വാട്ട്സ്ആപ്പിൽ ഈ സജ്ജീകരണങ്ങൾ ക്രമീകരിച്ചില്ലെങ്കിൽ ഇന്ത്യൻ ഉപയോക്തക്കൾക്ക് പ്രശ്‌നമാകും

ഇത് ചില അത്യാവശ്യ സന്ദർഭങ്ങളിൽ വളരെയധികം ഉപകരിക്കും. ഉദാഹരണമായി, ഒരു ബിസിനസ് കൂടിക്കാഴ്ച്ചയിൽ നിങ്ങൾ അറിയാതെ സ്‌കൂൾ വാട്ട്സ്ആപ്പ് അക്കൗണ്ട് തുറന്നു എന്നിരിക്കട്ടെ.


ഇത് വേറെ ഏത് രാജ്യത്തായാലും സാരമില്ല, പക്ഷെ അത് ഇന്ത്യയിൽ ആകുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമായേക്കാം. വാട്ട്സ്ആപ്പിലെ മീഡിയ സജ്ജീകരണങ്ങൾ മാറ്റിയില്ലെങ്കിൽ അത് ഒരു പക്ഷെ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, ചൂരുക്കി പറഞ്ഞാൽ ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയുടെ വാട്ട്സ്ആപ്പ് സജ്ജീകരണങ്ങളാണ് മാറ്റാനായി ഉള്ളത്.

Advertisement

ഇന്ത്യയിൽ എല്ലാ രണ്ടാമത്തെ വാട്ട്സ്ആപ്പ് ഉപയോക്താക്കളും മോർണിംഗ് സന്ദേശങ്ങൾ അയക്കുകയും സ്വികരിക്കുകയും ചെയ്യുന്നതാണ്. ഇന്ത്യയിൽ എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കളും ഏറ്റവും കുറഞ്ഞത് അഞ്ച്‌ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഉണ്ടാകും; എല്ലാ ചാറ്റ് ഫീഡിലും ചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും അയക്കുവാനും സ്വികരിക്കാനും സാധിക്കും. ഓരോ അഞ്ച്‌ മിനിറ്റ് കൂടുമ്പോഴും ഓരോ 'പോപ്പ് -അപ്പ്' കാണാൻ സാധിക്കും.

Advertisement

2018ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

അതെ, നിങ്ങൾ വാട്ട്സ്ആപ്പിലെ മീഡിയ സജ്ജീകരണങ്ങൾ മാറ്റി ഉപയോഗിച്ചില്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന രീതി തെറ്റാണ്, പ്രധാനമായും നമ്മുടെ രാജ്യത്ത്.

പ്രധാനമായും നാല് കാരണങ്ങളാണ് വാട്ട്സ്ആപ്പിലെ മീഡിയ സംബന്ധമായ സജ്ജീകരണങ്ങൾ മാറ്റി ഉപയോഗിക്കേണ്ടത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നത്.

1. മീഡിയ സംബന്ധമായ സജ്ജീകരണങ്ങൾ മാറ്റി ഉപയോഗിക്കുന്നത് കൊണ്ടുതന്നെ നിങ്ങളുടെ ഫോണിൻറെ സ്റ്റോറേജ് സ്പേസ് ക്ലീൻ ആയിരിക്കും, കൂടാതെ അനാവശ്യ ഫയലുകൾകൊണ്ടോ, അല്ലെങ്കിൽ ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവ സ്റ്റോറേജ് സ്പേസിൽ കുമിഞ്ഞുകൂടുന്നത് കൊണ്ട് സംഭവിക്കുന്ന ഫോണിന്റെ പ്രവർത്തനത്തിന്റെ വേഗത കുറയുന്നത് തടയും.

2. ഇത് ചില അത്യാവശ്യ സന്ദർഭങ്ങളിൽ വളരെയധികം ഉപകരിക്കും. ഉദാഹരണമായി, ഒരു ബിസിനസ് കൂടിക്കാഴ്ച്ചയിൽ നിങ്ങൾ അറിയാതെ സ്‌കൂൾ വാട്ട്സ്ആപ്പ് അക്കൗണ്ട് തുറന്നു എന്നിരിക്കട്ടെ. അപ്പോൾ സ്വകാര്യത കാണിക്കുന്ന സന്ദേശങ്ങൾ ആ കൂടിക്കാഴ്ചയിൽ മറ്റുള്ളവർ കാണാൻ ഇടയായാൽ എന്ന അവസ്ഥ ഒഴിവാക്കാൻ സഹായിക്കും.

