അതിവേഗ ഇന്റര്‍നെറ്റിന്റെ അടുത്ത തലമുറ 5ജി, ലോകം ഞെട്ടിക്കുമോ? അറിയേണ്ടതെല്ലാം?


2016ല്‍ ആണ് 5ജി സേവനങ്ങള്‍ സംബന്ധിച്ചുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 3ജിയില്‍ നിന്നും 4ജിയിലേക്കുളള മാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായത് വേഗവര്‍ധന ആയിരുന്നെങ്കില്‍ 4ജിയില്‍ നിന്നും 5ജിയിലേക്ക് മാറുമ്പോള്‍ ശ്രദ്ധേയമാകുന്നത് ബാന്‍ഡ്‌വിഡ്ത് ആണ്.

അതായത് ബാന്‍ഡ്‌വിഡ്ത് പരിധി മൂലം 4ജിയിലെ വേഗത ആസ്വദിക്കാത്തവര്‍ക്ക് 5ജി ഒരു പരിഹാരമാകുമെന്നു ചുരുക്കം.

എന്താണ് 5ജി?

ഇന്റര്‍നെറ്റ് ഡേറ്റ വളരെ വേഗത്തില്‍ എത്തിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് 5ജി. 4ജിയേക്കാള്‍ പത്ത് മടങ്ങു വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. 5ജി എല്‍റ്റിഇയ്ക്കു സമാനമായ സാങ്കേതിക വിദ്യ തന്നെയാണ് 5ജിയിലും ഉപയോഗിക്കുന്നത്. എന്നാല്‍ 4ജി ഇന്റര്‍നെറ്റിലെ ഡേറ്റ വേഗത ഒരു ജിഗാബൈറ്റ് ആയിരുന്നെങ്കില്‍ 5ജിയില്‍ എത്തുമ്പോള്‍ അത് സെക്കന്‍ഡില്‍ 10 ജിഗാബൈറ്റായി വര്‍ദ്ധിക്കും. സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണല്ലോ 5ജിയുടെ സ്പീഡ്.

5ജിയുടെ മറ്റൊരു സവിശേഷത ബാറ്ററി ഉപയോഗം കുറവായിരിക്കും എന്നതാണ്. വേഗത്തിലുളള ക്ലൗഡ് ആക്‌സിസ്, അതിവേഗ ബ്രൗസിംഗ്, അതിവേഗ ഡൗണ്‍ലോഡ്, മികച്ച വീഡിയോ സ്ട്രീമിംഗ് എന്നിവയാണ് 5ജിയുടെ ഏറ്റവും പ്രധാന സവിശേഷതകള്‍.

എപ്പോഴാണ് 5ജി എത്തുന്നത്?

2020 ആകുമ്പോഴേക്കും ലോകമെമ്പാടും 5ജി സാങ്കേതികവിദ്യ ഔദ്യോഗികമായി തുടങ്ങുമെന്നു കരുതുന്നു. യുഎസ്, ചൈന, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലായിരിക്കും ആദ്യമായി 5ജി നെറ്റ്വര്‍ക്ക് സംവിധാനം എത്തുന്നതെന്നും പ്രതീക്ഷിക്കുന്നു. ചില രാജ്യങ്ങളില്‍ 2020നു മുന്‍പു തന്നെ 5ജി നെറ്റ്‌വര്‍ക്കുകള്‍ എത്തിയേക്കാം.

എങ്ങനെ നിങ്ങളുടെ ഫോൺ വൈറസ് മുക്തമാക്കാം?

5ജി നെറ്റ്‌വര്‍ക്കില്‍ നിന്നും കൂടുതല്‍ മനസ്സിലാക്കേണ്ടത്?

. വേഗതയേറിയ ഡൗണ്‍ലോഡ്/അപ്‌ലോഡ് സ്പീഡ്.

. ഓണ്‍ലൈന്‍ കണ്ടന്റുകള്‍ സുഗമമായ രീതിയില്‍ സ്ട്രീമിംഗ് ചെയ്യാം.

. ഉയര്‍ന്ന ഗുണമേന്മയുളള വോയിസ്, വീഡിയോ കോളുകള്‍.

. കൂടുതല്‍ വിശ്വസീയമായ മൊബൈല്‍ കണക്ഷനുകള്‍.

. കണക്ട് ചെയ്തിരിക്കുന്ന loT ഡിവൈസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം.

. നൂതന സാങ്കേതികവിദ്യയുടെ വികാസം അതായത് സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ സ്മാര്‍ട്ട് നഗരങ്ങള്‍ എന്നിവ.

Most Read Articles
Best Mobiles in India
Read More About: 5g news mobile technology

Have a great day!
Read more...

English Summary

Everything You Need To Know About 5G