ഒറ്റ ലോഞ്ചില്‍ 60 സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് മിഷന്‍


സ്റ്റാര്‍ലിങ്ക് നെറ്റ് വര്‍ക്കിന്റെ ഭാഗമായി ഒരുകൂട്ടം മൈക്രോ സാറ്റലൈറ്റുകളെ വിക്ഷേപിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് മിഷന്‍. ലോകമാസകലം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. എന്നാല്‍ വിക്ഷേപണം കുറച്ചു നാളത്തേക്ക് നീട്ടിയിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതാണ് കാരണം.

Advertisement

60 സാറ്റലൈറ്റുകളാണ് വിക്ഷേപണത്തിന്റെ ഭാഗമാവുക. സ്വകാര്യ ഏജന്‍സി ഇന്ന് രാവിലെ വിക്ഷേപണം നടത്തുമെന്നറിയിച്ചിരുന്നെങ്കിലും നടന്നില്ല. ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്താനിരുന്നത്. വിക്ഷേപണത്തിന് 15 മിനിറ്റു മുന്‍പാണ് ഫ്‌ളോറിഡയിലെ ക്യാപ് കാനവെറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ മുന്നറിയിപ്പുണ്ടായി.

Advertisement

ശക്തമായ കാറ്റാണ് വിക്ഷേപണത്തിനു തടസ്സമായത്. അടുത്തദിവസം കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇതേ സമയത്ത് വിക്ഷേപണം നടത്തുമെന്നും സ്‌പേസ് എക്‌സ് അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് പദ്ധതിയില്‍ നിന്നുള്ള ആദ്യ പ്രധാന മിഷനാണ് വിക്ഷേപിക്കാനിരുന്നത്.

മിഷന്‍ യാഥാര്‍ത്ഥ്യമായാല്‍ ലോകത്താകമാനമുള്ള മൈക്രേസാറ്റലൈറ്റുകളിലൂടെ ലോകമാസകലം അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം സാധ്യമാകും. അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് വിലയിരുത്തല്‍. വിലക്കുറവില്‍ അതിവേഗ ഇന്റര്‍നെറ്റ് എന്നതാണ് ലക്ഷ്യം. ഏകദേശം 10 ബില്ല്യണ്‍ ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നത്.

വണ്‍പ്ലസ് ശ്രേണിയിലെ കരുത്തന്‍; വണ്‍പ്ലസ് 7 പ്രോ റിവ്യൂ

Best Mobiles in India

Advertisement

English Summary

Elon Musk's SpaceX Will Launch 60 Satellites In A Mission To Cover Full Earth With Internet