സിഇഎസ് 2018: രണ്ടാംദിന കാഴ്ചകള്‍


ജനുവരി 9ന് ലാസ് വേഗാസില്‍ ആരംഭിച്ച സിഇഎസ് 2018-ല്‍ ലോകത്തിലെ മുന്‍നിര കമ്പനികളെല്ലാം അവരുടെ പുത്തന്‍ കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളുമായി അണിനിരന്നിട്ടുണ്ട്. നിരവധി ഉത്പന്നങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിഇഎസ് വേദിയിലെത്തി. ഇനിയും പലതും വരാനിരിക്കുന്നു. സിഇഎസ് 2018-ലെ രണ്ടാംദിന കാഴ്ചകളിലൂടെ നമുക്കൊരു ഓട്ടപ്രദക്ഷിണം നടത്തിയാലോ?

ലെനോവ സ്മാര്‍ട്ട് ഡിസ്‌പ്ലേ

ലെനോവ ഗൂഗിളുമായി ചേര്‍ന്ന് പുറത്തിറക്കിയ സ്മാര്‍ട്ട് ഡിസ്‌പ്ലേയായിരുന്നു രണ്ടാംദിവസത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഗൂഗിള്‍ അസിസ്റ്റന്റോട് കൂടിയ ഫുള്‍ HD ഡിസ്‌പ്ലേ ആണിത്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട്, ട്രാഫിക്, മീറ്റിംഗ് ഷെഡ്യൂളുകള്‍ മുതലാവ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാക്കും.

മാത്രമല്ല ഗൂഗിള്‍ ഡിയോ ഉപയോഗിച്ച് വീഡിയോ കോളുകള്‍ വിളിക്കുകയും ചെയ്യാം. ക്വാല്‍കോം ഹോം ഹബ് അടിസ്ഥാനമായ ക്വാല്‍കോം SDA 624 SoC-യിലാണ് സ്മാര്‍ട്ട് ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നത്. സോഫ്റ്റ് ഗ്രേ, നാച്ചുറല്‍ ബാംബൂ നിറങ്ങളില്‍ ലെനോവ സ്മാര്‍ട്ട് ഡിസ്‌പ്ലേ വിപണിയിലെത്തും.

എച്ച്ടിസി വൈവ് പ്രോ

എച്ച്ടിസി വൈവിന്റെ ഏറ്റവും പുതിയ പതിപ്പിനും സിഇഎസ് 2018 വേദിയായി. എച്ച്ടിസി വൈവ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ റെസല്യൂഷന്‍ 2880*1600 ആണ്. 3K ഗെയിമുകള്‍ കളിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഡ്യുവല്‍ OLED ഡിസ്‌പ്ലേയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. അനായാസം എടുക്കാനും വയ്ക്കാനും സഹായിക്കുന്ന ഹെഡ് സ്ട്രാപ്പും ഇതിലുണ്ട്.

സോണി OLED ടിവികള്‍

4K OLED ടിവിയുടെ വിജയത്തിന്റെ ആവേശത്തിലാണ് സോണി സിഇഎസ് 2018-ല്‍ എത്തിയത്. AF8 ശ്രേണിയിലെ 4K OLED ടിവികള്‍ 55 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളില്‍ ലഭിക്കും. 4K HDR X1 എക്‌സ്ട്രീം പ്രോസസ്സര്‍, അക്കൂസ്റ്റിക് സര്‍ഫസ് ടെക്‌നോളജി എന്നിവ ഇതിന്റെ എടുത്തുപറയേണ്ട മേന്മകളാണ്. ഡോള്‍ബി വിഷന്‍ HDR-ന് ഒപ്പം സ്റ്റാന്‍ഡേര്‍ഡ് HDR10, HLG ഫോര്‍മാറ്റ് എന്നിവയും ഇതിലുണ്ട്.

റോക്കിഡ് എആര്‍ ഗ്ലാസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ്് കമ്പനിയാണ് റോക്കിഡ്. റോക്കിഡ് ഗ്ലാസ് എന്നുപേരിട്ടിരിക്കുന്ന എആര്‍ ഗ്ലാസുകളാണ് കമ്പനി അവതരിപ്പിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാസില്‍ പ്രോസസ്സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത്, വൈഫൈ സൗകര്യങ്ങളോട് കൂടിയ എആര്‍ ഗ്ലാസ് സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാനാകും. ഇന്റര്‍നെറ്റുമായും കണക്ട് ചെയ്യാന്‍ കഴിയും.

ഇന്റക്‌സ്‌ കാര്‍ ഇന്‍വെര്‍ട്ടര്‍ ചാര്‍ജര്‍ അവലോകനം

തേര്‍ഡ് ഐ X1 സ്മാര്‍ട്ട് ഗ്ലാസ്

X1 എന്ന് പേരുള്ള സ്മാര്‍ട്ട് ഗ്ലാസ് ആണ് തേര്‍ഡ് ഐ അവതരിപ്പിച്ചത്. സൗകര്യപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രൂപകല്‍പ്പനയാണ് ഇതിന്റെ സവിശേഷത. ഏറ്റവും പുതിയ സെന്‍സറുകളും ചിപ്പുകളും ഉള്ള സ്മാര്‍ട്ട് ഗ്ലാസിലേത് 1280*720 പിക്‌സല്‍ ബൈനാക്കുലര്‍ ഡിസ്‌പ്ലേയാണ്.

