ന്യൂസ് ഫീഡിലും വിആറിലും (VR) 3D ഫോട്ടോയുമായി ഫെയ്‌സ്ബുക്ക്


ഈ വര്‍ഷം മെയില്‍ നടന്ന വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫെയ്‌സ്ബുക്ക് 3D ഫോട്ടോ ഫീച്ചര്‍ ആദ്യമായി പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ന്യൂസ് ഫീഡിലും വിര്‍ച്വല്‍ റിയാലിറ്റിയിലും (VR) ആണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 3D ഫോട്ടോ ഫീച്ചറിന്റെ സഹായത്തോടെ 3D ഫോട്ടോകള്‍ കാണുന്നതിനൊപ്പം 3D ചിത്രങ്ങള്‍ നിര്‍മ്മിക്കാനും കഴിയും.

Advertisement

ഫെയ്‌സ്ബുക്ക്

ഇതോടെ മള്‍ട്ടിപ്പിള്‍ ലേയറുകള്‍, കോണ്‍ട്രാസ്റ്റിംഗ് കളറുകള്‍, ടെക്‌സ്ചറുകള്‍ എന്നിവ ഉപയോഗിച്ച് ഫോട്ടോകളില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം കൂടിയാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്.

Advertisement
3D ഫോട്ടോകള്‍

' ന്യൂസ് ഫീഡിലും വിആറിലും ഇന്ന് മുതല്‍ എല്ലാവര്‍ക്കും 3D ഫോട്ടോകള്‍ കാണാന്‍ കഴിയും. ഇതോടൊപ്പം 3D ഫോട്ടോകള്‍ സൃഷ്ടിക്കാനും പങ്കുവയ്ക്കാനുമുള്ള സൗകര്യവും പുറത്തിറങ്ങും.' ഫെയ്‌സ്ബുക്ക് 360 ടീം ബ്ലോഗില്‍ കുറിച്ചു.

3D ഇഫക്ട് ആസ്വദിക്കുക.

പശ്ചാത്തലത്തലവും ഫോര്‍ഗ്രൗണ്ടുമായുമുള്ള വസ്തുവിന്റെ അകലം ഉപയോഗിച്ചാണ് 3D ഇഫക്ട് ഉണ്ടാക്കുന്നത്. ഇരട്ട ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണില്‍ പോട്രെയ്റ്റ് മോഡില്‍ ചിത്രങ്ങള്‍ എടുക്കുക. അതിനുശേഷം 3D ഫോട്ടോയായി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുക. അവിടെ ഫോട്ടോ സ്‌ക്രോള്‍, പാന്‍, ടില്‍റ്റ് എന്നിവ ചെയ്ത് 3D ഇഫക്ട് ആസ്വദിക്കുക.

ബ്രൗസര്‍

ന്യൂസ് ഫീഡിന് പുറമെ വിആറിലും 3D ഫോട്ടോകള്‍ കാണാന്‍ കഴിയും. ഇതിനായി Oculus Go ബ്രൗസര്‍ അല്ലെങ്കില്‍ ഫയര്‍ഫോക്‌സില്‍ Oculus Ritf ഉപയോഗിക്കുക.

പ്രതീക്ഷിക്കാം.

ഉപയോഗിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ പേരിലേക്ക് ഫീച്ചര്‍ എത്തിക്കാനാണ് ഫെയ്‌സ്ബുക്ക് ആലോചിക്കുന്നത്. അധികം വൈകാതെ എല്ലാവരിലും ഇത് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഈ 10 കാര്യങ്ങൾ ഉടൻ തന്നെ സ്മാർട്ഫോണുകളിൽ നിന്നും ഇല്ലാതാകും!!

Best Mobiles in India

English Summary

Facebook brings 3D photos in News Feed and VR