എന്താണ് ഡീപ്പ് വെബ്? എന്താണ് ഡാർക്ക് വെബ്?


ഇന്റർനെറ്റിൽ നമ്മൾ തിരയുന്നതെന്തും നമുക്ക് കിട്ടാറുണ്ട്. നേരിട്ടല്ലെങ്കിൽ മറ്റൊരു രീതിയിൽ രീതിയിൽ നമുക്കിത് ലഭിക്കാറുണ്ട്. കാരണം ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ കൊണ്ട് ഇന്റർനെറ്റ് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നത് തന്നെ കാരണം. കൃത്യമായി പറഞ്ഞാൽ 4.5 ബില്യൺ മുകളിൽ വെബ്സൈറ്റുകളാണ് ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ വഴി നമുക്ക് തിരയാൻ സാധിക്കുന്നത്. എന്നാൽ ഇവയ്ക്ക് കീഴിൽ വരാത്ത ചില വെബ്സൈറ്റുകൾ ഉണ്ട്.

സെർച്ച് എഞ്ചിനുകളിൽ കിട്ടുന്ന വെബ്സൈറ്റുകളെക്കാൾ 400-500 മടങ്ങ് അധികം!

അത്തരം വെബ്സൈറ്റുകളെയാണ് ഡീപ്പ് വെബ് എന്ന് വിളിക്കുന്നത്. ഇവയുടെ കണക്ക് കേട്ടാൽ ഏതൊരാളും മൂക്കത്ത് കൈ വെക്കും എന്നുറപ്പ്. കാരണം മുകളിൽ പറഞ്ഞ 4.5 ബില്യൺ വെബ്സൈറ്റുകളുടെ 400-500 മടങ്ങ് അധികമുണ്ട് ഈ വെബ്സൈറ്റുകൾ. അപ്പോൾ തന്നെ ഒന്ന് ഓർത്തുനോക്കൂ.. എന്തുമാത്രം ഡീപ്പ് വെബ് ഇന്റർനെറ്റിൽ വ്യാപിച്ചുകിടക്കുന്നുണ്ട് എന്നത്. അപ്പോൾ എന്താണ് ഡീപ്പ് വെബ്?

എന്താണ് ഡീപ്പ് വെബ്?

ഡീപ്പ് വെബ് എന്ന് പറയുമ്പോൾ സെർച്ച് എഞ്ചിനുകളിൽ കണ്ടെത്തുക അത്ര എളുപ്പമല്ല എന്ന് പറഞ്ഞല്ലോ. എന്നുകരുതി ഇവ എന്തെങ്കിലും ഡാർക്ക് വെബ്സൈറ്റുകളോ ഹാക്കിങ് സൈറ്റുകളോ മറ്റു സൈബർ ക്രൈം വെബ്സൈറ്റുകളോ ലിങ്കുകളോ ഒന്നുമല്ല. നമ്മൾ നിത്യവും കാണുന്ന മെയിൽ ലിങ്കുകൾ, ലോഗിൻ ചെയ്യാൻ അല്ലെങ്കിൽ ആ വെബ്സൈറ്റിലെ കാര്യങ്ങൾ ലഭ്യമാകാൻ ലോഗിൻ ചെയ്യൽ നിര്ബന്ധമായിട്ടുള്ള വെബ്സൈറ്റുകൾ എന്നിവയെല്ലാം ഡീപ്പ് വെബിൽ വരും. നെറ്ഫ്ലിക്സ് എല്ലാ ഇതിന് ഒരു ഉദാഹരണമായി പറയാം.

അപ്പോൾ ഡാർക് വെബ് എന്ത്?

ദീപ് വെബും ഡാർക് വെബും ഒരിക്കലും ഒന്നല്ല. ഡാർക് വെബ് എന്നുപറയുമ്പോൾ നമുക്ക് എളുപ്പം ആക്സസ് ചെയ്യാൻ പറ്റിയവയല്ല. കാരണം അവയെല്ലാം തന്നെ എൻക്രിപ്റ്റ് ചെയ്തവയായിരിക്കും. വെബ്‌സൈറ്റുകളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായുള്ള DNS, ഐപി അഡ്രസ് എന്നിവ ഡാർക് വെബ് വെബ്‌സൈറ്റുകൾക്ക് ഉണ്ടാവില്ല. അതിനാൽ തന്നെ അവയെ കണ്ടത്തെൽ പലപ്പോഴും അസാധ്യവുമാകുന്നു. ഇത്തരം വെബ്സൈറ്റുകൾ ആക്‌സസ് ചെയ്യണമെങ്കിൽ അതിനാവശ്യമായ എൻക്രിപ്റ്റ് സൗകര്യങ്ങളും സോഫ്ട്‍വെയറുകളും കൂടിയേ തീരൂ.

ഡാർക് വെബിന്റെ ദുരുപയോഗങ്ങൾ

ഡാർക്ക് വെബ് പലപ്പോഴും നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യാനാണ് പലരും ഉആയോഗിച്ചുവരുന്നത്. നിയമവിരുദ്ധമായ പല കാര്യങ്ങളുടെയും വില്പനയും ഇടപാടുകളും സേവനങ്ങളും എല്ലാം നൽകുന്ന ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ ചേർന്നതാണ് ഡാർക് വെബ് എന്ന ചുരുക്കത്തോട്ടിൽ മനസ്സിലാക്കാം. അതിനാൽ തന്നെ ഈ മേഖലയിൽ പുതിയ പല വെബ്സൈറ്റുകളും വരുന്നതോടെ ഇന്റർനെറ്റിന്റെ സ്വീകാര്യത കൂടിവരുന്ന ഈ സാഹചര്യത്തിൽ ഇത്തരം വെബ്സൈറ്റുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല.

കുട്ടികളെ ഗെയിം പഠിപ്പിക്കാൻ ട്യൂഷന് വിട്ട് മാതാപിതാക്കൾ

Most Read Articles
Best Mobiles in India
Read More About: news technology

Have a great day!
Read more...

English Summary

Deep Web and Dark Web Explained