ഇഡിയറ്റ് എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ആദ്യം ലഭിക്കുക ഇദ്ദേഹത്തിന്റെ ചിത്രം!


ഇഡിയറ്റ് ('idiot') എന്ന വാക്ക് ഗൂഗിളിൽ സേർച്ച് ചെയ്തുനോക്കൂ. ആദ്യം കിട്ടുന്ന ഉത്തരം പലപ്പോഴും ആ ആ വാക്കിന്റെ അർത്ഥമോ വിശദീകരണമോ ആയിരിക്കില്ല. പകരം ഒരു വ്യക്തിയുടെ പേരായിരിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങളായിരിക്കും ആദ്യം ലഭിക്കുക. ഈയടുത്ത് ഏറെ കോലാഹലങ്ങളും ഒപ്പം രസകരമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിന് ഈ സെർച്ച് റിസൾട്ട് കാരണവുമായി.

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം

കഴിഞ്ഞ മെയ് മാസം "Feku" എന്ന വാക്കിലൂടെ ഗൂഗിൾ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ പ്രധാനമത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വിവരങ്ങളുമായിരുന്നു "Feku" എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ആദ്യം ലഭിച്ചിരുന്നത്. അതിന് മുമ്പ് കോൺഗ്രസ്സ് പ്രെസിഡന്റ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് 'പപ്പു' എന്ന വാക്കും ഗൂഗിളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആഗോള ശ്രദ്ധയാകർഷിച്ചു കൊണ്ട് യുഎസ് പ്രസിഡന്റിന്റെ പേരും വന്നിരിക്കുകയാണ്. അതും ഇഡിയറ്റ് എന്ന് സെർച്ച് ചെയ്യുമ്പോൾ.

Advertisement
വന്ന വഴി

ഗൂഗിൾ സെർച്ച് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. The Guardian റിപ്പോർട്ട് ചെയ്യുന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ ഏതാനും റെഡിറ്റ് ഉപഭോക്താക്കൾ ഒരു പോസ്റ്റിനെതിരെ അപ്വോട്ടിങ് എന്ന രീതിയിൽ ഇഡിയറ്റ് എന്ന വാക്ക് ട്രംപുമായി ചേർക്കുകയായിരുന്നു. പിന്നീട് പല ഡാറ്റബേസുകളിലും എത്തുകയും അവസാനം ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. അങ്ങനെ ഇന്ന് ഗൂഗിൾ ഇമേജസ് വഴി ഈ വാക്ക് സെർച്ച് ചെയ്യുമ്പോൾ ആദ്യം ട്രംപ് എത്തുകയും ചെയ്തു.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

അങ്ങനെയും ചില വാക്കുകളുണ്ടോ എന്നായിരിക്കും ചിന്ത. എന്നാൽ ഉണ്ട്. ഗൂഗിളിൽ എന്നല്ല, ഇന്റർനെറ്റിൽ തന്നെ എവിടെയും സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ലാത്ത ചില വാക്കുകൾ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

1

ആത്മഹത്യയുടെ ഇംഗ്ളീഷ് വാക്കായ സൂയിസൈഡ് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. യാതൊരു കാരണവശാലും ഈ വാക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ നിൽക്കരുത്. സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളോട് സഹായത്തിനായുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും അവ നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളെ തേടി പോലീസ് എത്തുകയും ചെയ്യും.

2

ഈ വാക്ക് കേൾക്കുമ്പോൾ എന്താണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ഗൂഗിളിൽ ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. തികച്ചും ഭീതിജനകമായ ചില ചിത്രങ്ങളും വാർത്തകളും വിഡിയോകളും ആയിരിക്കും ലഭിക്കുക. ഒരു മനുഷ്യൻ ഒരു കുതിരയാൽ കൊല്ലപ്പെടുന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരിക്കും ലഭിക്കുക.

3

ഇതെന്ത്, ക്ലോക്കിന്റെ അത്രയും വലിപ്പമുള്ള ചിലന്തി ആണോ,,? അതെ. പക്ഷെ അതിനു മാത്രം എന്താണ് ഇത്ര പേടിക്കാനോ ഞെട്ടാനോ ഉള്ളതെന്ന് ചിന്തിക്കാൻ വരട്ടെ, കാരണം വിചാരിച്ച അത്രയും നിസ്സാരക്കാരനല്ല ഈ ചിലന്തി. നിങ്ങളുടെയൊക്കെ സകല കണക്കുകൂട്ടലുകൾക്കും ഇത് തെറ്റിക്കും. അതിനാൽ ആ വഴിക്കേ പോകാൻ നിൽക്കേണ്ട.

4

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നായയുടെ ചിത്രവും വിഡിയോയുമാണ് ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. കണ്ടാൽ അറപ്പ് തോന്നുന്ന ഒരു നായ. എന്നാൽ ചിലർക്കെങ്കിലും അതിനെയെടുത്ത് ഒരു ഡോഗ് സലൂണിൽ കൊണ്ടുപോകാനും മുടിയൊക്കെ വെട്ടി സുന്ദരാക്കാനും തോന്നിയേക്കാം.

ഇത് മാത്രമല്ല, ഇതിവിടെ കഴിയുന്നുമില്ല. കാരണം ഇതിലും മോശമായ, അറപ്പുണ്ടാക്കുന്ന ഭീതിജനകമായ പല വാക്കുകളും വേറെയുണ്ട്. അവയൊന്നും ഇവിടെ മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണ്. എന്തെങ്കിലും സാഹചര്യവശാൽ കാണാനിടയായാൽ ദിവസങ്ങളോളം നിങ്ങളെ വേട്ടയാടുന്നതായിരിക്കും അവ ഓരോന്നും എന്നതിനാൽ അത്തരത്തിലുള്ള ഒന്ന് പോലും ഇവിടെ ചേർത്തിട്ടില്ല. അതുപോലെ മുകളിൽ പറഞ്ഞത് അടക്കമുള്ള ഇത്തരം വാക്കുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമായി എടുക്കുക

 

നോക്കിയ 6.1 പ്ലസ് എത്തുന്നു.. വില, സവിശേഷതകൾ അറിയാം!

Best Mobiles in India

English Summary

Donald Trump an idiot according to Google Images.