പുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക


രാജ്യത്തെമ്പാടുമുള്ള ബാങ്കുകൾ പഴയ മാഗ്‌നെറ്റിക് സ്ട്രിപ് കാർഡുകൾ മാറ്റി പുത്തൻ ഇ.എം.വി ചിപ്പ് എ.ടി.എം കാർഡുകൾ നൽകി വരികയാണിപ്പോൾ. സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് പുത്തൻ സംവിധാനം കാർഡുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ഈ കാർഡ് ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Advertisement

പ്രവർത്തന രീതി

പുത്തൻ ഇ.എം.വി ചിപ്പ് കാർഡുകളുടെ പ്രവർത്തന രീതി വളരെ വ്യത്യസ്തമാണ്. മുൻപ് എം.ടി.എം കാർഡ് മെഷീനിലിട്ടുടൻ തന്നെ പുറത്തെടുത്ത ശേഷമാണ് ട്രാൻസാക്ഷൻ നടത്തിയിരുന്നതെങ്കിൽ പുത്തൻ ഇ.എം.വി കാർഡ് പ്രവർത്തിക്കുന്നത് അങ്ങനെയല്ല. കാർഡ് ഉള്ളിലേക്ക് ഇൻസേർട്ട് ചെയ്തു കഴിഞ്ഞാൽപിന്നെ ട്രാൻസാക്ഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ പുറത്തെടുക്കാനാകൂ...

Advertisement
പ്രത്യേകം ശ്രദ്ധിക്കുക

പുതിയ കാർഡ് ഉപയോഗിക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാർഡ് ഉള്ളിലേക്ക് ഇൻസേർട്ട് ചെയ്തുകഴിഞ്ഞാൽ ഉടനടി വലിച്ചെടുക്കാൻ ശ്രമിക്കരുത്. താനെ പുറത്തുവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ പുതിയ ചിപ്പ് കാർഡിന് ഡാമേജ് സംഭവിക്കുകയും എക്കാലത്തേക്കുമായി കാർഡ് ഉപയോഗശൂന്യമാവുകയും ചെയ്യും.

 

 

കാർഡിന് ഡാമേജ് സംഭവിക്കും

പുതിയ ഇ.എം.വി ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് ഒറ്റ നോട്ടത്തിൽ പഴയ രീതിയിലാണുള്ളത്. എന്നാൽ ഉപയോഗക്രമം തീർത്തും വ്യത്യസ്തവും. ഇതിനെക്കുറിച്ച് അറിവില്ലാതെ കാർഡ് ഉള്ളിൽ അകപ്പെട്ടന്ന ആകാംശയിൽ കാർഡ് പുറത്തെടുക്കാൻ ശ്രമിച്ചാൽ തീർച്ചയായും കാർഡിന് ഡാമേജ് സംഭവിക്കും. പിന്നെ ബാങ്കുമായി ബന്ധപ്പെട്ട് പുതിയ കാർഡിന് അപേക്ഷ നൽകി പുതിയത് വരുന്നതുവരെ കാത്തിരിക്കേണ്ടിവരും.

പുതിയ കാർഡ്

പുതിയ കാർഡ് ഇതിനോടകം ലഭിച്ചവരാണെങ്കിൽ ഉപയോഗിക്കുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പണം പുറത്തുവന്ന ശേഷം മാത്രമേ കാർഡ് പുറത്തെടുക്കാവൂ. 2015 ൽ റിസർവ് ബാങ്ക് നൽകിയ നിർദേശമനുസരിച്ചാണ് പഴയ മാഗ്നെറ്റിക് കാർഡുകൾക്കു പകരം പുത്തൻ ചിപ്പ് കാർഡുകൾ അവതരിപ്പിച്ചത്. മാഗ്നെറ്റിക് കാർഡുകളേക്കാൾ സുരക്ഷ ചിപ്പ് കാർഡുകൾ നൽകുന്നു എന്നതു തന്നെയാണ് പ്രധാന കാരണം.

സുരക്ഷിതമാണെന്നാണ് അവകാശപ്പെടുന്നത്.

പുതിയ സംവിധാനം പ്രകാരം ട്രാൻസാക്ഷൻ എല്ലാംതന്നെ ചിപ്പിൽ അധിഷ്ഠിമാണ്. എ.ടി.എം തട്ടിപ്പുകാർക്ക് പുതിയ കാർഡുകളെ ഹാക്ക് ചെയ്യുകയും അത്ര എളുപ്പമല്ല. ഡൈനാമിക് ഓതന്റികേഷൻ സംവിധാനത്തിലൂടെ പുതിയ ഇ.എം.വി ചിപ്പ്കാർഡുകൾ സുരക്ഷിതമാണെന്നാണ് അവകാശപ്പെടുന്നത്.

Best Mobiles in India

English Summary

Doing this may damage your debit/credit card forever