മീഡിയ ഓട്ടോ-ഡൗൺലോഡ് ഓപ്ഷൻ

3. ചില സന്ദേശങ്ങൾ അയക്കുന്നതും സ്വികരിക്കുന്നതും നിയമവിരുദ്ധമാണെന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? രാജ്യത്തിൻറെ സമഗ്രതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ അല്ലെങ്കിൽ വിഡിയോ ദൃശ്യങ്ങളോ തുടങ്ങിയവ അയക്കുന്നതും സ്വികരിക്കുന്നതും നിയമവിരുദ്ധമാണ്. നിങ്ങൾക്ക് ഇതൊക്കെ അറിയാമെങ്കിൽ, ഈ തരത്തിലുള്ള സന്ദേശങ്ങളും മറ്റും ഫോണിന്റെ സ്റ്റോറേജ് സ്പേസിൽ ഇല്ലായെന്ന് ഉറപ്പുവരുത്തുക.

മീഡിയ ഓട്ടോ-ഡൗൺലോഡ് ഓപ്ഷൻ 2

4. ആവശ്യമുള്ള വിവരങ്ങൾ സൂക്ഷിച്ച് വയ്യിക്കുക. ഓട്ടോമാറ്റിക്കായി വീഡിയോ ദൃശ്യങ്ങൾ, ഫോട്ടോകൾ തുടങ്ങിയവ ഡൗണ്ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കുക അല്ലെങ്കിൽ അതിന്റെ ഓപ്ഷൻ "ടേൺ ഓഫ്" ആക്കുക. ഇത് വഴി ഇന്റർനെറ്റ് ഡാറ്റ അനാവശ്യമായി നഷ്ടമാകുന്നത് ഒഴിവാക്കാൻ സാധിക്കും.

മൊബൈൽ ഡാറ്റ ഓപ്ഷൻ

എന്താണ് ചെയ്യേണ്ട സജ്ജീകരണങ്ങൾ ? ഇവിടെ നോക്കാം

വാട്ട്സ്ആപ്പിലെ സ്റ്റോറേജ് ടാറ്റ ഓപ്ഷൻ സെറ്റിങ്സിലെ എല്ലാ ഓപ്ഷനുകളും "നോ മീഡിയ" എന്ന് മാറ്റുക. മീഡിയ ഓട്ടോ ഡൗൺലോഡ് സെക്ഷനിലാണ് ഈ ഓപ്ഷൻ. ഇത് ചെയ്യുന്നതുവഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവ അനുവാദം കൂടാതെ ഡൗൺലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. നിങ്ങൾക്ക് ആവശ്യമുള്ള ഫയൽ എന്തെങ്കിലുമാണെങ്കിൽ അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

മൊബൈൽ ഡാറ്റ ഉപയോഗനില

ഇപ്പോൾ, നിങ്ങളുടെ ചങ്ങാതി അവധിക്കാല ഫോട്ടോകളോ അല്ലെങ്കിൽ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളോ അയക്കുകയാണെങ്കിൽ നിങ്ങൾക്ക് ഓട്ടോമാറ്റിക് ഡൗൺലോഡ് കൂടാതെ തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അല്ലാത്തപക്ഷം വരുന്ന വീഡിയോ ക്ലിപ്പുകളോ ചിത്രങ്ങളോ ഡൗൺലോഡ് ആകില്ല.

ഇതുപോലെ തന്നെ വാട്ട്സ്ആപ്പിലും വരുന്ന വീഡിയോ ക്ലിപ്പുകളോ ചിത്രങ്ങളോ ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം.

Best Mobiles in India

English Summary

Do you know it is illegal to get certain kind of messages -- may be messages meant to incite violence, messages that talk of harming India's national integrity or images and videos that contain child porn? If you know this, you must ensure that such messages never reach your phone's internal storage. Even without knowing you might be breaking the law.