എറിക്‌സൺ ബാംഗ്ളൂരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനം തുറന്നു

ബാംഗ്ലൂരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2019-തോടുകൂടി 150 തൊഴിലുകൾ ഡാറ്റ സയന്റിസ്റ്, എഞ്ചിനീയർ, മെഷീൻ ലേർണിംഗ്, എ.ഐ ആർക്കിടെക്ട്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് എന്നി മേഖലകളിൽ നല്കാൻ സാധിക്കും.


സ്വീഡിഷ് ടെക്നോളജി കമ്പനിയായ എറിക്‌സൺ വ്യാഴാഴ്ച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ് തുറന്ന് പ്രവർത്തനമാരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുരോഗമനത്തിനും ഉന്നത ഗവേഷണത്തിനുമായാണ് ബാംഗ്ളൂരിൽ എറിക്‌സൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനം തുറന്നത്.

Advertisement

"ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനം കൂടുതൽ ഗവേഷണ-പഠന ആവശ്യത്തിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംബന്ധിച്ച പ്രവർത്തനങ്ങൾക്കും ഈ ശാസ്ത്ര ശാഖയുടെ പുരോഗമനത്തിനും വേണ്ടിയാണ് ബാംഗ്ലൂരിൽ ഇപ്പോൾ ഇങ്ങനെയൊരു സ്‌ഥാപനം തുടക്കാം കുറിച്ചത്" കമ്പനി വ്യാഴാഴ്ച്ച നടന്ന മീറ്റിൽ അഭിപ്രായപ്പെട്ടു.

Advertisement

ബാംഗ്ലൂരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2019-തോടുകൂടി 150 തൊഴിലുകൾ ഡാറ്റ സയന്റിസ്റ്, എഞ്ചിനീയർ, മെഷീൻ ലേർണിംഗ്, എ.ഐ ആർക്കിടെക്ട്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് എന്നി മേഖലകളിൽ നല്കാൻ സാധിക്കും.

മൈക്രോസോഫ്റ്റ് ലോഗിൻ ബഗ് ഓഫീസ് അക്കൗണ്ടുകൾ ഹൈജാക് ചെയ്യപ്പെടുന്നതിന് വഴിയൊരുക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

പ്രധാന കേന്ദ്രമായിട്ടാണ് ബാംഗ്ലൂരിൽ ഈ ഗവേഷണ സ്ഥാപനം തുറന്നത്, മാത്രവുമല്ല, നാല് ബിസിനസ് മേഖലകളിലെ പ്രോജെക്ടിനായിട്ടും, അഞ്ച് വാണിജ്യ മേഘലകളിലെ പ്രോജെക്ടിനുമായിട്ടാണ് ഇത്. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ വേഗതയിൽ പൂർത്തീകരിക്കാനും കൂടിയാണ് ഈ സ്ഥാപനം.

മെഷീൻ ലാംഗ്വേജ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രൊജെക്ടുകളാണ് ഈ കമ്പനിയിൽ കൊണ്ടുവരാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷീൻ ലാംഗ്വേജ് കൊണ്ടുള്ള സാദ്ധ്യതകൾ ഒട്ടേറെയാണ്. നെറ്റ്‌വർക്ക് കൈകാര്യം ചെയ്യുവാനും, ഡാറ്റ സംബന്ധിച്ച കാര്യങ്ങൾക്കും, കൂടാതെ, കൂടുതൽ ജോലി സാധ്യതകളുമാണ് ഇത് വഴി ലഭിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെറ്റ്‌വർക്ക്

പര്യവേക്ഷണത്തിനായി സർവീസ് പ്രൊവൈഡർമാർ, വ്യവസായ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അക്കാദമി എന്നിവയുമായി പങ്കാളിത്തം തേടും.

Best Mobiles in India

English Summary

Many projects are underway to bring in AI and Automation capabilities to the company’s products in business areas. The results so far demonstrated the potential that intelligent leveraging of data can bring in telecom.