നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രോണിന് ലേസർ ഗൈഡഡ് മിസൈൽ


അമേരിക്കൻ സൈന്യവും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും കഴിഞ്ഞ ദശകത്തിൽ ഭീകരവാദികളും തീവ്രവാദികളുമായ നേതാക്കളെ നീക്കം ചെയ്യാനുള്ള ആഴത്തിലുള്ള ആക്രമണങ്ങൾക്ക് ലോക്ഹീഡ് മാർട്ടിൻ AGM-114 ഹെൽഫെയർ II- ന്റെ മിസൈലാണ് ഉപയോഗിച്ചത്.

ലേസർ ഗൈഡഡ് മിസൈൽ

ഈ ലേസർ ഗൈഡഡ് മിസൈൽ കരസേന ഹെലികോപ്ടറുകളുടെ ഉപയോഗത്തിനായാണ് വികസിപ്പിച്ചെടുത്തത്. എന്നാൽ, ഡ്രോൺ ആക്രമണങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ധനസഹായം ലഭിക്കുമോയെന്ന ആശങ്ക, ഡി.ഒ.ഡിനേയും സി.ഐ.എയും പുതിയൊരു ആയുധം വികസിപ്പിക്കുന്നതിനായി പദ്ധതികൾ മുന്നോട്ടുവച്ചു.

ലോക്ഹീഡ് മാർട്ടിൻ AGM-114 ഹെൽഫെയർ II

ഒരു പുതിയ തലത്തിലേക്ക്, ഒരൊറ്റയാളെ മാത്രം ലക്ഷ്യം വെച്ച് എടുക്കാൻ ഉപയോഗിക്കാവുന്ന ഒരു പുതിയ ആയുധത്തിനായാണ് ഇപ്പോൾ പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്. മുൻ പ്രതിരോധ, ഇന്റലിജൻസ് ഓഫീസർമാർ നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി, കുറഞ്ഞത് രണ്ടു അവസരങ്ങളിൽ ഇത്തരം ആയുധങ്ങൾ വികസിപ്പിക്കുകയും വിന്യസിക്കപ്പെടുകയും ചെയ്തതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

ദി ഫ്ലയിങ് ഗിൻസു

"ലക്ഷ്യം വെച്ച വ്യക്തിക്ക് നേരെ വേഗതയിൽ ആകാശത്തു നിന്നും ഇരുമ്പു കഷണം വീണതുപോലെയാണ് ഇത്," ഡബ്ള്യു.എസ്.ജെ പറയുന്നു. ചില ഉദ്യോഗസ്ഥർ ഈ ആയുധത്തെ "ദി ഫ്ലയിങ് ഗിൻസു" എന്ന പേരിലാണ് പരാമർശിച്ചത്. കാരണം, ഇതിന്റെ ബ്ലേഡുകൾക്ക് കോൺക്രീറ്റ്, ഷീറ്റ്, മെറ്റൽ, മറ്റ് വസ്തുക്കൾ എന്നിവ ഇല്ലാതാക്കി ലക്ഷ്യമിട്ട് മുന്നേറാൻ സാധിക്കും.

ബറാക്ക് ഒബാമ

ഡ്രോൺ ആക്രമണത്തിൽ സാധാരണയാളുകൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനായിട്ടാണ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നിർദേശപ്രകാരം R9X വികസിപ്പിച്ചെടുത്തത്. ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ശ്രമമായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്ന തന്ത്രത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു പദ്ധതി രൂപീകരിച്ചത്.

ഡിപ്പാർട്മെൻറ്റ് ഓഫ് ഡിഫെൻസ്

2011-ൽ തന്നെ ഈ മിസ്സൈൽ വികസനം വളരെ വ്യക്തമായിരുന്നെങ്കിലും, കൃത്യമായ വികസന കാലാവധി ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നില്ല. ജേർണലിസ്റ്റ് റിപ്പോർട്ടുകൾ പ്രകാരം, ഡി.ഓ.ഡി ആറ് തവണ മാത്രമേ R9X ഉപയോഗിച്ചിട്ടുള്ളു. ഈ ജേർണലുകൾ രണ്ടു വ്യോമാക്രമണകൾ സ്ഥിതീകരിച്ചു: ഒന്നാമത്, ജമാൽ അൽ-ബാദാവിയക്കെതിരെ 2019 ജനുവരിയിൽ വ്യോമസേനാ ആക്രമണം.

സി.ഐ.എ

രണ്ടാമതായി, അഹ്മദ് ഹസൻ അബു ഖൈർ അൽ മസ്രിയ്ക്കെതിരെ 2017 ഫെബ്രുവരിയിൽ സി.ഐ.എ ആക്രമണം നടത്തുകയുണ്ടായി. ഈ രണ്ട് ആക്രമണങ്ങളിലും ലക്‌ഷ്യം വെച്ചയിടത്ത് അല്ലാതെ, നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കോ അല്ലെങ്കിൽ മറ്റെന്തിനെങ്കിലുമോ യാതൊരു തരത്തിലുമുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല.

Most Read Articles
Best Mobiles in India
Read More About: drone missile defense news

Have a great day!
Read more...

English Summary

Drone strikes have been the go-to approach by both the US military and the Central Intelligence Agency to take out terrorists and insurgent leaders over the past decade, and the main weapon in those strikes has been the Lockheed Martin AGM-114 Hellfire II missile—a laser-guided weapon originally developed for use by Army helicopters as a “tank buster.”