ഫ്‌ളാഷ് സെയിലില്‍ ജിയോ ഫോണ്‍ 2 എങ്ങനെ നേടാം?


ഏവര്‍ക്കും അറിയാം ഈ വര്‍ഷം ജൂലൈയിലാണ് ജിയോ തങ്ങളുടെ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ 2 പ്രഖ്യാപിച്ചത്. 2,999 രൂപയാണ് ഫോണിന്റെ വില. ബ്ലാക്ക്‌ബെറി ശൈലിയിലെ QWERTY ഡിസ്‌പ്ലേയാണ് ജിയോഫോണ്‍ 2ന്. അതു തന്നെയാണ് ഈ ഫോണിനെ ഏറ്റവും ആകര്‍ഷണീയമാക്കിയതും.

Advertisement

സെപ്തംബര്‍ 6ന് ആണ് ജിയോ ഫോണ്‍ 2ന്റെ മൂന്നാം ഫ്‌ളാഷ് സെയില്‍ നടക്കുന്നത്. ഇതിനു മുന്‍പു നടത്തിയ രണ്ടു ഫ്‌ളാഷ് സെയിലിലും മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഫോണ്‍ ഔട്ട്-ഓഫ് സ്റ്റോക്കായി.

Advertisement

ജിയോ വെബ്‌സൈറ്റിലൂടേയും ജിയോ ആപ്പിലൂടേയും ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടേയും ജിയോ ഫോണ്‍ 2 വാങ്ങാവുന്നതാണ്. അത് എങ്ങനെയാണെന്നു നോക്കാം.

മുന്‍വ്യവസ്ഥകള്‍

1. നിങ്ങളുടെ പിസിയില്‍ നല്ലൊരു ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടായിരിക്കണം.

2. ക്രഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, വിലാസം, പിന്‍ കോഡ് മറ്റു നിര്‍ണ്ണായക വിവരങ്ങള്‍ എല്ലാം തയ്യാറാക്കി വയ്ക്കണം.

3. വേഗത്തിലുളള ചെക്ക്ഔട്ടിനായി ഏതെങ്കിലും ഓട്ടോഫില്‍ എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്തു വയ്ക്കണം.

 

 

ജിയോ വെബ്‌സൈറ്റില്‍ നിന്നു ജിയോഫോണ്‍ 2 വാങ്ങാന്‍

1. ഫ്‌ളാഷ് സെയില്‍ ദിവസമായ സെപ്തംബര്‍ 6ന് നിങ്ങളുടെ പിസിയില്‍ നിന്നും ആദ്യം 'www.jio.com' സന്ദര്‍ശിക്കുക.

2. അവിടെ ജിയോഫോണ്‍ 2 ബാനറില്‍ നിന്നും 'Get now' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

3. ഇനി നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്ത് OTP സൃഷ്ടിക്കുക.

4. അടുത്ത ഘട്ടത്തിലേക്കു പോകാന്‍ OTP നല്‍കുക.

5. ഇനി ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുന്നതിന് ഓട്ടോഫില്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുക.

6. ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡോ നെറ്റ്ബാങ്കിങ്ങോ അല്ലെങ്കില്‍ മറ്റു പേയ്‌മെന്റ് രീതി ഉപയോഗിച്ച് 2,999 രൂപ അടയ്‌ക്കേണ്ടതാണ്.

7. പേയ്‌മെന്റ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ വിലാസത്തില്‍ ജിയോഫോണ്‍ 2 എത്തുന്നതാണ്.

 

ജിയോ ആപ്പ് ഉപയോഗിച്ച് ജിയോഫോണ്‍ 2 എങ്ങനെ വാങ്ങാം?

1. ആദ്യം ആപ്പ് സ്റ്റോറില്‍ നിന്നും 'My Jio' ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ഇനി ആപ്പ് തുറന്ന് ജിയോഫോണ്‍ 2 ബാനറില്‍ ടാപ്പു ചെയ്യുക.

3. ഇത് നിങ്ങളെ 'jio.com' വെബ്‌സൈറ്റിലേക്ക് എത്തിക്കും.

4. അവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കി 'OTP' സൃഷ്ടിക്കാനായി ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

5. നിങ്ങള്‍ക്കു ലഭിച്ച OTP നല്‍കിയ ശേഷം 'Submit' എന്ന ബട്ടണ്‍ ടാപ്പു ചെയ്യുക.

6. ഇനി നിങ്ങളുടെ ഷിപ്പിംഗ് വിലാസം നല്‍കുക.

7. അതിനു ശേഷം ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡോ മറ്റേതെങ്കിലും ഉപയോഗിച്ച് 2,999 രൂപ പേയ്‌മെന്റ് നടത്തുക.

8. ഒരാഴ്ചയ്ക്കുളളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.

ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ജിയോഫോണ്‍ 2 എങ്ങനെ വാങ്ങാം?

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നാല്ലാതെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ജിയോഫോണ്‍ 2 നിങ്ങള്‍ക്കു വാങ്ങാം. അതിനായി അടത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറിലോ അല്ലെങ്കില്‍ ജിയോ സ്‌റ്റോറിലോ വില്‍പ്പന ദിവസം ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയും. പരിശോധനയ്ക്കായി ആധാര്‍ കാര്‍ഡും കൈയ്യില്‍ കരുതേണ്ടതാണ്.

Best Mobiles in India

English Summary

During flash sale how to buy JioPhone 2?