ഹോണര്‍ ഫോണുകള്‍ക്ക് രസകരമായ ഓഫറുകള്‍: വേഗമാകട്ടേ..!


ഉത്സവ സമയങ്ങള്‍ അടുത്തിരിക്കുകയാണ്. അതിനാല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വളരെ ഏറെ ആകര്‍ഷകമായ ഓഫറുകളും ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ 'ബിഗ് ബില്ല്യന്‍ ഡേ സെയില്‍' എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് പോര്‍ട്ടലില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ഹോസ്റ്റു ചെയ്തു.

ഇവിടെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍. IDC Q2 2018ന്റെ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഹോണര്‍.

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ സെയിലില്‍ ഒക്ടോബര്‍ 11 മുതല്‍ 14 വരെയുളള തീയതികളില്‍ ഏറ്റവും പുതിയ ഹോണര്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്. കമ്പനി ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് ഈ ഉത്സവ സമയത്ത് ഒരു മില്ല്യന്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയിലില്‍ ഹോണറിന്റെ ഏറ്റവും പുതിയ ഫോണുകളുടെ മികച്ച ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

സൂപ്പര്‍സ്റ്റാര്‍ ഓഫറുമായി ഹോണര്‍ 9N

നഗരത്തിലെ ഏറ്റവും മികച്ച ഇടപാടുകളുമായി നമുക്കിവിടെ തുടങ്ങാം, സൂപ്പര്‍ സ്റ്റാര്‍ ഓഫറുമായി എത്തിയ ഹോണര്‍ 9Nല്‍ നിന്നും. ഫ്‌ളിപ്കാര്‍ട്ട് ബിഗ്ബില്ല്യന്‍ ഡേ സെയിലില്‍ 2000 രൂപ വിലക്കുറവിലാണ് ഹോണര്‍ 9N ലഭിക്കുന്നത്. 3ജിബി 32ജിബി വേരിയന്റിന് 9999 രൂപയും 4ജിബി 64ജിബി വേരിയന്റിന് 11,999 രൂപയുമാണ്. കൂടാതെ 4ജിബി വേരിയന്റിന് 3000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

കൂടാതെ 50% ഗ്യാരന്റി ബൈബാക്ക് വാല്യൂവും ഹോണര്‍ 9Nനു പ്രയോജനപ്പെടുത്താം. വിപണിയിലെ മിഡ്‌റേഞ്ച് സെഗ്മെന്റിലെ ഏറ്റവും മികച്ച ഫോണാണ് ഹോണര്‍ 9N.

ഫ്‌ളാഗ്ഷിപ്പില്‍ മികച്ച കിഴിവുമായി ഹോണര്‍ 10

2018ലെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണ് ഹോണര്‍ 10. 32,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ എത്തിയത്. ഒപ്പം ഈ വിലയിലെ മികച്ച ക്യാമറ ഫോണ്‍ കൂടിയാണ് ഹോണര്‍ 10. ലോകത്തിലെ ഏറ്റവും മികച്ച ബെസ്റ്റ് സെല്ലുലാര്‍ ഫോണായ ഹോണര്‍ 10ന് 8000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുകയാണ്. അങ്ങനെ 24,999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് വില്‍പനയില്‍ ലഭിക്കുന്നു. കൂടാതെ ഗ്യാരന്റീഡ് ബൈബാക്ക് വാല്യൂവും ഈ ഫോണിലുണ്ട്.

ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 9i ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട്

ഹോണര്‍ 9 ലൈറ്റിനും 9i യ്ക്കും ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണര്‍ 9 ലൈറ്റ് 3ജിബി 32ജിബി വേരിയന്റിന് ഡിസ്‌ക്കൗണ്ട് വില 9999 രൂപയാണ്. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 10,999 രൂപയും. ഹോണര്‍ 9 ലൈറ്റിന്റെ 4ജിബി 32ജിബി വേരിയന്റിന് 3000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണിന്റെ വില 14,999 രൂപയാണ്.

ഹോണര്‍ 9iയ്ക്ക് 2000 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. അങ്ങനെ 14,999 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 12,999 രൂപയ്ക്കു ലഭിക്കുന്നു.

ആകര്‍ഷകമായ ഓഫറുമായി ഹോണര്‍ 7A

വില കുറവുളള ഫോണ്‍ സെഗ്മെന്റില്‍ ഏറ്റവും വിറ്റഴിച്ച ഫോണാണ് ഹോണര്‍ 7A. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് വില്‍പനയില്‍ 7,999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. 8,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ഈ ഫോണ്‍ അവതരിപ്പിച്ചത്. EMUI 8.0 അധിഷ്ഠിത ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന്. 3ജിബി റാം ഉളള ഈ ഫോണിന് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 SoC ആണ്.

താങ്ങാവുന്ന വിലയില്‍ ഹോണര്‍ 7S

6,999 രൂപയ്ക്ക് ഹോണര്‍ അടുത്തിടെ അവതരിപ്പിച്ച ഫോണാണ് ഹോണര്‍ 7S. ഇപ്പോള്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 6,499 രൂപയ്ക്കു നേടാം. 5.4 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1440x720 പിക്‌സല്‍, 85 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ എന്നിവ ഹോണര്‍ 7Sന്റെ പ്രത്യേക സവിശേഷതകളാണ്.

ഹോണര്‍ ഫോണിന്റെ മറ്റു നേട്ടങ്ങള്‍

ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ആനുകൂല്യങ്ങളും അതു പോലെ ഡിസ്‌ക്കൗണ്ടുകളും അവസാനിക്കുന്നില്ല. ഈ കാലയളവില്‍ ഹോണര്‍ ഫോണുകള്‍ വാങ്ങിയാല്‍ ചില അധിക ആനുകൂല്യങ്ങളും ഉണ്ട്. എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വാങ്ങിയാല്‍ 10 ശതമാനം തത്ക്ഷണ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ബജാജ് ഫിന്‍സെര്‍വ്വില്‍ നിന്നും നോ-കോസ്റ്റ് ഇഎംഐയും ഉണ്ട്. ഒപ്പം ഹോണര്‍ ഫോണുകള്‍ക്ക് 199 രൂപ മുതല്‍ ആരംഭിക്കുന്ന മൊബൈല്‍ പരിരക്ഷ പ്ലാനും നല്‍കിയിട്ടുണ്ട്.

Most Read Articles
Best Mobiles in India
Read More About: honor news mobile sponsored

Have a great day!
Read more...

English Summary

Exciting deals on Honor smartphones that you cannot afford to miss