പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യം, ഓഗ്മെന്റഡ് റിയാലിറ്റി.. ഫേസ്ബുക്കിൽ അടിമുടി മാറ്റം


ഫേസ്ബുക്കിന് ഒരു അബദ്ധം പറ്റി എന്നും കരുതി അതോർത്ത് വീട്ടിൽ തന്നെ കുത്തിയിരിക്കാനൊന്നും കമ്പനിയുടെ അമരക്കാരൻ സക്കർബർഗിനെ കിട്ടില്ല. പുത്തൻ ആശയങ്ങളും പദ്ധതികളുമാണ് ഫേസ്ബുക്ക് ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്നത്. ഫേസ്ബുക്കിൽ മാത്രമല്ല, കമ്പനിയുടെ കീഴിലുള്ള വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലും ഏറെ അപ്ഡേറ്റുകൾ വരാനിരിക്കുകയാണ്.

Advertisement

ഡാറ്റ ചോർന്ന വിവാദത്തിൽ ഏറെ പഴികേട്ട ഫേസ്ബുക്കിന് ഈയൊരു സാഹചര്യത്തിൽ ഇത്തരത്തിലുള്ള കാതലായ മാറ്റങ്ങൾ അനിവാര്യമാണ് എന്നതും ഇതിന് ഒരു കാരണമാകാം. ഏതായാലും എന്തൊക്കെയാണ് വരാനിരിക്കുന്ന പുതിയ മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാം.

Advertisement

ഡെയ്‌റ്റിങ്‌

ഫേസ്ബുക്ക് തുടങ്ങിയ നാൾ മുതൽ തന്നെ ആളുകൾ പങ്കാളികളെയും സൗഹൃദങ്ങളെയും കണ്ടെത്തുന്നതിനായി ഫേസ്ബുക്ക് ഉപയോഗിച്ച് വരാറുണ്ട്. ഡെയ്റ്റിങ് ഫേസ്ബുക്ക് വഴി നടത്തുന്ന ഒരുപാട് പേര് ഇപ്പോൾ തന്നെ ഉണ്ടെങ്കിലും അവയെല്ലാം തന്നെ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ചു തന്നെയാണ് എന്നതിനാൽ രഹസ്യമാക്കി വെക്കേണ്ട സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തന്നെ ചിലപ്പോഴെങ്കിലും മറ്റു സുഹൃത്തുക്കൾക്കും മറ്റും അറിയാൻ ഇടവരാറുണ്ട്. അതിനാൽ നിലവിലെ ശൈലിയിൽ നിന്നും മാറി ഡെയ്റ്റിങ് മാത്രം ലക്‌ഷ്യം വെച്ചുള്ള സൗകര്യങ്ങൾ ഫേസ്ബുക്കിൽ ഉൾപ്പെടുത്തും. ഇത് പ്രകാരം ഡെയ്റ്റിങ് ആവശ്യത്തിനായി പ്രൊഫൈൽ രൂപപ്പെടുത്തിയെടുക്കാനും അതുവഴി നിങ്ങൾക്ക് ചേർന്ന പങ്കാളികളെ കണ്ടെത്താനും ഫേസ്ബുക്ക് തന്നെ സഹായിക്കും.

ക്ലിയർ ഹിസ്റ്ററി

നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ശേഖരിക്കപ്പെട്ട വിവരങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണിത്. ആപ്പ് വഴിയും ബ്രൗസർ വഴിയുമെല്ലാം തന്നെ ഫേസ്ബുക്ക് ശേഖരിക്കുന്ന നമ്മുടെ വിവരങ്ങൾ അവിടെത്തന്നെ സൂക്ഷിക്കാതെ പൂർണ്ണമായും ഡിലീറ്റ് ചെയ്യാൻ സാധിക്കും എന്നതാണ് ഈ സൗകര്യം കൊണ്ടുള്ള മെച്ചം.

എന്താണ് ആൻഡ്രോയിഡ് ഫോൺ റൂട്ടിങ്? എന്തൊക്കെയാണ് നിങ്ങൾക്ക് കിട്ടുന്ന ഗുണങ്ങൾ

വാർത്തകൾ ഷെയർ ചെയ്യുന്ന സൗകര്യം

മറ്റേത് ലിങ്കുകളെയും പോലെ തന്നെ വാർത്തകളുടെ ലിങ്കുകളും ഷെയർ ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്കിൽ നിലവിൽ ഉണ്ട് എങ്കിലും അല്പം കൂടെ മെച്ചപ്പെട്ട രീതിയിൽ വാർത്തകൾ പങ്കുവെക്കുന്ന സൗകര്യമാണ് ഫേസ്ബുക്ക് ഇനി കൊണ്ടുവരിക. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ ഫേസ്ബുക്ക് പുറത്തുവിടും.

