ഫേസ്ബുക്ക് ആപ്പില്‍ ഇനി വാട്ട്‌സാപ്പ് ബട്ടണ്‍!


ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഫേസ്ബുക്ക് വാട്ട്‌സാപ്പിനെ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ വാട്ട്‌സാപ്പും ഫേസ്ബുക്കും അനേകം സവിശേഷതകളുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിനെ പോലെ വളരെ ഏറെ പ്രശസ്ഥമായ ഒരു ആപ്ലിക്കേഷനാണ് ഇപ്പോള്‍ വാട്ട്‌സാപ്പും.

Advertisement

ഇന്നത്തെ കാലത്തെ കുറിച്ച് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ വാട്ട്‌സാപ്പ് ആശയവിനിമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്.

Advertisement

വാട്ട്‌സാപ്പിന്റെ ജനപ്രീതിയും ഇന്നത്തെ ആവശ്യങ്ങളും നോക്കിയാല്‍ ഫേസ്ബുക്ക് അവരുടെ ആപ്ലിക്കേഷനില്‍ വാട്ട്‌സാപ്പ് ആപ്ലിക്കേഷന് വലിയൊരു ഫീച്ചര്‍ നല്‍കാന്‍ പോകുന്നു. അതായത് ഫേസ്ബുക്കിന്റെ ആപ്പില്‍ ഇനി വാട്ട്‌സാപ്പ് ബട്ടണ്‍ നല്‍കുന്നു. അതു വഴി ഫേസ്ബുക്കില്‍ വാട്ട്‌സാപ്പ് വഴി നിങ്ങള്‍ക്കിനി എന്തും ഷെയര്‍ ചെയ്യാം. ഇപ്പോള്‍ ഈ സവിശേഷത ടെസ്റ്റിങ്ങ് സ്‌റ്റേജില്‍ ആണ്.

നിങ്ങള്‍ ഫേസ്ബുക്കില്‍ കാണുന്ന ഈ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നു. അതായത് ഈ ബട്ടണ്‍ ഒരു കുറുക്കു വഴിയായി പ്രവര്‍ത്തിക്കുന്നു. എന്നു വച്ചാല്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപേക്ഷിക്കാതെ തന്ന് നിങ്ങള്‍ക്ക് ഇനി വാട്ട്‌സാപ്പ് തുറക്കാം.

Advertisement

വിവോ X20, X20 പ്ലസ് എന്നീ ഫോണുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു!

ചിലപ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം, ഈ വാട്ട്‌സാപ്പ് ബട്ടണ്‍ മെനു ഭാഗത്താണ് കാണുന്നത്. നിങ്ങള്‍ നിയന്ത്രണ ഗ്രൂപ്പിലെ ഉപഭോക്താക്കളില്‍ ഒരാളാണെങ്കില്‍ നിങ്ങളുടെ പേജിന്റെ മുകളിലായി വലതു ഭാഗത്ത് ഇതു കാണാം. ഫേസ്ബുക്കിന്റെ ഈ കുറുക്കു വഴി നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ ചില തിരഞ്ഞെടുക്കപ്പെട്ട ഐഓഎസ് ഡിവൈസിലും ഇത് ലഭിക്കും.

ഇതു പോലെ തന്നെ ഈ മാസം ആദ്യം ഇന്‍സ്റ്റാഗ്രാമിലും ഇങ്ങനെ ഒരു കുറുക്കു വഴി നടത്തിയിട്ടുണ്ട്. 2015ല്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് ഈ ഒരു സവിശേഷത പരീക്ഷിച്ചിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Facebook to Integrate a Whatsapp button within its main app