ഒരു പരിചയം പോലുമില്ലാതെ വന്ന് കമ്പനി തുടങ്ങി വിജയിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകർ


കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നീണ്ട നിര തന്നെ നമുക്ക് കാണാൻ കഴിയുന്നതാണ്. അവയെല്ലാം തന്നെ ഏറെ വിജയകരമായ രീതിയിൽ മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഏറ്റവും അതിശയകരമായ കാര്യം രാജ്യം കണ്ട ഏറ്റവും വലിയ കമ്പനികളുടെ പിറവി ഈ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിന്നായിരുന്നു എന്നതാണ്.

Advertisement


ഫ്ലിപ്കാർട്ട് പോലുള്ള വമ്പൻ കമ്പനികൾ ഉദിച്ചുവന്നത് ഇതുപോലുള്ള സ്റ്റാർട്ടപ്പ് കമ്പനികളായി തുടങ്ങി വിജയിച്ചായിരുന്നു എന്നത് ഒരേസമയം രാജ്യത്തിന് അഭിമാനിക്കാവുന്നതും ഒപ്പം യുവ സംരംഭകരെയും സ്റ്റർട്ടപ്പുകളെയും ഏറെ സ്വാധീനിക്കുന്നതുമാണ്. ഇന്നിവിടെ അത്തരത്തിൽ രാജ്യത്ത് ഉദിച്ചുയർന്ന ഏതാനും ചില സ്റ്റാർട്ടപ്പ് കമ്പനികളുടെ അമരക്കാരെയും അവരുടെ കമ്പനികളെയും പരിചയപ്പെടുത്തുകയാണ് ഞങ്ങൾ.

വിജയ് ശേഖർ ശർമ്മ

Advertisement

പെയ്റ്റിഎം ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കുമല്ലോ. വെറും റീചാർജ്ജും പണമായക്കാനുള്ള ഉപാധിയും മറ്റ് ഏതാനും ചില സൗകര്യങ്ങളും മാത്രം നൽകിയിരുന്ന പെയ്റ്റിഎം ഇന്ന് പെയ്റ്റിഎം മാൾ, cloud സേവനങ്ങൾ തുടങ്ങി വിശാലമായ ക്യാൻവാസിൽ വലിയൊരു കൂട്ടം ഉപഭോക്താക്കൾ ഉള്ള കമ്പനിയായി മാറിയിരിക്കുന്നതിന് പിന്നിലെ കരം വിജയ് ശേഖർ ശർമ്മ എന്ന യുവാവിന്റെയാണ്. 1999ൽ One97 കമ്മൂണിക്കേഷൻ എന്ന സ്ഥാപനം തുടങ്ങി അതുവഴി ചെറുതായി വളർന്നു വന്നാണ് ഇന്ന് കാണുന്ന നിലയിൽ കമ്പനി ആയിത്തീർന്നിരിക്കുന്നത്.

കെവിൻ മിത്തൽ

സുനിൽ മിത്തലിന്റെ മകനായ കെവിൻ മിത്തൽ തന്റെ ഇരുപതാം വയസ്സിലാണ് ഈ രംഗത്തേക്ക് എത്തുന്നത്. അതും പഠിക്കുന്ന സമയത്ത്. അങ്ങനെ 2012 ഡിസംബർ 12ന് ആയിരുന്നു Hike മെസ്സെഞ്ചർ എന്ന മെസ്സേജിങ് പ്ലാറ്ഫോമുമായി കെവിൻ എത്തുന്നത്. അങ്ങനെ വെറും മൂന്ന് വർഷം കൊണ്ട് തന്നെ 1.4 ബില്യൺ മൂല്യമുള്ള ഒരു ആപ്പ് ആയി Hike മാറുകയായിരുന്നു. ഇന്ന് 100 മില്യൺ ഉപഭോക്താക്കളുമായി Hike തങ്ങളുടെ വിജയയാത്ര തുടരുകയാണ്.

Advertisement

കുനാൽ ഷാ

2000ത്തിൽ തന്റെ എംബിഎ കോഴ്സിൽ നിന്ന് പുറത്തായ കുനാൽ ഷാ നിരവധി സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2010ൽ ആണ് Freecharge അദ്ദേഹത്തിന്റെ സ്വന്തം നഗരമായ മുംബൈയിൽ സ്ഥാപിച്ചത്. അങ്ങനെ 2015ൽ 400 ദശലക്ഷം ഡോളർ നേടി അത് സ്നാപ്പ്ഡീൽ സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ തന്റെ 36ആം വയസ്സിൽ എത്തിനിൽക്കുന്ന കുനാൽ ഐഎഎംഐഐ ചെയർമാൻ, സീക്വിയ കാപിറ്റലിലെ ഉപദേശകൻ തുടങ്ങി Innov8 അടക്കമുള്ള സ്റ്റർട്ടപ്പുകളുടെ പിന്നിലും സജീവമാണ്.

റിതേഷ് മാലിക്

Innov8 Coworkingന്റെ സ്ഥാപകരിൽ ഒരാളായ റിതേഷ് മാലിക് 2012ൽ മെഡിക്കൽ ബിരുദം കഴിഞ്ഞിറങ്ങിയ ആളാണ്. തുടർന്ന് ലണ്ടനിൽ '"Marketing Science 101' കോഴ്സിൽ ചേരുകയും അവിടെനിന്നും Adstuck എന്ന മാർക്കറ്റിങ് സ്റ്റാർട്ടപ്പ് തുടങ്ങുകയും അതിന് ശേഷം പിന്നീടങ്ങോട്ട് പല തരത്തിലുള്ള സ്ഥാപനങ്ങളും സ്റ്റർട്ടപ്പുകളും തുടങ്ങുകയും ചെയ്ത ആളാണ്.

Advertisement

റിതേഷ് അഗർവാൾ

17 വയസ്സുള്ളപ്പോൾ ആണ് റിതേഷ് അഗർവാൾ ഡൽഹി ഹോട്ടൽ അഗ്രിഗേറ്റർ പ്ലാറ്റ്ഫോം OYO 2013 ൽ ന്യൂഡൽഹിയിൽ സ്ഥാപിച്ചത്. ഇന്ന്, സോഫ്റ്റ്ബങ്ക്, സെക്വിയോ ക്യാപ്പിറ്റൽ എന്നിവയുൾപ്പെടെ നിരവധി നിക്ഷേപകരാണ് കമ്പനിക്കുള്ളത്, ബ്രാൻഡഡ് ഹോട്ടലുകളുടെ ശൃംഖല യു.എ.ഇ, ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം വളർന്നു നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ വർഷം വരെ കമ്പനി 450 മില്യൺ ഡോളർ സമാഹരിച്ചതായും അദ്ദേഹം പറയുന്നു.

Best Mobiles in India

English Summary

Entrepreneurs who have started up with little or no work experience.