യൂറോപ്പിള്‍ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഒറ്റ ചാര്‍ജര്‍!!!


എല്ലാ മൊബൈല്‍ഫോണുകള്‍ക്കും ഒറ്റ ചാര്‍ജര്‍ ആണെങ്കില്‍ എങ്ങനെയിരിക്കും. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അത്. യൂറോപ്പില്‍ താമസിയാതെ ഈ സങ്കല്‍പം യാദാര്‍ഥ്യമാവും. ഇതിനായി റേഡിയോ എക്വിപ്‌മെന്റ് ലോ ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ്.

Advertisement

ഇ- വേസ്റ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഒറ്റ ചാര്‍ജര്‍ എന്ന സങ്കല്‍പം യൂറോപയന്‍ യൂണിയന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭേദഗതി നടപ്പിലായാല്‍ യൂറോപ്പില്‍ നിര്‍മിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഒറ്റ ചാര്‍ജര്‍ ആയിരിക്കും ഉണ്ടാവുക.

Advertisement

നിയമ ഭേദഗതി സംബന്ധിച്ച് നടന്ന വേട്ടെടുപ്പില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഐക്യകണേ്ഠന വോട് ചെയ്തു. നിയമഭേദഗതി നടപ്പിലായാല്‍ വര്‍ഷം 51,000 ടണ്‍ ഇലക്‌ട്രോണിക് വേസ്റ്റ് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നിയമം നടപ്പിലായാലും രണ്ടു വര്‍ഷമെടുക്കും ഇത് പ്രാവര്‍ത്തികമാകാന്‍.

നിയമം നടപ്പിലായാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഏറെ പ്രയോജനകരമാകും.

Best Mobiles in India

Advertisement