സ്റ്റാര്‍ലിങ്ക് പദ്ധതിക്ക് അനുമതി; 1500 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി സ്‌പെയ്‌സ് എക്‌സ്


സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ 1584 ചെറു ഉപഗ്രഹങ്ങള്‍ എത്തിക്കാനുള്ള പദ്ധതിക്ക് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനാണ് (എഫ്‌സിസി) അംഗീകാരം നല്‍കിയത്. ഈ ഉപഗ്രഹങ്ങള്‍ ഭൂമിക്ക് മുകളില്‍ ഒരു വല തീര്‍ക്കുകയും ഭൂമിയില്‍ ലഭ്യമാകുന്ന വിധത്തില്‍ അതിവേഗത ഇന്റര്‍നെറ്റ് ഉണ്ടാക്കുകയും ചെയ്യും.

ഉയരത്തില്‍ സ്ഥാപിക്കുന്ന

ഭൂമിയില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന ഉപഗ്രഹങ്ങള്‍ സിഗ്നലുകളുടെ സംപ്രേക്ഷണ വേഗതയില്‍ 15 മില്ലിസെക്കന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 4425 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു സ്‌പെയ്‌സ് എക്‌സിന്റെ തീരുമാനം. ബഹിരാകാശ മാലിന്യം കുറയ്ക്കാനുള്ള പരിശ്രമങ്ങളില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായാണ് ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്.

വിശ്വാസ്യതയ്ക്കുള്ള അംഗീകാരമായാണ്

സ്‌പെയ്‌സ് എക്‌സിന്റെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമായാണ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ അനുമതിയെ കാണുന്നതെന്ന് കമ്പനി പ്രസിഡന്റ് ഗൈ്വന്‍ ഷോട്ട്വെല്‍ വ്യക്തമാക്കി.

കമ്പനികള്‍

സമാനപദ്ധതികളുമായി മുന്നോട്ടുപോകുന്ന വണ്‍വെബ്, കെപ്ലര്‍ തുടങ്ങിയ കമ്പനികള്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. താഴ്ന്ന ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് തങ്ങളുടെ പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്ന് ഇവര്‍ ആരോപിക്കുന്നു. ഈ വാദം എഫ്‌സിസി തള്ളിക്കളഞ്ഞിട്ടുണ്ട്.

ഭ്രമണപഥത്തിലെത്തിക്കും

കഴിഞ്ഞ വര്‍ഷം ഏതാനും ഉപഗ്രഹങ്ങള്‍ കമ്പനി വിക്ഷേപിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ അധികം വൈകാതെ ഭ്രമണപഥത്തിലെത്തിക്കും. ലോകത്തിന് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉദ്യമത്തില്‍ ആമസോണും ഒരുകൈ നോക്കാന്‍ തയ്യാറെടുക്കുന്നതായി സൂചനയുണ്ട്.

Most Read Articles
Best Mobiles in India
Read More About: news science technology

Have a great day!
Read more...

English Summary

Elon Musk Just Got Permission To Put 1,500 Satellites In Space To Beam Down Internet On Earth