ഫേസ്ബുക് ന്യൂസ്‌വയര്‍; വാര്‍ത്തകള്‍ക്കു മാത്രമായി ഒരു പേജ്!!!


വിവിധ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും വരുന്ന വാര്‍ത്തകള്‍ എല്ലാം ഒറ്റപ്പേജില്‍ വായിക്കാന്‍ ഫേസ്ബുക് സൗകര്യമൊരുക്കുന്നു. FBNewswire എന്ന പേജിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. വിവിധ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും ഈ പേജിലുടെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് എഫ്.ബി. ന്യൂസ്‌വയര്‍ ഒരുക്കിയിരിക്കുന്നത്.

Advertisement

എന്നാല്‍ വ്യാജ വാര്‍ത്തകള്‍ ഇതിലൂടെ പ്രചരിക്കുമെന്ന ആശങ്കയും ആവശ്യമില്ല. വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തിയ വാര്‍ത്തകള്‍ മാത്രമാണ് ഈ പേജിലൂടെ പ്രസിദ്ധീകരിക്കുക. ഇതിനായി മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സഹകരണം ഫേസ്ബുക തേടും.

Advertisement

മാത്രമല്ല, സോഷ്യല്‍ മീഡിയകളില്‍ വാരുന്ന വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും വീഡിയോകളുടെയുമെല്ലാം പകര്‍പ്പാവകാശം പരിശോധിക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്ന സ്‌റ്റോറിഫുള്‍ എന്ന മീഡിയ ടൂളിന്റെ സഹകരണത്തോടെയാണ് എഫ്.ബി. ന്യൂസ്‌വയര്‍ ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ മിക്ക പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരണത്തിനായി ഫേസ്ബുക്കിനെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ വ്യത്യസ്ത മാധ്യമങ്ങളില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വാര്‍ത്തകളും കണ്ടെത്താന്‍ പലപ്പോഴും പ്രയാസം ഉണ്ടാവാറുണ്ട്. മാത്രമല്ല, വിശ്വാസ്യതയും പ്രശ്‌നമാണ്. ഇതിനു പരിഹാരമാണ് പുതിയ പേജ്.

കായികം, വിനോദം, ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഈ പേജില്‍ ലഭിക്കും. അതിനായി FBNewswire ലൈക് ചെയ്താല്‍ മതി. കുടാതെ ന്യുസ്‌വയറിനായി @FBNewswire എന്ന ഐഡിയില്‍ ട്വിറ്റര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

Advertisement
Best Mobiles in India

Advertisement