ഈ Fortnite വ്യാജനെ സൂക്ഷിക്കുക; ഗെയിമിന്റെ പേരിൽ ചോർത്തുന്നത് വിലപ്പെട്ട പല ഡാറ്റകളും!


എല്ലാ ഗെയിം ചരിത്രങ്ങളും മാറ്റിയെഴുതി Fortnite വിജയക്കുതിപ്പ് തുടരുകയാണല്ലോ. എപിക് ഗെയിംസിന്റെ ഈ ഓപ്പൺ വേൾഡ് ഗെയിം സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയും ഏറ്റവുമധികം വരുമാനം നേടിയ ഗെയിംസിൽ ഒന്നായി മാറുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം ഗെയിം നേടിയത് 300 മില്യൺ ഡോളറാണ്. അപ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്തുമാത്രം ഈ ഗെയിം ജനപ്രീതി നേടി എന്നത്.

നിലവിൽ ഈ ഗെയിം ഐഒഎസ് പ്ലാറ്റ്‌ഫോമിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതിന്റെ ആൻഡ്രോയ്ഡ് വേർഷൻ ഇറക്കുന്നതിനുള്ള തിരക്കിട്ട പണികളിൽ വ്യാപൃതരാണ് ഇതിന്റെ നിർമ്മാതാക്കൾ. എന്ന് എത്തും എന്നതിനെ കുറിച്ച് ഇതുവരെ കൃത്യമായ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല എങ്കിലും വൈകാതെ തന്നെ ബഹുഭൂരിപക്ഷം ആളുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിൽ ഈ ഗെയിം എത്തും. എന്നാൽ ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് ഈ ഗെയിമുമായി ബന്ധപ്പെട്ട് നടക്കുന്ന ഇതിന്റെ നിർമ്മാതാക്കൾ പോലുമാറിയാത്ത ചില ചതിക്കുഴികളെ കുറിച്ചാണ്.

Fortnite എന്ന ഗെയിം ആൻഡ്രോയിഡിൽ ഇതുവരെ ഇറങ്ങിയിട്ടില്ല എന്നതിനാൽ അത് ഇറങ്ങുന്നതും കാത്തിരിക്കുന്ന ആരാധകരെ ചതിയിൽ വീഴ്ത്താനായി നിരവധി fake ആപ്പുകൾ ഇപ്പോൾ പ്ളേ സ്റ്റോറിൽ ലഭ്യമായിട്ടുണ്ട്. പല മൂന്നാം കിട ഡെവലപ്പർമാരും വ്യാജമായ Fortnite ഗെയിമിനോട് സാദൃശ്യം തോന്നിക്കുന്ന പേരുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയുള്ള ആപ്പുകൾ പ്ളേ സ്റ്റോറിൽ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരിക്കൽ അത് ഇൻസ്റ്റാൾ ചെയ്ത് തുറന്നു നോക്കുമ്പോൾ മാത്രമായിരിക്കും പലരും ഇത് ഗെയിം അല്ല, വെറും പറ്റിക്കൽ ആപ്പ് മാത്രമാണെന്ന് മനസ്സിലാക്കുക.

ഇവിടെ ഇത്തരം പ്ളേ സ്റ്റോർ വ്യാജന്മാർ ഒരു പരിധി വരെ മാത്രമേ നമുക്ക് ഉപദ്രവമാകൂ എങ്കിൽ അല്പം വിഷം കൂടിയ ചില വ്യാജന്മാർ കൂടെ രംഗത്തുണ്ട്. അവ പ്ളേ സ്റ്റോറിൽ ലഭ്യമല്ല. ഇന്റർനെറ്റ് വഴിയാണ് ഈ ആപ്പ് പ്രചരിക്കുന്നത്. നേരത്തെ മുകളിൽ പറഞ്ഞ ആപ്പുകൾ നിങ്ങളെയൊന്ന് പറ്റിക്കാനും കുറച്ചു പരസ്യ വരുമാനം ഉണ്ടാക്കാനും മാത്രമാണ് ശ്രമിക്കുക എങ്കിൽ ഈ Fortnite ആൻഡ്രോയിഡ് വേർഷൻ എന്ന രീതിയിൽ പ്രചരിക്കുന്ന apk ഫയൽ ഡൗണ്ലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഫോണിന് സാരമായ തകരാറുകൾ ഉണ്ടാക്കും.

തകരാറുകൾ ഉണ്ടാക്കും എന്നുപറയുമ്പോൾ നിങ്ങളുടെ എല്ലാ തരത്തിലുള്ള ഡാറ്റയും ചോർത്താൻ കെൽപ്പുള്ള മാൽവെയർ ആപ്പുകൾ തന്നെയാണ് ഇവ. ഇവിടെ ഗൗരവകരമായ കാര്യം എന്തെന്ന് വെച്ചാൽ ഈ ആപ്പ് തുറക്കുമ്പോൾ ഗെയിം ലോഗോയും മറ്റുമെല്ലാം വന്ന് ലോഡിങ് കാണിച്ചു കൊണ്ടിരിക്കും. നമ്മൾ ഇത് ഗെയിം ലോഡ് ചെയ്യുകയാണെന്നും കരുതി സമാധാനിച്ചിരിക്കുമ്പോൾ പശ്ചാത്തലത്തിൽ ഈ ആപ്പ് നിങ്ങളുടെ പല ഡാറ്റകളും ചോർത്തിക്കൊണ്ടിരിക്കുകയായിരിക്കും. അങ്ങനെ പെട്ടെന്ന് തന്നെ നമ്മുടെ ഡാറ്റകൾ ഈ ആപ്പ് ഉണ്ടാക്കി വിട്ട ഹാക്കർമാരുടെ സെർവരുകളിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്യും.

അപ്പോൾ പറഞ്ഞുവരുന്നത് ഗൂഗിൾ പ്ളേ സ്റ്റോറിൽ ഈ ആപ്പ് ഒറിജിനൽ വേർഷൻ കമ്പനി പബ്ലിഷ് ചെയ്തു എന്നുറപ്പാക്കിയതിന് ശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യുക. മൂന്നാം കിട വ്യാജ ആപ്പുകളും ഇപ്പോൾ പറഞ്ഞ ഈ fortnite.apk മാൽവെയറും തൽക്കാലം ഫോണിലേക്ക് അടുപ്പിക്കാതിരിക്കുക. അല്പം ക്ഷമിച്ചാൽ മതി. ഉടൻ തന്നെ ഗെയിം ആൻഡ്രോയിഡിൽ എത്തും.

അങ്ങനെ ഫേസ്ബുക്കിനെ കൊണ്ട് ഒരു നല്ല കാര്യം കിട്ടി; ഗ്രൂപ്പ് അഡ്മിൻസിന് ഇനി കുറച്ചു പൈസയുണ്ടാക്കാം!

Most Read Articles
Best Mobiles in India
Read More About: game news technology

Have a great day!
Read more...

English Summary

Do Not Download These Fake Malware Fortnite Apk