ഫേസ്ബുക് മൊബൈല്‍ ആപില്‍ ഇനി ചാറ്റിംഗ് ഇല്ല


ഫേസ്ബുക് മൊബൈല്‍ ആപ്ലിക്കേഷനില്‍ ചാറ്റിംഗ് സംവിധാനം നിര്‍ത്തലാക്കുന്നു. വൈകാതെതന്നെ ഇത് പ്രാബല്യത്തില്‍ വരും. പകരം ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ചാറ്റ് ചെയ്യാന്‍ സാധിക്കു.

Advertisement

ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്ലിക്കേഷനുകള്‍ക്ക് ഇത് ബാധകമാണ്. അതേസമയം ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ് എന്നിവയില്‍ നിലവിലെ രീതിയില്‍ ചാറ്റ്‌ചെയ്യാം. ഫേസ്ബുക് മെസഞ്ചറിന് പ്രചാരം കൂട്ടുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം.

Advertisement

കഴിഞ്ഞ ഏപ്രിലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ യൂറോപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഈ സംവിധാനം ഫേസ്ബുക് നടപ്പിലാക്കിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടതോടെയാണ് ലോകമെമ്പാടും നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

വാട്‌സ്ആപിന് പ്രചാരം വര്‍ദ്ധിച്ചതോടെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. പിന്നീട് വാട്‌സ്ആപ് ഫേസ് ബുക്ക് ഏറ്റെടുക്കുകയും ചെയ്തു.

Best Mobiles in India

Advertisement

English Summary

Facebook forcing to move all mobile chat to messenger, Facebook to stop messaging facility in Mobile app, Facebook mobile users can chat only through Messenger app, Read More...