ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ്...അറിയേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍!


ഡ്രൈവിംഗ് ലൈസന്‍സിന്റെ ഘടന ഒട്ടാകെ മാറുന്നു. അതായത് ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടു വരാന്‍ പോകുന്നു. അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഇത് നടപ്പിലാക്കാനാണ് പദ്ധതി. പുതിയ നിയമ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് (DLs), രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ (RCs) എന്നിവയെല്ലാം ഒരോ രൂപ കല്‍പനയിലും നിറത്തിലും ആയിരിക്കും എല്ലാ സംസ്ഥാനങ്ങളിലും.

Advertisement

ഡ്രൈവിംഗ് ലൈസന്‍സിനെ കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങള്‍.

Advertisement

ഡ്രൈവിംഗ് ലൈസന്‍സും RCയു ഇന്ത്യയില്‍ ഒരു പോലെ

സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞതിനു ശേഷം എല്ലാ വാഹനങ്ങളുടേയും ഡ്രൈവിംഗ് ലൈസന്‍സ് ഓരോ സംസ്ഥാനങ്ങളിലും സ്വന്തം ഡിസൈന്‍, ഫോര്‍മാറ്റ്, ഡോക്യുമെന്റേഷന്‍ പ്രക്രിയ എന്നിവയായിരുന്നു. എന്നാല്‍ ഇനി അങ്ങനെയാകില്ല. 2019 ജൂണ്‍ മുതല്‍ ഇന്ത്യയിലെ എല്ലാ ഡ്രൈവിംഗ് ലൈസന്‍സും RCയും ഏകീകൃതമായിരിക്കും. അതായത് ഒരേ ഡിസൈന്‍, സമാന സവിശേഷതകള്‍, ഒരേ ഡേറ്റ, സുരക്ഷാ സവിശേഷതകള്‍ എന്നിങ്ങനെ.

ഡ്രൈവിംഗ് ലൈസന്‍സിലും RCയിലും QR കോഡ്

പുതിയ ഡ്രൈവിംഗ് ലൈസന്‍സിലും RCയിലും QR കോഡ് എംബഡ് ചെയ്തിരിക്കും. QR കോഡ് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയുടെ എല്ലാ വിവരങ്ങളും ലഭ്യമാകും. കൂടാതെ ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരു വശങ്ങളിലും ഉണ്ടാകും.

NFCയും ഉണ്ടായിരിക്കും

QR കോഡ് മാത്രമല്ല, പുതിയ ഡ്രൈവിംഗ് ലൈസന്‍സിലും RCയിലും എന്‍എഫ്‌സി സംവിധാനം ഉണ്ടായിരിക്കും. അതായത് ഡോക്യുമെന്റുകളില്‍ മൈക്രോ-ചിപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കും എന്നര്‍ത്ഥം. ഇത് ഉടമയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനുളള മറ്റൊരു വഴിയാണ്. ഇത് പ്രധാനമായും അഴിമതി കുറയ്ക്കുന്നു. അതു പോലെ ട്രാഫിക് പരിശോധനയില്‍ നിങ്ങളുടെ സമയവും ലാഭിക്കാം.

അവയവങ്ങള്‍ സംഭാവന ചെയ്യല്‍

മറ്റൊരു രസകരമായ കാര്യമാണിത്. അതായത് ഇനി വരാന്‍ പോകുന്ന ഡ്രൈവിംഗ് ലൈസന്‍സിലും അതു പോലെ RC ബുക്കിലും നിങ്ങള്‍ അവയവങ്ങള്‍ സംഭാവന ചെയ്യാന്‍ സമ്മതിച്ചോ ഇല്ലയോ എന്നും സൂചിപ്പിച്ചിരിക്കും. അതിനാല്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ വൃത്തങ്ങളെ ഇത് സഹായിക്കും.

പുതിയ നിയമം നടപ്പിലാകുന്നത്

ഈ പുതിയ നിയമയം നടപ്പിലാകുന്നത് 2019 ജൂലൈ മുതലാണ്. അന്നു മുതല്‍ പുതിയ രൂപ കല്‍പന ചെയ്ത ഡ്രൈവിംഗ് ലൈയന്‍സ് ആയിരിക്കും ഇന്ത്യയില്‍. നിലവില്‍ 32,000 ഡ്രൈവിംഗ് ലൈസന്‍സുകളാണ് പ്രതിദിനം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. കൂടാതെ ഏകദേശം 45,000 RC കളും വിതരണം ചെയ്യുന്നു.

Best Mobiles in India

English Summary

Driving License Becomes Uniform Across India, Need To Know Everything