ഫേസ്ബുക്ക് ബെര്‍നര്‍ കണ്‍വെന്‍ഷന്‍ പകര്‍പ്പവകാശ പോസ്റ്റ് തട്ടിപ്പ് മാത്രം...!


പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദഗ്ദ്ധര്‍. ഉപയോക്താക്കളുടെ ഫോട്ടോഗ്രാഫുകളും, വീഡിയോകളും, മറ്റ് ഉളളടക്കങ്ങളും ഫേസ്ബുക്കിന് ഉപയോഗിക്കാമെന്ന അവകാശ വാദത്തിന് എതിരെ സംരക്ഷണം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.

Advertisement

പോസ്റ്റ് പറയുന്നത് ഇപ്രകാരമാണ് - 'In response to the new Facebook guidelines, I hereby declare that my copyright is attached to all of my personal details, illustrations, comics, paintings, professional photos and videos, etc. (as a result of the Berner Convention). For commercial use of the above my written consent is needed at all times!,'

Advertisement

ഇതില്‍ പറയുന്ന ബെര്‍നര്‍ കണ്‍വന്‍ഷന്‍ നിലവില്‍ നിലനില്‍ക്കുന്നില്ല. അതേ സമയം, സമാനമായ പേരിലുളള ബെര്‍നര്‍ കണ്‍വെന്‍ഷന്‍ 1887 മുതലുളള ഒരു അന്തര്‍ദേശീയ കരാറാണ്, പക്ഷെ ഇത് സാഹിത്യ, കലാ സൃഷ്ടികള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുളള ഒരു നിയമമാണ്.

ഇത്തരത്തിലുളള ചില പ്രസ്താവനകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഫേസ്ബുക്ക് ഒരു തരത്തിലും ഉപയോക്താക്കള്‍ ഇടുന്ന പോസ്റ്റിലും, ഫോട്ടോകളിലും അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്നും വക്താവ് ആന്‍ഡ്രു നോയിസ് പറഞ്ഞു.

കൂടുതല്‍ വ്യക്തതയ്ക്കായി ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് സ്വകാര്യ ക്രമീകരണങ്ങള്‍ നോക്കാവുന്നതാണെന്നും നോയിസ് പറഞ്ഞു.

Best Mobiles in India

Advertisement

English Summary

Facebook 'Berner Convention' Copyright Post Just a Hoax.