ക്വാല്‍കോം ചിപ്‌സെറ്റ് ഷവോമിക്ക് ഇന്ത്യയില്‍ വില്‍ക്കാം....!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷാവോമിയ്ക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കം ചെയ്തു. ഡല്‍ഹി ഹൈക്കോടതിയാണ് നിബന്ധനകളോടെ ജനുവരി 8 വരെ വിലക്ക് നീക്കിയത്.

Advertisement

ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ജനുവരി എട്ടുവരെ 'ക്വാല്‍കോം ചിപ്‌സെറ്റ്' അധിഷ്ഠിതമായ ഫോണുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വില്പന നടത്താനും ഷാവോമിയ്ക്ക് കഴിയും. നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് ഷവോമി വില്പന നടത്തുന്നത്.

Advertisement

ഷവോമിയുടെ റെഡ്മി 1 എസ് എന്ന മോഡല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 400 ചിപ്‌സെറ്റില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് മീഡിയടെക് എം.ടി 6595 ചിപ്‌സെറ്റ് ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ റെഡ്മി നോട്ട് തുടര്‍ന്നും നിലവില്‍ ഇന്ത്യയില്‍ വില്‍ക്കാനാവില്ല.

കഴിഞ്ഞ ആഴ്ച ഷവോമി ഫോണുകളുടെ ഇന്ത്യയിലെ വില്‍പ്പന ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിരുന്നു. പേറ്റന്റ് ലംഘനത്തിനെതിരെ എറിക്‌സന്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എം എം ആര്‍, എഡ്ജ്, 3ജി തുടങ്ങിയ തങ്ങളുടെ എട്ടോളം പേറ്റന്റുകള്‍ ഷവോമി ലംഘിക്കുന്നുവെന്നാണ് എറിക്‌സന്റെ പരാതി.

Best Mobiles in India

Advertisement

English Summary

Delhi High Court partially lifts ban. Xiaomi can sell Qualcomm based phones!