മൂന്ന് സ്‌ക്രീനുകളുള്ള ഇന്റര്‍ഫേസാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. ഇവ ഉപയോഗിച്ച് ക്ലിയര്‍ ഫീല്‍ഡ് ഓഫ് വിഷന്‍, വീഡിയോ/ ഓഡിയോ, ഡാറ്റ ഇവ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ സ്‌ക്രീനും എടുക്കുന്നതിന് അതിന്റെ ഹെഡ് തിരിച്ചാല്‍ മാത്രം മതി.

ലെനോവ Miix 630

ടു-ഇന്‍-വണ്‍ ഹൈബ്രിഡ് ആണ് ലെനോവ Miix 630. വിന്‍ഡോസ് 10S-ല്‍ പ്രവര്‍ത്തിക്കുന്ന Miix630-ല്‍ LTE കണക്ടിവിറ്റി, ARM തുടങ്ങിയ സവിശേഷതകളുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC-യില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ഡിജിറ്റല്‍ പേനയോട് കൂടിയ വിന്‍ഡോസ് ഇങ്ക് ഉണ്ട്.

ഇന്റല്‍ ഹെലികോപ്ടര്‍

18 റോട്ടര്‍ എയര്‍ ടാക്‌സി മാതൃകയുമായാണ് ഇന്റല്‍ ലാസ് വേഗാസിലേക്ക് വണ്ടികയറിയത്. വോളോകോപ്റ്റര്‍ VC200 എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ട്അപ് ആണ്. ഇതിന് 17 മൈല്‍ പരിധിയില്‍ 30 മിനിറ്റ് പറക്കാന്‍ കഴിയും.

ലെനോവ തിങ്ക്പാഡ് X1

സിഇഎസ് 2018-ല്‍ ലെനോവ തിങ്ക്പാഡ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ X1 നോട്ട്ബുക്ക് പുറത്തിറക്കി. ഈ ടു ഇന്‍ വണ്‍ ടാബ്ലറ്റിന്റെ സ്‌ക്രീനിന് 13 ഇഞ്ച് വലുപ്പമുണ്ട്. 3000*2000 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ സ്‌ക്രീന്‍ HDR ശേഷിയുള്ളതാണ്. ഇന്റല്‍ കോര്‍ i7 പ്രോസസ്സറാണ് ഇതിലുള്ളത്. 9 മണിക്കൂര്‍ വരെ നില്‍ക്കുന്ന ബാറ്ററിയും ആരെയും ആകര്‍ഷിക്കും. ഇതില്‍ പെന്‍ പ്രോ ഉപയോഗിക്കാനാകും.

കേറ്റ് സ്‌പേഡ് സ്മാര്‍ട്ട് വാച്ച്

പ്രകടനമല്ല, കാഴ്ചയിലാണ് കാര്യമെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണ് കേറ്റ് സ്‌പേഡ് സ്മാര്‍ട്ട് വാച്ച്. വിപണിയില്‍ ലഭ്യമായ ആന്‍ഡ്രോയ്ഡ് വാച്ചുകളെല്ലാം ചെറുതും കനംകുറഞ്ഞതുമാണിത്.

നിങ്ങളുടെ സ്‌റ്റൈലിന് അനുസരിച്ച് വാച്ചിന്റെ ലുക്കില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന ആപ്പ് ഇതിലുണ്ട്. ക്വാല്‍കോമിന്റെ 1.3 GHz സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 1200 പ്രോസസ്സറാണ് ഈ സ്മാര്‍ട്ട് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റിന്റെ കാര്യക്ഷമമായ ഉപയോഗത്തിനായി മൈക്രോഫോണും സജ്ജമാക്കിയിട്ടുണ്ട്.

ഡിജിറ്റല്‍ സ്‌റ്റോം സ്പാര്‍ക്ക്

ഡെസ്‌ക്ടോപ് ഗെയിമിംഗ് ഉപകരണമാണ് ഡിജിറ്റല്‍ സ്റ്റോം സ്പാര്‍ക്ക്. ഇന്റല്‍ Z370 ചിപ്‌സെറ്റ്, Nvidia GTX 1080 GPU, ഇന്റല്‍ കോര്‍-i7 8700 K പ്രോസസ്സര്‍ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.

ഹാര്‍ഡ് ലൈന്‍ ലിക്വിഡ് കൂളിംഗ് സംവിധാനമാണ് ഡിജിറ്റല്‍ സ്റ്റോം സ്പാര്‍ക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. Nvidia GTX 1060 ഗ്രാഫിക്‌സ് കാര്‍ഡോഡ് കൂടി 2018-ന്റെ രണ്ടാം പകുതിയില്‍ ഇത് വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

The CES 2018 has kick-started as usual in Las Vegas with world’s leading tech manufacturers showcasing their latest product updates, new gadgets, and innovations. Check out the Day 2 roundup on CES 2018