Essential PH-1ന്റെ പിന്‍ഗാമി കിടിലന്‍ ക്യാമറ അപ്‌ഡേറ്റുമായി


സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ് അതിലെ ക്യാമറകള്‍. ഡിജിറ്റല്‍ ക്യാമറകളുടെ സ്ഥാനം മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയിട്ട് നാളുകള്‍ ഏറെയായി.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ മത്സരം ഇന്നും പതിവു പോലെ തുടരുകയാണ്. ഇപ്പോള്‍ എസണ്‍ഷ്യല്‍ ഫോണ്‍ PH-1ന്റെ പിന്‍ഗാമിയെ അവതരിപ്പിക്കാന്‍ പോകുന്നു. PH-1 അവതരിപ്പിച്ച സമയത്ത് അതിന്റെ പ്രധാന വാര്‍ത്ത അതിലെ ക്യാമറയെ കുറിച്ചായിരുന്നു. കാരണം അതിന്റെ ക്യാമറ മികച്ചതായിരുന്നില്ല.

Advertisement

എസണ്‍ഷ്യല്‍ ഹെഡ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ലിന്‍ഡ ജിയാംഗ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ' ഞങ്ങളുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണില്‍ മെച്ചപ്പെട്ട ക്യാമറയായിരിക്കും എന്നാണ്'.

വെര്‍ജ് പറഞ്ഞിരുന്നത് ക്യാമറ 'ഭയങ്കരമായ' ഒന്നാണ് എന്നായിരുന്നു, എന്നാല്‍ CNET വെളിപ്പെടുത്തിയത് 'മോശമായത്' എന്നുമാണ്. ഫോണിന്റെ സോഫ്റ്റ്‌വയറില്‍ കമ്പനി മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ PH-2ന് മികച്ച ക്യാമറയായിരിക്കുമെന്നു നമുക്ക് വിശ്വസിക്കാം.

ഡിസ്‌പ്ലേയില്‍ നോച്ചുമായി എത്തിയിരുന്ന ആദ്യത്തെ ഫോണായിരുന്നു എസണ്‍ഷ്യല്‍ PH-1. എന്നാല്‍ ഐഫോണ്‍-X മായി താരതമ്യം ചെയ്യുമ്പോള്‍ PH-1ന്റെ നോച്ച് ചെറുതാണ്, കൂടാതെ ആവശ്യമായ എല്ലാ സെന്‍സറുകളും ഇതിലുണ്ട്.

Advertisement

ഈ ഫോണിന് 5.71 ഇഞ്ച് QHD ഡിസ്‌പ്ലേ 3040എംഎഎച്ച് ബാറ്ററി എന്നിവയും എടുത്തു പറയേണ്ട സവിശേഷതകളാണ്. ഈ ഫോണിന് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗണ്‍ 835 SoC-യാണ്. 2017ലെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമാണിത്. 4ജിബി റാം, 128ജിബി സ്‌റ്റോറേജും ഇതിലുണ്ട്. പ്രീമിയം വസ്തുക്കള്‍ കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ടു സ്‌ക്രീനുകളുള്ള മടക്കാൻ പറ്റുന്ന ഈ ഫോൺ; സംഭവം കൊള്ളാം!

എസണ്‍ഷ്യല്‍ PH-1ന് വലിയ രീതിയിലെ പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആമസോണ്‍ ഇന്ത്യയില്‍ 59,999 രൂപയ്ക്കായിരുന്നു ഫോണ്‍ ലഭിച്ചിരുന്നത്. എന്നാല്‍ എസണ്‍ഷ്യല്‍-2ന് മികച്ച രീതിയിലെ പ്രഖ്യാപനം നടക്കുമോ എന്നു നമുക്ക് നോക്കാം.

Best Mobiles in India

Advertisement

English Summary

Essential PH-1 Successor Updates In Camera