ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇനി പാട്ടുകള്‍ ചേര്‍ക്കാം..എങ്ങനെ?


ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മെച്ചപ്പെടുത്തലുകള്‍ നല്‍കുന്നതില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി.ഇത്തവണ ഫേസ്ബുക്ക് വളരെ വ്യത്യസ്ഥമായ ഒരു സവിശേഷതയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഇനി മുതല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീത്തെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. ഫേസ്ബുക്ക് സ്‌റ്റോറികളില്‍ മ്യൂസിക്കും അവതരിപ്പിച്ചു. കൂടാതെ ലിപ് സിങ്ക് ലൈവ് ഫീച്ചറും വിപുലീകരിച്ചു. നിങ്ങളുടെ പ്രൊഫൈലുകളിലേക്ക് ഗാനങ്ങള്‍ ചേര്‍ക്കാന്‍ ഉടന്‍ തന്നെ സാധിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

Advertisement

പ്രൊഫൈലില്‍ പാട്ടുകള്‍ ചേര്‍ക്കാന്‍

ഈ സവിശേഷത ഉപയോക്താക്കളില്‍ ഉടന്‍ എത്തും. ഇതിലൂടെ പുതിയ സംഗീത വിഭാഗത്തിലേക്ക് ഗാനങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. കൂടാതെ നിങ്ങളുടെ പ്രൊഫൈലിന്റെ മുകളില്‍ ഗാനം പിന്‍ ചെയ്യാനും കഴിയും. ഇതില്‍ ഗാനരചയിതാവിനേയും അതു പോലെ ട്രാക്കും പ്രദര്‍ശിപ്പിക്കും. മറ്റുളളവര്‍ക്ക് ഈ ഗാനം പ്ലേ ചെയ്യാനും ബന്ധപ്പെട്ട വീഡിയോ കാണാനും കഴിയും.

ഇപ്പോള്‍ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈലില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍, അവര്‍ പാട്ടിന്റെ ക്ലിപ്പ് കേള്‍ക്കുകയും ആര്‍ട്ടിസ്റ്റിന്റേയും ആല്‍ബത്തിന്റേയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോയും കാണും. അവരുടെ സ്വന്തം പ്രൊഫൈലുകളിലേക്ക് ആ പാട്ട് ചേര്‍ക്കാന്‍ കഴിയും അല്ലെങ്കില്‍ പ്രത്യേക കലാകാരന്റെ പേജ് സന്ദര്‍ശിക്കാം.

Advertisement
ഫേസ്ബുക്ക് സ്‌റ്റോറികളില്‍ സംഗീതം

ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവരുടെ ഫേസ്ബുക്ക് സ്‌റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയും. ഇത് ചിത്രങ്ങിലും വീഡിയോകളിലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ നിങ്ങള്‍ ചെയ്യേണ്ടത്, ഫേസ്ബുക്ക് ക്യാമറയില്‍ നിന്നോ അല്ലെങ്കില്‍ ക്യാമറ റോളില്‍ നിന്നോ ഫോട്ടോ അല്ലെങ്കില്‍ വീഡയോ എടുക്കുകയോ ചെയ്യുക, അതിനു ശേഷം സ്റ്റിക്കര്‍ വിഭാഗത്തില്‍ കാണുന്ന മ്യൂസിക് സ്റ്റിക്കര്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനത്തിനായി നിങ്ങള്‍ക്ക് തിരയാം അതു പോലെ സ്‌റ്റോറിയിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാഗവും തിരഞ്ഞെടുക്കാം. കൂടാതെ നിങ്ങള്‍ക്ക് കലാകാരനേയും ഗാനത്തിന്റെ പേരും ഷെയര്‍ ചെയ്യാം.

ലിപ് സിങ്ക് ലൈവ് വിപുലീകരിക്കുകയും ഗാനങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം

ഈ സവിശേഷത ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എല്ലാ പൊഫൈലുകളിലും ലിപ് സിങ്ക് സവിശേഷത എത്തിയെന്ന് ഫേസ്ബുക്ക് അറിയിച്ചിരിക്കുകയാണ്. പേജുകളില്‍ ഈ സവിശേഷത വിപുലീകരിച്ചു.


Best Mobiles in India

English Summary

Facebook is making your profile more 'musical', How