യുവാക്കളെ വീഴ്ത്താൻ 600 രൂപ ദിവസക്കൂലി കൊടുത്ത് യുവതിയെ നിർത്തി ഡേറ്റിങ്ങ് ആപ്പ് തട്ടിപ്പ്!


ഡേറ്റിങ് ആപ്പിലൂടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതുവഴി ആളുകളിൽ നിന്നും പണം തട്ടിയെടുക്കൽ നടത്തിപ്പോന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനോടൊപ്പം ഒരു സ്ത്രീ കൂടെ അറസ്റ്റിൽ ആവേണ്ടതുണ്ട്. ഇവർ രണ്ടുപേരും ചേർന്നായിരുന്നു ഈ തട്ടിപ്പ് നടത്തിപ്പോന്നത്.

Advertisement

500 മുതൽ 1000 രൂപ വരെയായിരുന്നു ഇവർ ഇത്തരത്തിൽ ആളുകളിൽ നിന്നും ഇടാക്കിയിരുന്നത്. വലിയ തോതിലുള്ള പണം തട്ടിയെടുക്കാത്തത് കാരണം അധികമാരും ഇവർക്കെതിരെ പോലീസിൽ ഇതുവരെ പരാതിയും നൽകിയിരുന്നില്ല. പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നതും മറ്റു ബുദ്ധിമുട്ടുകളും ഓർത്ത് ആരും പരാതി നൽകാത്തതും ഇവർക്ക് ഉപകാരപ്രദമായിരുന്നു.

Advertisement

അതുകൂടാതെ ഈ ഒരു വിഷയം പുറത്തറിഞ്ഞാൽ അതും ഒരു ഡേറ്റിങ് അപ്പ് ഉപയോഗിച്ചു ഇത്തരം ഒരു തട്ടിപ്പിന് ഇരയായ കാര്യം അറിയുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ട് കൊണ്ടും ആളുകൾ തങ്ങൾ തട്ടിപ്പിന് ഇരയായ കാര്യം പുറത്തുപറഞ്ഞിരുന്നില്ല.

അങ്ങനെയിരിക്കെയാണ് പോലീസ് ഇരുപത്തിഒമ്പത്തുകാരനായ ചിരഞ്ജീവി എന്ന ആളെ പിടികൂടുന്നത്. പ്രത്യേകിച്ച് ജോലികളൊന്നും തന്നെ ഇല്ലാത്ത ഇയാൾ 19 വയസ്സ് പ്രായമുള്ള യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനോട് തുറന്നുപറയാൻ വിസമ്മതിക്കുകയുണ്ടായി.

ഇയാളും ഈ യുവതിയും ചേർന്നായിരുന്നു ഈ തട്ടിപ്പ് നടത്തിപ്പോന്നത്. ഇതിനായി ദിവസവും 600 രൂപ യുവാക്കളെ വലയിൽ കുടുക്കുന്നതിനായി ശമ്പളമായും ഇയാൾ ഈ യുവതിക്ക് നൽകിയിരുന്നു. ഈ വാലറ്റുകൾ വഴിയായിരുന്നു ഇരുവരും പണം ആളുകളിൽ നിന്നും ശേഖരിച്ചിരുന്നത്.

Advertisement

ഈ ഈ വാലറ്റുകൾ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ട് ഇവർ വ്യാജ രേഖകൾ നൽകി ഉണ്ടാക്കിയെടുത്തതായിരുന്നു. യുവാവിന്റെ കയ്യിൽ നിന്നും പോലീസ് 5 മൊബൈൽ ഫോണുകളും 11 സിം കാർഡുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ സംഭവം വെളിച്ചത്തുവരാൻ കാരണമായത് മറ്റൊരു കേസ് ആയിരുന്നു.

അമർ കോളനിയിൽ ഒരു യുവതി വരികയും തന്റെ ചിത്രം ഒരു വ്യാജ ഡേറ്റിങ് ആപ്പ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന പരാതി നൽകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ നടന്ന അന്വേഷണമാണ് ഇയാളെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ബംഗളുരു നഗരത്തിലെ ട്രാഫിക്കിനെതിരെ കുതിരപ്പുറത്ത് യാത്ര ചെയ്ത് ഐടി ജോലി രാജിവെച്ചു യുവാവ്!

ഈ ഡേറ്റിങ്ങ് ആപ്പ് വഴി യുവാക്കൾ ഈ സ്ത്രീയുടേതെന്ന് വരുത്തിത്തീർത്ത പ്രൊഫൈലിൽ കയറി മെസ്സേജ് അയക്കുകയും അതിനെ തുടർന്ന് കൂലിക്ക് വെച്ച യുവതി ഇവരുമായി ടെക്സ്റ്റ് വഴിയും ഓഡിയോ വഴിയും മെസ്സേജ് അയക്കുകയും മറ്റും ചെയ്തിരുന്നു. അങ്ങനെ പല മോഹ വാഗ്ദാനങ്ങളും നൽകി വലയിൽ വീഴ്ത്്തിയിയായിരുന്നു പണം തട്ടിയെടുത്തിരുന്നത്.

Source:hindustantimes

Best Mobiles in India

Advertisement

English Summary

Dating App Money Cheating; 29 Year Old Man Arrested