ദുബായില്‍ ഇനി പാസ്‌പോര്‍ട്ടിനു പകരം സ്മാര്‍ട്ട്‌ഫോണ്‍!


ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യണം എങ്കില്‍ പാസ്‌പോര്‍ട്ട് അത്യാവശ്യമാണ്. ഓണ്‍ലൈനില്‍ കൂടെ തന്നെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും ചെയ്യാം. വളരെ പെട്ടന്നു തന്നെ പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്യുന്നു.

Advertisement

ഐഫോണ്‍ 8ന്റെ ഈ ടെസ്റ്റുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും : വീഡിയോ കാണാം!

എന്നാല്‍ ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടിനു പകരം സ്മാര്‍ട്ട്‌ഫോണ്‍ മതിയാകും. ഒന്നിലധികം സ്വാകാര്യ രേഖകള്‍ ഒന്നും തന്നെ വേണ്ട. അതായത് പാസ്‌പോര്‍ട്ട്, എക്‌സ്പ്രസ് ഗേറ്റ് കാര്‍ഡ് എന്നിവയ്ക്കു പകരം യാത്രയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്‌കീമിന് ദുബായില്‍ തുടക്കം കുറിച്ചു. യാത്രക്കാര്‍ക്ക് വിമാനത്തവളത്തിനുളളില്‍ തന്നെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ വേണ്ടിയാണ് എമിറ്റേഴ്‌സ് സ്മാര്‍ട്ട് വാലറ്റിന്റെ ലക്ഷ്യം.

Advertisement

ഇത്തരത്തിലുളള സംവിധാനം കൊണ്ടു വരുന്നതെന്ന് ലോകത്തില്‍ ആദ്യമായാണെന്ന് സ്റ്ററ്റ് ന്യൂസ് ഏജന്‍സിയായ WAM റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എമിറ്റേഴ്‌സ് ഐഡി, യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ഈ-ഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എന്നിവ സ്‌കീമിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സംയോജിക്കും. യാത്ര പരിശോധന നടപടികളെ കൂടുതല്‍ എളുപ്പത്തില്‍ ആക്കാനുളള പദ്ധതി കൂടിയാണ് ഇത്.

വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ഇനി ഡൗണ്‍ലോഡ് ചെയ്യാം!

ഈ പദ്ധതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം..

1. അടുത്ത ജനറേഷനില്‍ സ്മാര്‍ട്ട് ഗേറ്റ് മാറി ഈ-ഗേറ്റ് ആകാന്‍ പോകുന്നു.

2. പാസ്‌പോര്‍ട്ട് വിവരങ്ങളും സ്മാര്‍ട്ട് ഗേറ്റ് ഡാറ്റ കാര്‍ഡും അടങ്ങിയ സ്മാര്‍ട്ട് യുഎഇ വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Advertisement

3. സ്മാര്‍ട്ട് ഗേറ്റ് തുറക്കാനായി ആപ്പില്‍ കാണുന്ന ബാര്‍കോഡ് ഉപയോഗിക്കുക.

4. നിങ്ങളുടെ ഫിങ്കര്‍ സ്‌കാന്‍ ചെയ്യുക.

5. അതിനു ശേഷം ഒരു ചെറിയ തുരങ്കത്തിലൂടെ (Tunnel) പോകുമ്പോള്‍ ഫേഷ്യല്‍ റികഗ്നിഷനും ഐറിസ് റികഗ്നിഷനും നടത്തുന്നു.

6. അങ്ങനെ പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ ആ തുരങ്കത്തിലൂടെ നിങ്ങള്‍ക്ക് വേരിഫിക്കേഷന്‍ ചെയ്തു കടന്നു വരാം.

Best Mobiles in India

Advertisement

English Summary

Smart gates to gradually replace current e-gates at Dubai airport. With the introduction of Smart gates.