എക്‌സ്‌ക്ലൂസീവ്: 10000 രൂപയ്ക്ക് താഴെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി കോമിയോ; ഇരട്ട ക്യാമറയുള്ള ഫോണ്‍ അടുത്തയാഴ്ച പുറത്തിറങ്ങും


ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ S1 ലൈറ്റ്, C2 ലൈറ്റ് എന്നിവയ്ക്ക് പിന്നാലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ് കമ്പനി കോമിയോ. പതിനായിരത്തില്‍ താഴെ വിലയിട്ടിരിക്കുന്ന ഫോണ്‍ അടുത്തയാഴ്ച വിപണിയിലെത്തും. രാജ്യത്തെമ്പാടുമുള്ള ചെറുകിട വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയാകും വില്‍പ്പന.

Advertisement

ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, ഇരട്ട ക്യാമറ, ബൊക്കേ മോഡ് എന്നിവ ഫോണില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. തുടക്കത്തില്‍ ഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭിക്കില്ല. അടുത്തയാഴ്ച രാജ്യത്തകമാനം വില്‍പ്പനയ്‌ക്കെത്തുന്ന ഫോണ്‍ പതിനായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ മാറ്റിമറിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിനിടെ ഇന്ത്യയില്‍ 500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് കോമിയോ.

Advertisement

' കോമിയോ ഇന്ത്യയില്‍ മാര്‍ക്കറ്റിംഗിന് 250 കോടി രൂപയും ആര്‍&ഡി- പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഉത്പാദനം എന്നിവയ്ക്കായി 150 കോടിയും വിപണന രംഗത്ത് 100 കോടി രൂപയും നിക്ഷേപിക്കും. 2018 ഡിസംബറോടെ ഇത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.' കോമിയോ ഇന്ത്യ സിഇഒ-യും ഡയറക്ടറുമായ സഞ്ജയ് കുമാര്‍ കലിറോനയെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 6000 രൂപയ്ക്കും 12000 രൂപയ്ക്കും ഇടയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കമ്പനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോഷ്ടാക്കളെ കൈയ്യോടെ പിടികൂടാന്‍ സഹായിക്കുന്ന ഇന്‍ട്രൂഡര്‍ സെല്‍ഫി സവിശേഷതയോട് കൂടിയാണ് കോമിയോ S1 ലൈറ്റും C2 ലൈറ്റും വിപണിയിലെത്തിയത്. ഒരേ സമയം നിരവധി ആപ്പുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സഹായിക്കുന്ന ഫ്രീസര്‍ ആപ്പും ഇവയുടെ സവിശേഷതയായിരുന്നു.

Advertisement

ആന്‍ഡ്രോയിഡ് ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആപ്പുകളെ എങ്ങനെ തടയാം?

2GB റാം, 32 GB സ്റ്റോറേജ്, 3050 mAh ബാറ്ററി എന്നിവയോട് കൂടിയ സ്മാര്‍ട്ട്‌ഫോണിന്റെ വില 7499 രൂപയായിരുന്നു. അഞ്ച ഇഞ്ച് HD IPS ഡിസ്‌പ്ലേയോട് കൂടിയ കോമിയോ C2 ലൈറ്റ് സണ്‍റൈസ് ഗോള്‍ഡ്, റോയല്‍ ബ്ലാക്ക്, മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഫ്‌ളാഷോട് കൂടിയ 8MP ഓട്ടോ ഫോക്കസ് പിന്‍ ക്യാമറ, 5MP സെല്‍ഫി ക്യാമറ എന്നിവയും മൊബൈല്‍ പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ആന്‍ഡ്രോയ്ഡ് നൗഗട്ട് അടിസ്ഥാന കോമിയോ UI-യിലാണ് C2 ലൈറ്റ് പ്രവര്‍ത്തിക്കുന്നത്.

Best Mobiles in India

Advertisement

English Summary

After launching S1 Lite and C2 Lite in February this year, Comio from China's Topwise Communications is now all set to launch its new budget smartphone next week in India. The devices will go on sale via offline channels initially and will be priced under Rs 10,000. The new smartphones will sport a Full HD screen, dual-camera, and Bokeh mode.