ടെക്‌ലോകത്തെ ചോര്‍ത്തല്‍ വിദഗ്ധന്‍ വിരമിക്കുന്നു; ഇനിയാര്?


ടെക്‌ലോകത്തെ നിരവധി വാര്‍ത്തകള്‍ ഏറ്റവും ആദ്യം പുറംലോകത്തെത്തിച്ച ട്വിറ്റര്‍ ഉപഭോക്താവ് വിരമിക്കുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ @eveleaks ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്‍ഗാഡ്ജറ്റ്‌സ്, പോക്കറ്റ് നൗ തുടങ്ങിയ സൈറ്റുകളുടെ മുന്‍ എഡിറ്ററായ ഇവാന്‍ ബ്ലാസാണ് @eveleaks എന്ന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമ.

Advertisement

കഴിഞ്ഞ രണ്ടുവര്‍ഷമായി സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയെ സംബന്ധിച്ചും സാങ്കേതിക ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു വിവരങ്ങളും പുറംലോകത്തെത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ @eveleaks ന് നിരവധി ഫോളോവര്‍മാരും ട്വിറ്ററില്‍ ഉണ്ട്.

Advertisement

നോകിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കുന്ന കാര്യവും സോണി എക്‌സ്പീരിയ ടാബ്ലറ്റ് Z2, HTC വണ്‍ M8, സാംസങ്ങ് ഗാലക്‌സി F സ്മാര്‍ട്‌ഫോണ്‍, മോട്ടറോളയുടെ സ്മാര്‍ട്‌വാച്ചായ മോട്ടോ 360 എന്നിവയെ സംബന്ധിച്ച വിവരങ്ങളും ഇവയുടെ ലോഞ്ചിംഗിനു മുമ്പേ ആദ്യമായി റിപ്പോര്‍ട് ചെയ്തത് ഇദ്ദേഹമായിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയവ സംബന്ധിച്ച വിശ്വനീയമായ വിവരങ്ങളാണ് ഇദ്ദേഹം പുറത്തുവിട്ടിരുന്നത്. 187,000 ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ട്വിറ്ററില്‍ ഇപ്പോഴുള്ളത്. വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ നിയമനടപടിക്കൊരുങ്ങിയതാണ് 'ചോര്‍ത്തല്‍' നിര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നറിയുന്നു.

Best Mobiles in India

Advertisement

English Summary

@evleaks Retires! Who will be the Next Big Leakster?, Tech Leakster @eveleks Tetires, Who will be the Next Big Leakster after @eveleaks retire, Read More...