രണ്ടായിരം രൂപ വരെയുള്ള ഡെബിറ്റ്‌ കാര്‍ഡ്‌ ഇടപാടിന്‌ ഇനി ചാര്‍ജ്‌ നല്‍കേണ്ട


ഡെബിറ്റ്‌ കാര്‍ഡ്‌, ഭീം ആപ്പ്‌ തുടങ്ങി വിവിധ പേമെന്റ്‌ മാര്‍ഗങ്ങള്‍ വഴി നടത്തുന്ന 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക്‌ ഇനി ട്രാന്‍സാക്ഷന്‍ ചാര്‍ജ്‌ ഈടാക്കില്ലെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചു . ഇതോടെ ഈ വര്‍ഷം ഡിജിറ്റല്‍ ഇടപാടുകള്‍ പുതിയ റെക്കോഡ്‌ സൃഷ്ടിക്കുമെന്നാണ്‌ കരുതുന്നത്‌.

പേമെന്റ്‌ മേഖലയെ സംബന്ധിച്ച്‌ 2017 വളരെ ആവേശകരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഈ രംഗത്ത്‌ നിരവധി പുതിയ സംരംഭങ്ങള്‍ക്ക്‌ തുടക്കമിട്ടതിനാല്‍ 2018 ല്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ ഇരട്ടയക്ക വളര്‍ച്ച നേടുമെന്നാണ്‌ പ്രതീക്ഷ.

ഉപഭോക്താക്കളെ സംബന്ധിച്ച്‌ ഇത്‌ സന്തോഷ വാര്‍ത്തയാണ്‌. അതൊടൊപ്പം ഡിജിറ്റല്‍ പേമെന്റ്‌ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ മറ്റൊരു നീക്കമായും ഇത്‌ കണക്കാക്കാം.

പ്രധാന മന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായുള്ള മന്ത്രിസഭ യോഗത്തിലാണ്‌ തീരുമാനം ഉണ്ടായത്‌.

" 2,000 രൂപ വരയെുള്ള എല്ലാ ഡെബിറ്റ്‌ കാര്‍ഡ്‌/ഭീം യുപിഐ/എഇപിഎസ്‌ ഇടപാടുകളുടെയും മെര്‍ച്ചന്റ്‌ ഡിസ്‌കൗണ്ട്‌ റേറ്റ്‌ ( എംഡിആര്‍) അടുത്ത രണ്ട്‌ വര്‍ഷത്തേക്ക്‌ സര്‍ക്കാര്‍ വഹിക്കും. 2018 ജനുവരി 1 മുതല്‍ ഇത്‌ ബാധകമായിരിക്കും" കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

" ഈ അനുമതിയോടെ 2,000 രൂപയില്‍ താഴെ മൂല്യം വരുന്ന ഇടപാടുകള്‍ക്ക്‌ ഇനി ഉപഭോക്‌്‌താക്കളും വ്യാപാരികളും എംഡിആറിന്റെ അധിക ബാധ്യത സഹിക്കേണ്ടി വരില്ല. അതിനാല്‍ ഇത്തരം ഇടപാടുകള്‍ക്ക്‌ ഇനി ഡിജിറ്റല്‍ പേമെന്റ്‌ മാര്‍ഗം സ്വീകരിക്കാന്‍ കഴിയും" സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രസതാവനയില്‍ പറഞ്ഞു.

ജിയോ ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍, പക്ഷേ സൂക്ഷിക്കുക

ഡെബിറ്റ്‌ കാര്‍ഡുകളിലെ 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക്‌ ആദ്യം നിശ്ചയിച്ചിരുന്ന എംഡിആര്‍ 0.75ശതമാനം ആയിരുന്നു. 2,000 രൂപയ്‌ക്ക്‌ മുകളിലുള്ള ഇടപാടുകളില്‍ ഇത്‌ 1 ശതമാനമാണ്‌.

എന്നാല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ രണ്ട്‌ വര്‍ഷത്തേക്ക്‌ എംഡിആര്‍ പൂര്‍ണമായും സര്‍ക്കാര്‍ കൈകാര്യം ചെയ്യും.ബാങ്കുകളിലേക്ക്‌ ഇത്‌ മടക്കി നല്‍കും. ഈ നീക്കത്തിലൂടെ 2,512 കോടി രൂപയുടെ അധിക ബാധ്യതയാണ്‌ സര്‍ക്കാരിന്‌ ഉണ്ടാവുക.

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കറന്‍സി നിരോധനത്തിനും ഡിജിറ്റല്‍ ഇന്ത്യ സംരഭത്തിനും ശേഷം രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ്‌ പുതിയ ഉയരത്തില്‍ എത്തി. ഇടപാടുകളുടെ എണ്ണത്തില്‍ മാത്രമല്ല മൂല്യത്തിലും വളര്‍ച്ച ശക്തമാണ്‌.

നിരവധി പുതിയ ഉപഭോക്താക്കള്‍ പുതിയ മാര്‍ഗം സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. 2018 ല്‍ കൂടുതല്‍ പേര്‍ ഈ സംവിധാനം ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ്‌ പ്രതീക്ഷ.

Most Read Articles
Best Mobiles in India
Read More About: paytm internet apps news

Have a great day!
Read more...

English Summary

Customers will not have to pay any transaction charges for payments through debit card, BHIM app and other payment made for up to Rs. 2,000 from today onwards.