ചുരുളഴിയാത്ത രഹസ്യവുമായി ഫേസ്ബുക്കിന്റെ ടെൻ ഇയർ ചാലൻജ്

ഫേസ്ബുക്കിന്റെ ആർട്ടിഫിക്കൽ ഇന്റലിജൻസ് അത്തരത്തിൽ പ്രവർത്തിക്കുന്നതിനായി പ്രോഗ്രാം ചെയ്തിരിക്കുന്നു എന്നതുകൊണ്ടാണ്.


കഴിഞ്ഞ വർഷം വാർത്തകളിൽ വളരെയധികം നിറഞ്ഞുനിന്ന ഒരു സാങ്കേതിക കഥാപാത്രമാണ് ഫേസ്ബുക്, വിവാദ വാർത്തകളിൽ ഇടം നേടിക്കൊണ്ടിരുന്ന ഫേസ്ബുക് എന്നും ഒരു ചർച്ചാവിഷയമാണ്.

Advertisement

ഫെയ്‌സ്ബുക്ക്

ഫേസ്ബുക്കിന്റെ സജ്ജീകരണരീതിയും ജനപ്രീതിയും വളരെയധികം അതിന്റെ വികസനത്തെ സ്വാധിനിച്ചു. ഇന്നത്തെ സമൂഹത്തിൽ ഫേസ്ബുക് ഉപയോഗിക്കാത്തവർ അല്ലെങ്കിൽ ആ സമൂഹമാധ്യമത്തിൽ ഒരു അക്കൗണ്ട് പോലുമില്ലാത്തവർ വിരളമാണ്.

Advertisement
ഫെയ്‌സ് റെക്കഗ്നിഷന്‍

ഏറ്റവും കുറഞ്ഞത് രണ്ട് അക്കൗണ്ടെങ്കിലും ഫേസ്ബുക്കിൽ ഉള്ളവരും ചുരുക്കമല്ല. എന്നാൽ സംഭവിക്കുന്നത്, നമ്മൾ ഫേസ്ബുക്കിലെ ന്യൂസ് ഫീഡ്സ് സ്ക്രോൾ ചെയ്തത് വായിക്കുന്നതുപോലേ തന്നെ ഫേസ്ബുക്കും നമ്മുടെ സ്വഭാവം, പ്രായോഗിക ബുദ്ധി, താല്പര്യമുള്ള തലങ്ങൾ തുടങ്ങിയവയും നീരിക്ഷിക്കുന്നുണ്ട്.

ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം

ഫേസ്ബുക്കിന്റെ ആർട്ടിഫിക്കൽ ഇന്റലിജൻസ് അത്തരത്തിൽ പ്രവർത്തിക്കുന്നതിനായി പ്രോഗ്രാം ചെയ്തിരിക്കുന്നു എന്നതുകൊണ്ടാണ്. പ്രയോജനപ്പെടുന്ന എന്തെങ്കിലും മുന്നിൽ കണ്ടിട്ടായിരിക്കണം സമൂഹമാധ്യമങ്ങൾ പല സവിശേഷതകളും നൽകുന്നത്. ഫേസ്ബുക്കിന്റെ 'ടെൻ ഇയർ ചാലൻജ്' അത്തരത്തിൽ വരുന്ന ഒരു സവിശേഷതയാണോ എന്ന് സംശയിക്കേണ്ടതുണ്ട്.

ടെൻ ഇയർ ചാലൻജ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പത്ത് വര്‍ഷം മുമ്പത്തെ തങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് (ടെൻ ഇയർ ചാലൻജ്). എന്നാല്‍ ഫേസ്ബുക്കിന്റെ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം കൂടുതൽ മെച്ചമായ രീതിയിൽ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഇങ്ങനെ ഒരു ചലഞ്ചിന് മുന്നേറ്റം കുറിച്ചത്.

ഫേസ്ബുക്കിന്റെ ആർട്ടിഫിക്കൽ ഇന്റലിജൻസ്

ചുരുക്കി പറഞ്ഞാല്‍ ഫെയ്‌സ്ബുക്കില്‍ ഉപയോക്തകൾ പങ്കുവെക്കുന്ന പഴയകാല ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലെ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനത്തിന് വേണ്ടി സ്വരൂപിക്കപ്പടും. ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്നും ആളുകളെ തിരിച്ചറിയുന്ന സംവിധാനമാണ് ഫെയ്‌സ് റെക്കഗ്നിഷന്‍ സിസ്റ്റം. ഉപയോക്താക്കള്‍ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനത്തിന് നിര്‍മിത ബുദ്ധി വികസിപ്പിച്ചെടുക്കുന്നത്.

വീണ്ടും ആ അപകടമായ വാട്ട്‌സാപ്പ് സന്ദേശം ഇന്ത്യയില്‍..!

ഫെയ്‌സ്ബുക്കിന്റെ പുതിയ ചലഞ്ചായ ടെന്‍ ഇയര്‍ ചലഞ്ചിലൂടെ ഫെയ്‌സ്ബുക്ക് നേടിയെടുത്തത് കോടിക്കണക്കിന് ഉപയോക്താക്കളുടെ ചിത്രശേഖരമാണ് എന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ഗ്രെഗ് ബ്രിട്ടന്‍ ട്വീറ്റില്‍ പറഞ്ഞു. ആളുകളുടെ പ്രായം സംബന്ധിച്ച വിവരങ്ങള്‍ ആർട്ടിഫിക്കൽ ഇന്റലിജൻസ് അല്‍ഗോരിതങ്ങളെ പഠിപ്പിച്ചെടുക്കുവാൻ സഹായിക്കും.

Best Mobiles in India

English Summary

On social media, there is a new trend of sharing images from a decade ago. People are sharing their ten years old picture with their current image. The trends are going viral on Facebook and Instagram.