ഗ്രൂപ്പുകൾക്ക് പ്രത്യേകം ടാബ്

ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഏതൊരാളെ സംബന്ധിച്ചെടുത്തോളവും ഒട്ടനവധി ഗ്രൂപ്പുകളിൽ അംഗങ്ങളായിരിക്കുമല്ലോ. നിലവിൽ ഈ ഗ്രൂപ്പുകളുടെ വിവരങ്ങളെല്ലാം തന്നെ നോട്ടിഫിക്കേഷൻ വഴിയോ ഫേസ്ബുക്ക് ഗ്രൂപ്പ്സ് വഴിയോ ആയിരിക്കും നമുക്ക് ലഭ്യമാകുക. എന്നാൽ ഇനി മുതൽ ഗ്രൂപ്പുകൾക്ക് മാത്രമായി പ്രത്യേകം ടാബുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടും. ഇത് ഗ്രൂപ്പ് ഉപയോഗങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുമെന്ന് തീർച്ച.

രക്തദാനം

നിലവിലുള്ള ഒരു ഫേസ്ബുക്ക് സൗകര്യം തന്നെയാണ് ഇത് എങ്കിലും കാതലായ മാറ്റങ്ങൾ ഇവിടെയും കൊണ്ടുവരും. രക്തം കൊടുക്കാൻ സന്നദ്ധരായ ആളുകളെ കണ്ടെത്തുകയും രക്തം ആവശ്യമായ ആളുകൾക്ക് സഹായം എത്തിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന സൗകര്യമാണ് ഇത്. ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ വളരെ ഉപകാരപ്രദമായ ഒരു സേവനം കൂടിയാണിത്.

ഇവ കൂടാതെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായമൊരുക്കുന്ന സൗകര്യം, ഡെവലപ്പർമാർക്ക് സഹായം നൽകുന്ന പദ്ധതി തുടങ്ങിയ സൗകര്യങ്ങൾ അല്പം കൂടെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇവ കൂടാതെ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തി എന്നും നോക്കാം.

 

വാട്സാപ്പ്

വാട്‌സ്ആപ്പ് വഴി വീഡിയോ ഓഡിയോ കോൾ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഗ്രൂപ്പ് വീഡിയോ കോൾ എന്ന ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് തങ്ങളുടെ മെസ്സെഞ്ചർ ആപ്പിൽ ഈ സൗകര്യം ഉൾപ്പെടുത്തിയപ്പോൾ വളരെ വലിയ സ്വീകാര്യതയായിരുന്നു അതിന് ലഭിച്ചിരുന്നത്. അതിന്റെ ചുവടുപറ്റി വാട്‌സ്ആപ്പിലും ഈ ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം ഇപ്പോൾ എത്തുകയാണ്. ഒപ്പം സ്റ്റിക്കർ സപ്പോർട്ട് സൗകര്യവും എത്തുന്നുണ്ട്.

പരിഷ്കരിച്ച മ്യൂസിക്ക് വിഡിയോ ആപ്പുകളുമായി ഷവോമി; രണ്ടും ഒന്നിനൊന്ന് മെച്ചം

ഇൻസ്റ്റാഗ്രാം

ഓഗ്മെന്റഡ് റിയാലിറ്റി ക്യാമറ സംവിധാനം, റിയൽ ടൈം വീഡിയോ ചാറ്റ് സൗകര്യം എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ. ഇത് കൂടാതെ ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഓഗ്മെന്റഡ് റിയാലിറ്റി സൗകര്യങ്ങൾ, പ്രാദേശികമായി ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യമായ എം ട്രാൻസാക്ഷൻസ് സൗകര്യം എന്നിവയും ഉടൻ വരും. ഇത് ഉത്പന്നങ്ങളാ വിൽക്കുന്നത് നേരിട്ടും സുഗമമായും നടത്താൻ സഹായകമാകും.

Best Mobiles in India

English Summary

Facebook, Whatsapp and Instagram getting new updates and services including dating services.