ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനെ കുറിച്ച് അറിയേണ്ടതെല്ലാം!


ബിൽ ഗേറ്റ്സിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണല്ലോ ആമസോൺ ഉടമ ജെഫ് ബെസോസ്. വെറുമൊരു ഓൺലൈൻ ബുക്ക്സ്റ്റോറിൽ നിന്നും തുടങ്ങി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ് മാറിയപ്പോൾ കടത്തിവെട്ടിയത് പല വമ്പന്മാരെയുമാണ്.

Advertisement

ആശ്ചര്യം ജനിപ്പിക്കുന്ന വളർച്ചയുമായി ആമസോൺ

ഈയടുത്ത കാലത്തായി ആമസോണിന്റെ ഓഹരികൾ വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. അത് ജെഫിന്റെ പോക്കറ്റ് കൂടുതൽ കനമുള്ളതാക്കാൻ നല്ല തോതിൽ കാരണമായിട്ടുണ്ട്. മുപ്പത് വയസ്സുകാൻ ജെഫ് ബെസോസ് ഒരു ഓൺലൈൻ ബുക്ക് സ്റ്റോർ തുടങ്ങിയത് മുതൽ ഇന്നുവരെ ഉള്ള എല്ലാ സംഭവങ്ങളും ഏറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.

Advertisement
141.9 ബില്യൺ ഡോളർ ആസ്തിയുമായി കടത്തിവെട്ടിയത് വമ്പന്മാരെ

സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 141.9 ബില്യൺ ഡോളർ ആസ്തിയാണ് ആമസോൺ ഉടമ ജെഫ് ബെസോസിന് ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാളും 40 ബില്യൺ ഡോളർ അധികം സ്വത്താണ് ഇപ്പോൾ ഇദ്ദേഹത്തിനുള്ളത്. അതോടെ ഒന്നാം സ്ഥാനത്തായിരുന്ന ബിൽ ഗേറ്റ്സിനെക്കാൾ 49 ബില്യൺ ഡോളർ അധികം ആസ്തിയുമായി ജെഫ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

1994 ൽ ആമസോൺ ജനിക്കുന്നു

ഓരോ വർഷം കഴിയും തോറും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 2300 ശതമാനം അധിക വളര്ച്ച ഉണ്ടാകുന്നുവെന്ന കാര്യം സൂക്ഷ്മമായി മനസ്സിലാക്കിയ ജെഫ് എന്തുകൊണ്ടും ഒരു ഓൺലൈൻ ബുക്ക് സർവീസ് തുടങ്ങുന്നത് ഗുണകരമാകുമെന്ന് ചിന്തിക്കുകയുണ്ടായി. ആ സമയത്ത് സ്ഥിരമായ ഒരു ജോലിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒപ്പം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു ഒരു വർഷം ആയിട്ടേ ഉണ്ടായിരുന്നു. എന്തായാലും ഭാര്യയുടെ പൂർണ പിന്തുണയോടെ അങ്ങനെ ജെഫ് ആമസോൺ തുടങ്ങി. അങ്ങനെയാണ് ആമസോൺ ഓൺലൈൻ ബുക്ക് സ്റ്റോർ 1994ൽ പിറവികൊള്ളുന്നത്.

സ്ഥിരമായ ജോലി ഒഴിവാക്കി ബിസിനസിലേക്ക്

ബിസിനസ്സ് എന്നാൽ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതിനാൽ വലിയ പണക്കാർ വരെ ഓരോ സംരംഭങ്ങളും തുടങ്ങുമ്പോഴും പൂർണ്ണമായും ശ്രദ്ധിച്ചാണ് നിലപാടുകൾ എടുക്കാറുള്ളത്. അപ്പോഴാണ് ഉള്ള സ്ഥിരമായ ജോലിയും ഒഴിവാക്കി ഇദ്ദേഹം ഓൺലൈൻ ബുക്ക് സ്റ്റോർ സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഒന്ന് പിഴച്ചാൽ എല്ലാം നഷ്ടമായേക്കും. ഒപ്പം ഉള്ള ജോലിയും നഷ്ടമാകും. കൂടാതെ ബിസിനസിന്റെ വരും വരായ്കകൾ എന്തൊക്കെയെന്ന് ഊഹിക്കാൻ പോലും പറ്റില്ല. അങ്ങനെ തുടങ്ങിയ ബുക്ക് സ്റ്റാറിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. അവിടെ നിന്നും ആരംഭിക്കുകയായിരുന്നു ഇന്ന് അലക്‌സ വരെ നീണ്ടു നിൽക്കുന്ന ആമസോണിന്റെ ചരിതം. ഒപ്പം ജെഫ് ബെസോസിന്റെയും.

പുസ്തകത്തിൽ തുടങ്ങി അലക്‌സ വരെ

ഓൺലൈൻ ബുക്ക് സ്റ്റോർ എന്ന ആശയം തുടങ്ങുമ്പോൾ ജെഫ് പോലും കരുതിക്കാണില്ല ആമസോൺ ഇന്ന് കാണുന്ന നിലയിലേക്ക് വളരുമെന്ന്. ഓൺലൈൻ ആയി പുസ്തകങ്ങൾ വിൽക്കുന്നത് ആരംഭിച്ച ആമസോൺ അവിടന്നങ്ങോട്ട് പുസ്തകങ്ങളുടെ കൂടെ മറ്റു പലതും വിൽക്കാൻ തുടങ്ങി. അങ്ങനെ ഇന്ന് കാണുന്ന പോലുള്ള ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായി ആമസോൺ വളർന്നു. ഒപ്പം കിൻഡിലെ, സ്മാർട്ട് സ്പീക്കറുകൾ പോലുള്ള ഉപകരണങ്ങൾ വേറെയും.

Best Mobiles in India

English Summary

Everything You Need to Know About Jeff Bezos.