മുറിയ്ക്കു പുറത്തിറങ്ങുമ്പോള്‍ ലൈറ്റ് താനെ ഓഫാകും; ഇക്കോബീ സ്വിച്ച് പ്ലസ് വിപണിയില്‍


പ്രമുഖ ഹോം ഓട്ടോമേഷന്‍ കമ്പനിയായ ഇക്കോബിയുടെ പുത്തന്‍ സ്വിച്ച് പ്ലസ് വിപണിയില്‍ തരംഗമാവുകയാണ്. അശ്രദ്ധവും സമയക്കുറവുമുള്ള ഇന്നത്തെ ജീവിതശൈലിക്ക് ഏറ്റവും ഉതകുന്നതാണ് പുത്തന്‍ സ്വിച്ചിന്റെ സാങ്കേതികവിദ്യ. ഒരൊറ്റ ന്യൂട്രല്‍ വയറിലൂടെ വീട്ടിലെ ലൈറ്റുകളെല്ലാം ഒരൊറ്റ സ്വിച്ചില്‍ നിയന്ത്രിക്കാനാകും എന്നതാണ് പ്രത്യേകത.

Advertisement

സ്വിച്ച് പ്ലസ് പ്രവര്‍ത്തിക്കും.

അലക്‌സാ അധിഷ്ഠിത ഉപകരണങ്ങളിലൂടെയും, ആപ്പിള്‍ ഹോം കിറ്റ്, ഗൂഗിള്‍ ഹോം, സാംസംഗ് സ്മാര്‍ട്ട് തിംങ്‌സ്, ഐ.എഫ്.റ്റി.റ്റി എന്നിവയിലൂടെയും സ്വിച്ച് പ്ലസ് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പിലൂടെയും സ്വിച്ച് പ്ലസ് പ്രവര്‍ത്തിക്കും.

Advertisement
സ്വിച്ച് പ്ലസിനു കഴിയും.

വീട്ടിലെ ഇന്റീരിയര്‍ ലൈറ്റും എക്സ്റ്റീരിയര്‍ ലൈറ്റും നിയന്ത്രിക്കാന്‍ സ്വിച്ച് പ്ലസിനു കഴിയും. ഇതിനായി ആപ്പില്‍ പ്രത്യേക സെറ്റിംങ്ങുണ്ട്. അലക്‌സയെ കണ്ട്രോള്‍ ചെയ്യുന്നതിനായി പ്രത്യേകം ബട്ടണ്‍ തന്നെ സ്വിച്ച് പ്ലസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്പീക്കര്‍ അധിഷ്ഠിത സ്വിച്ച് ഓണ്‍/ഓഫ് ബട്ടണ്‍ കൂടി സ്വിച്ച് പ്ലസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നല്‍കിയിട്ടുണ്ട്.

വാള്‍ പ്ലേറ്റ്, നാലു വയര്‍ നട്ടുകള്‍, രണ്ട് മൗണ്ടിംഗ് സ്‌ക്രൂ എന്നിവ പാക്കിലുണ്ടാകും. ഇക്കോബീ പറയുന്നതനുസരിച്ച് 45 മിനിറ്റുകൊണ്ട് ലൈറ്റ് പ്ലസിനെ വീട്ടില്‍ ക്രമീകരിക്കാനാകും. ഇതിനായി ഈസി ഇന്‍സ്റ്റാളേഷന്‍ ഗൈഡ് പാക്കിലുണ്ട്. ആപ്പ് ഉപയോഗിച്ചു ലൈറ്റ് നിയന്ത്രിക്കാന്‍ പ്രത്യേക യൂസര്‍ മാനുവലും നല്‍കിയിട്ടുണ്ട്.

പ്രത്യക സെന്‍സറുണ്ട്.

സ്വിച്ച് പ്ലസ് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ക്ക് ലൈറ്റ് ഓഫാക്കാതെ ധൈര്യമായി റൂമിനു പുറത്തിറങ്ങി പോകാനാകും. കാരണം ഈ പ്രവര്‍ത്തി സ്വിച്ച് പ്ലസ് ഏറ്റെടുക്കും. റൂമിനു പുറത്ത് ആളിറങ്ങിയാല്‍ അത് കൃത്യമായി സെന്‍സര്‍ ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ ലൈറ്റ് ഓഫാകും. ഇതിനായി പ്രത്യക സെന്‍സറുണ്ട്.

സൗകര്യമുണ്ട്

ലൈറ്റ് ഓഫാകാനുള്ള സമയം ക്രമീകരിക്കാനും സൗകര്യമുണ്ട്. തിരക്കുപിടിച്ച ജീവിതശൈലിയില്‍ സ്വിച്ച് പ്ലസിന്റെ പ്രസക്തി ഏറുകയാണ്. 2007ല്‍ കാനഡയില്‍ ആരംഭിച്ച കമ്പനിയാണ് ഇക്കോബീ.

മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനം നല്‍കാന്‍ അഞ്ച് ഗാഡ്ജറ്റുകള്‍

Best Mobiles in India

English Summary

Ecobee Switch+ Can Turn Off Your Lights When You Leave The Room