മൊബൈല്‍ ഫോണില്‍ ഇനി സൗജന്യമായി ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാം


മൊബൈല്‍ ഫോണുകളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാവുന്ന ആപ്ലിക്കേഷന്‍ ഫേസ്ബുക് ലോഞ്ച് ചെയ്തു. ആരോഗ്യം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാവുക. ഇന്റനെറ്റ് ഡോട് ഓര്‍ഗ് എന്നാണ് ആപ്ലിക്കേഷന്റെ പേര്.

Advertisement

ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആരോഗ്യം, തൊഴില്‍, എന്നിവ സംബന്ധിച്ച വിവരങ്ങളും ലോക്കല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസുമാണ് ബ്രൗസ് ചെയ്യാന്‍ കഴിയുക. ഇത് തീര്‍ത്തും സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ സാംബിയയില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. പരീക്ഷണം വിജയകരമായാല്‍ ഭാവിയില്‍ ലോക, മുഴുവന്‍ വ്യാപിപ്പിക്കും.

Advertisement

ലോകത്തെ എല്ലാവര്‍ക്കും കുറഞ്ഞെ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് അദ്ദേഹത്തില്‍ ഫേസ്ബുക് പേജിലൂടെ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി വിവിധ മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി ഫേസ്ബുക് പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

Best Mobiles in India

Advertisement

English Summary

Facebook Launches Free Internet App For Basic Online Services, Facebook launches free internet app, Free Internet app for basic online services, Read More...