തെരഞ്ഞെടുപ്പിനൊരുങ്ങി ഫേസ്ബുക്കും


ലോകസഭ തെരഞ്ഞെടുപ്പിനുള്ള ആരവങ്ങള്‍ മുഴങ്ങിക്കഴിഞ്ഞു. മിക്ക രാഷ്ട്രീയപാര്‍ട്ടികളും വിജ്ഞാപനം വരുന്നതിനു മുമ്പേ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണം ആരംഭിച്ചിരുന്നു. ഇത്തവണ പക്ഷേ തെരഞ്ഞെടുപ്പില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ പോകുന്ന മാധ്യമം സോഷ്യല്‍ സൈറ്റുകള്‍ തന്നെയാണ്.

Advertisement

ഇപ്പോള്‍ തന്നെ നന്ദന്‍ നിലേകാനി ഉള്‍പ്പെടെ, സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍ ഫേസ്ബുക്കിലൂടെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഇടപെടാനുമുള്ള സംവിധാനമൊരുക്കുകയാണ് ഫേസ്ബുക്ക്.

Advertisement

അതിനായി ഫേസ്ബുക് ഇലക്ഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന വ്യക്തികള്‍, പാര്‍ട്ടികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനൊപ്പം വിവിധ നേതാക്കളുമായി സംവദിക്കാനും അവസരം ഒരുക്കുന്നുണ്ട് ഈ ആപ്ലിക്കേഷന്‍.

കൂടാതെ വിദ്യാഭ്യാസം, ജോലി, ആരോഗ്യം, അഴിമതി എന്നീ വിഷയങ്ങളില്‍ ഏതാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത് എന്ന് രേഖപ്പെടുത്താനും അവസരം നല്‍കുന്നുണ്ട്.

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ച രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടികളെയുമാണ് ആപ്ലിക്കേഷനില്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നത്. നിലവില്‍ ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി, എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് മുന്നില്‍. കൂടുതല്‍ അറിയുന്നതിന് ഫേസ്ബുക് ഇലക്ഷന്‍ ട്രാക്കര്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.

Best Mobiles in India

Advertisement