റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം; ഏതാണ് മികച്ചത്?


സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും പോലുള്ള ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ഇതിനായി ടെലിഫോണ്‍ ലൈനുകള്‍, വയര്‍ലെസ്, മൊബൈല്‍ കണക്ഷന്‍ മുതലായ നിരവധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള രണ്ട് സംവിധാനങ്ങളാണ് റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും. മറ്റ് ഉപകരണങ്ങളുമായി ഇന്റര്‍നെറ്റ് പങ്കുവയ്‌ക്കേണ്ടി വരുമ്പോഴാണ് ഇവയുടെ സഹായം നാം തേടുന്നത്. റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? മികച്ചത് ഏത്?

Advertisement

റ്റെതറിംഗ്

ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് മറ്റൊരു ഉപകരണത്തില്‍ ഇന്റര്‍നെറ്റ് എടുക്കുന്നതിനുള്ള സംവിധാനമാണ് റ്റെതറിംഗ്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് ഉപകരങ്ങള്‍ തമ്മില്‍ ഇന്റര്‍നെറ്റ് പങ്കുവയ്ക്കുന്നതാണ് റ്റെതറിംഗ്. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി എന്നിവയുടെ സഹായത്താല്‍ റ്റെതറിംഗ് ചെയ്യാനാകും.

Advertisement
ഹോട്ട്‌സ്‌പോട്ടുകള്‍

റ്റെതറിംഗില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഹോട്ട്‌സ്‌പോട്ടുകള്‍. ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന വയര്‍ലെസ് ആക്‌സസ് പോയിന്റുകളാണ് ഇവ. ഹോട്ട്‌സ്‌പോട്ടുകള്‍ വഴി കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനാകും.

സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ മുതലായവ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളായി മാറ്റാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണിലെ മൊബൈല്‍ ഹോട്ട്‌സ്‌പോട്ടുകളുടെ സഹായത്തോടെ 4-5 ഉപകരണങ്ങളുമായി ഇന്റര്‍നെറ്റ് പങ്കുവയ്ക്കാന്‍ കഴിയും.

റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്?

റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും അടിസ്ഥാനപരമായി തന്നെ വ്യത്യസ്ത സാങ്കേതിവിദ്യകളാണ്. റ്റെതര്‍ ചെയ്ത കണക്ഷന്‍ ഉപയോഗിച്ച് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എടുക്കാന്‍ കഴിയുകയില്ല. എന്നാല്‍ പബ്ലിക് ഹോട്ട്‌സ്‌പോട്ടുകള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താനാകും. റ്റെതറിംഗുമായി താരതമ്യം ചെയ്താല്‍ ഹോട്ട്‌സ്‌പോട്ട് കൂടുതല്‍ സൗകര്യപ്രദമാണ്. വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കാന്‍ മറ്റ് ആപ്പുകളുടെ ആവശ്യവുമില്ല.

വ്യത്യാസം

വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് എത്ര ഉപകരണങ്ങളില്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് പങ്കുവയ്ക്കാന്‍ കഴിയും. റ്റെതറിംഗില്‍ കേബിള്‍ അല്ലെങ്കില്‍ ഡിവൈസ് ഡ്രൈവറുകള്‍ പോലുള്ളവയുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാവൂ. റ്റെതറിംഗില്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നില്‍ക്കും.

വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണ്. പരിശീലനം ലഭിച്ച ഏത് ഹാക്കര്‍ക്കും അനായാസം സുരക്ഷിതമല്ലാത്ത നെറ്റ്‌വര്‍ക്കിലേക്ക് കടന്നുകയറാന്‍ സാധിക്കുമെന്ന കാര്യം ഓര്‍ക്കുക. അതുകൊണ്ട് ശക്തമായ പാസ്‌വേഡുകള്‍, WPA2 പോലുള്ള ഏറ്റവും പുതിയ സുരക്ഷാ പ്രോട്ടോക്കോള്‍ എന്നിവയുടെ സഹായത്തോടെ ഹോട്ട്‌സ്‌പോട്ട് സുരക്ഷിതമാക്കുക.

ഇവര്‍ക്ക്‌ ആമസോണ്‍ പേ EMI: രജിസ്റ്റര്‍ ചെയ്ത് പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

 

 

 


Best Mobiles in India

English Summary

Difference Between Tethering And Hotspot