ഈ 8 കാര്യങ്ങള്‍ ചെയ്യാന്‍ ഇനി എംആധാര്‍ ആപ്പ് മതി


കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്തിറക്കിയിരിക്കുന്ന ഔദ്യോഗിക ആപ്പ് ആണ് എംആധാര്‍ (mAadhaar). നമ്മുടെ ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന ആപ്പ് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കാം. അതായത് എപ്പോഴും ആധാര്‍ കാര്‍ഡ് കരുതേണ്ട കാര്യമില്ല. അധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ.

ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമായല്ല ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിച്ച് മറ്റ് പല ഗുണങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില സൗകര്യങ്ങള്‍ പരിചയപ്പെടാം.

ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക

ആധാറില്‍ ഇല്ലാത്ത വിവരങ്ങള്‍ ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ആപ്പിലൂടെ കഴിയും. ഇതിനായി മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനില്‍ക്കേണ്ടതില്ല.

ലോക്ക്/ അണ്‍ലോക്ക് ചെയ്യുക

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ കഴിയും. ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ ലോക്ക് ചെയ്യാം. അണ്‍ലോക്ക് ചെയ്യേണ്ട സാചര്യം വന്നാല്‍ അതിനും ആപ്പ് മതി. ചുരക്കത്തില്‍ എപ്പോള്‍ വേണമെങ്കിലും ലോക്ക് ചെയ്യുകയോ അണ്‍ലോക്ക് ആക്കുകയോ ചെയ്യാം.

QR കോഡ് വഴി പങ്കുവയ്ക്കുക

QR കോഡ് ഉപയോഗിച്ച് വിവരങ്ങളും ഡാറ്റയും പങ്കുവയ്ക്കാന്‍ എംആധാര്‍ ആപ്പ് അവസരം നല്‍കുന്നു. QR കോഡ് സ്‌കാനറിന്റെ സഹായത്തോടെ ആധാര്‍ അപ്‌ഡേറ്റുകളും മറ്റ് മാറ്റങ്ങളും എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ കഴിയും.

മൂന്ന് ആധാര്‍ പ്രെഫൈലുകള്‍ സ്റ്റോര്‍ ചെയ്യുക

ഒന്നിലധികം ആധാറുകളില്‍ ഒരേ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് മൂന്ന് വ്യത്യസ്ത പ്രൊഫൈലുകള്‍ ഈ ആപ്പില്‍ സ്റ്റോര്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയും.

ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ കുഞ്ഞിന്റെ 3D പ്രിന്റ് മോഡല്‍ ലഭിക്കുന്നു

എവിടെ ഇരുന്നും അപ്‌ഡേറ്റ് ചെയ്യുക

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ എവിടെ ഇരുന്നും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത.

ആധാര്‍ കാര്‍ഡിന് പകരം ഉപയോഗിക്കുക

ആധാര്‍ കാര്‍ഡിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍ച്വല്‍ തിരിച്ചറിയല്‍ രേഖയാണ് എംആധാര്‍.

ഇ-കെവൈസി

ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഇ-കെവൈസി. മണിക്കൂറുകള്‍ വേണ്ടിവരുന്ന ഒരു പ്രക്രിയയാണിത്. എംആധാര്‍ ആപ്പ് ഉള്ളവര്‍ക്ക് വീട്ടിലിരുന്ന് വിവരങ്ങള്‍ മാറ്റാനും കൂട്ടിച്ചേര്‍ക്കാനുമാകും.

ആന്‍ഡ്രോയ്ഡില്‍ മാത്രം

എംആധാര്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതും ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് മുതലുള്ള പതിപ്പുകളില്‍. വൈകാതെ ആപ്പിന്റെ iOS പതിപ്പ് പുറത്തിറങ്ങുമെന്ന് സൂചനകളുണ്ട്.

Most Read Articles
Best Mobiles in India
Read More About: aadhaar news internet online

Have a great day!
Read more...

English Summary

The Indian Government, true to its promise of a digital India, has launched an Android app that deals with your Aadhaar profile. Aptly termed 'mAadhaar', the Unique Identification Authority of India (UIDAI) has released it as the official app to store your Aadhaar information.