2025-ൽ ചന്ദ്രനിൽ ഖനനം നടത്താനൊരുങ്ങി യൂറോപ്യൻ സ്പേസ് ഏജൻസി


യൂറോപ്യൻ സ്പേസ് ഏജൻസി പുതിയ പദ്ധതിയുമായി വീണ്ടും രംഗത്ത്, ചന്ദ്രനിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്‌തുകൊണ്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി തയ്യാറെടുത്തിയിരിക്കുന്നത്. റോക്കറ്റ് നിര്‍മാതാക്കളായ ഏരിയന്‍ ഗ്രൂപ്പുമായി പങ്കുചേർന്ന് ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുന്നതിന് ഉപയോഗിക്കാവുന്ന കേന്ദ്രം സ്ഥാപിക്കാനായുള്ള നീക്കത്തിലാണ് യൂറോപ്യൻ സ്പേസ് ഏജൻസി.

യൂറോപ്യൻ സ്പേസ് ഏജൻസി 2025-ൽ ചന്ദ്രനിൽ പോകുന്നതിനും അതിനനുബന്ധിതമായി നടത്തേണ്ട കാര്യങ്ങൾ ഒരുക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ കൂടുതൽ ശക്തമായി മാറുകയാണ് എന്ന് ചുരുക്കം.

പബ്ജി vs ഫോര്‍ട്ട്‌നൈറ്റ്; തട്ടിപ്പു സംഘം ഗെയിമിന്റെ വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു

ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍

ഏരിയൽ ഗ്രുപ്പുമായി ചേർന്ന് ഒരു വർഷത്തേക്കുള്ള ഈ കരാറിൽ ചന്ദ്രോപരിതലത്തിലെ റിഗോലിത് എന്ന പാളി ഖനനം ചെയ്യുന്നതിനും അനുമതിയുണ്ട്. ഇ.എസ്.എ. ഉള്‍പ്പടെയുള്ള സ്‌പെയ്‌സ് ഏജന്‍സികള്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്.

സ്‌പെയ്‌സ് ഏജന്‍സികള്‍

ഇത്തവണ ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചന്ദ്രനിൽ തന്നെ അതിനായുള്ള കേന്ദ്രം സ്ഥാപിതമാക്കാനുള്ള തിരുമാനത്തിലാണെന്ന് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി പറഞ്ഞു. അനവധി ലോകരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഈ പുതിയ പദ്ധതിയിൽ വൻ മത്സരമായിരിക്കും നടക്കുവാൻ പോകുന്നത്.

വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള പദ്ധതി

ബഹിരാകാശരംഗത്ത് തങ്ങളുടെ അധികാരം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി വ്യക്തമാക്കി. ഏരിയന്‍ 6 ന്റെ നാല് ബൂസ്റ്ററുകളുള്ള ഏരിയന്‍ 64 നെ യൂറോപ്യന്‍ ചാന്ദ്ര ദൗത്യത്തിനായി പ്രയോജനപ്പെടുത്താമെന്നാണ് ഏരിയന്‍ ഗ്രൂപ്പ് പ്ചിന്തിച്ചുവരുന്നത്. ഈ രംഗത്ത് അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിന് എതിരാളികളായുണ്ട്. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് ഇന്ത്യയും.

യൂറോപ്യൻ സ്പേസ് ഏജൻസി

ഒമ്പത് സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് ഖനനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള റോബോട്ടിക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജൻസിയുടെ പദ്ധതി. ഇത് വഴി യൂറോപ്യയ്ക്ക് മറ്റൊരു വലിയ മുന്നേറ്റമാണ് ചരിത്രത്തിൽ രേഖപ്പെടുത്തുവാനായി പോകുന്നത്.

Most Read Articles
Best Mobiles in India
Read More About: space moon europe news

Have a great day!
Read more...

English Summary

The European Space Agency revealed it has signed up rocket maker Ariane Group to develop plans for a moon base that could be used to mine material from the lunar surface. The project will 'examine the possibility of going to the Moon before 2025 and starting to work there'.