യൂബറും ഗൂഗിള്‍ പേയും കൈകോര്‍ത്തു, ഇനി റൈഡിലൂടെ 1000 രൂപ വരെ നേടാം, എങ്ങനെ?


ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പേയ്‌മെന്റ് ആപ്ലിക്കേഷനായ തേസ് ആപ്പാണ് പുതിയ സവിശേഷതകളുമായി ഗൂഗിള്‍ പേ എന്ന പേരില്‍ അറിയപ്പെടുന്നത്. തേസിന്റെ ഇന്ത്യയിലെ വിജയം കണ്ട് മറ്റു പല രാജ്യങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയില്‍ സമാന മുന്നേറ്റങ്ങള്‍ കൊണ്ടു വരണമെന്ന അഭ്യര്‍ത്ഥനയുമായി തങ്ങളെ സമീപിച്ചിട്ടുളളതായി ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇപ്പോള്‍ റൈഡ് പേയ്‌മെന്റുകള്‍ മികച്ചതാക്കാനായി സര്‍ച്ച് ഭീമന്‍ ഇന്ത്യയിലെ യൂബറുമായി കൈകോര്‍ത്തു. ഇനി മുതല്‍ യാത്രക്കാര്‍ക്ക് അവരുടെ പേയ്‌മെന്റ് നേരിട്ട് ഗൂഗിള്‍ പേ വഴി അയക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പേ യുപിഐ ഐഡി ഉപയോഗിച്ച് പേയ്‌മെന്റ് വിഭാഗത്തില്‍ നിന്നും പേയ്‌മെന്റ് നടത്താം. ഒരിക്കല്‍ യുപിഐ ചേര്‍ത്തു കഴിഞ്ഞാല്‍ ഗൂഗിള്‍ പേ ആപ്പിലെ 'Accept' എന്നതില്‍ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് നേരിട്ടു നടത്താവുന്നതാണ്.

ഇപ്പോള്‍ യൂബര്‍ റൈഡിന്റെ പേയ്‌മെന്റിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സ്‌ക്രാച്ച് കാര്‍ഡിലൂടെ 1000 രൂപ വരെ നേടാനാകും. സ്‌ക്രാച്ച് കാര്‍ഡ് 15 രൂപ മുതല്‍ 100 രൂപ വരെയാണ്. കുറഞ്ഞത് പത്ത് യൂബര്‍ റൈഡറുകള്‍ക്കായി (മിനിമം 100 രൂപ) ഗൂഗിള്‍ പേ ചെയ്യുമ്പോള്‍ മാത്രമാണ് ഈ പ്രതിഫലത്തിന് നിങ്ങള്‍ അര്‍ഹരാകുന്നത്. 2018 ഡിസംബര്‍ 31 വരെ മാത്രമേ ഈ ഓഫര്‍ ഉളളൂ.

ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഗൂഗിള്‍ പേ. ഫ്‌ളൈറ്റ് ടിക്കറ്റുകള്‍, ഹോട്ടലുകള്‍, ബസ് എന്നിവ ബുക്ക് ചെയ്യാനും ഇത് ഉപയോഗിക്കാം. ഗൂഗിള്‍ പേ എല്ലായിടത്തും ഉണ്ട്. ഇത് യുപിഐ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും മികച്ചൊരു ഭാഗമാണ്. ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഒരു തുകയും ഈടാക്കുന്നില്ല.

ഗൂഗിള്‍ പറയുന്നത്, തങ്ങള്‍ രാജ്യത്തെമ്പാടുമായി 15,000ല്‍ അധികം റീട്ടെയില്‍ സ്റ്റോറുകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു എന്നാണ്. കൂടാതെ റീട്ടെയില്‍ സ്റ്റോറുകളായ ബിഗ് ബസാര്‍ ഇൗ-സോണ്‍, FBB എന്നിവയിലും ഉടന്‍ തന്നെ എത്തുമെന്നാണ്.

സീസര്‍ സെന്‍ഗുപ്ത, ജനറല്‍ മാനേജര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്, 'ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഹോം സ്‌ക്രീനില്‍ പരിചിതമായ കോണ്‍ടാക്റ്റുകള്‍, വണ്‍-ടച്ച് മൊബൈല്‍ റീച്ചാര്‍ജ്ജുകള്‍, രസകരമായ ഓഫറുകളും റിവാര്‍ഡുകളും എന്നിങ്ങനെ. ഇന്ത്യയില്‍ എത്തിച്ചതു പോലെ ഗൂഗിള്‍ പേ സവിശേഷതകള്‍ മറ്റു രാജ്യങ്ങളിലും കൊണ്ടു വരും

'പവര്‍ ബട്ടണിലെ ചിഹ്നത്തിന്റെ അര്‍ത്ഥമെന്ത്?

Most Read Articles
Best Mobiles in India
Read More About: uber google news

Have a great day!
Read more...

English Summary

Earn up to Rs 1,000 on your Uber ride with Google Pay app in India