ഞാന്‍ ഇതെന്തിനു കാണുന്നു പുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക്


വൈ അയാം സീയിംഗ് ദിസ് (ഞാന്‍ ഇതെന്തിനു കാണുന്നു) എന്ന പുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്ത്. സുഹൃത്തുക്കള്‍, പേജ്, ഗ്രൂപ്പ് എന്നിവയില്‍ നിന്നും ലഭിക്കുന്ന ന്യൂസ് ഫീഡുകളെ മനസിലാക്കാനും നിയന്ത്രിക്കാനുമാണ് പുത്തന്‍ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്.

ക്ലിക്ക് ചെയ്ത്

അതായത് പോസ്റ്റുകള്‍/പരസ്യങ്ങള്‍ എന്നിവയിന്മേല്‍ ക്ലിക്ക് ചെയ്ത് ഇത് തനിക്കെന്തിനാണ് ലഭ്യമാക്കുന്നതെന്നും ആവശ്യമില്ലെങ്കില്‍ ഇത്തരത്തിലുള്ള പോസ്റ്റ്/പരസ്യങ്ങള്‍ നിര്‍ത്തലാക്കാനും ഉപയോക്കാക്കള്‍ക്ക് സൗകര്യം ലഭിക്കും. ഫേസ്ബുക്ക് പ്രോഡക്ട് മാനേജരായ രമ്യ സേതുരാമനാണ് ഇതുസംബന്ധിച്ച വാര്‍ത്ത ബ്ലോഗ് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്കിന് എതിരായി

ഈയിടെ ഫേസ്ബുക്കിന് എതിരായി ഉയര്‍ന്ന വാര്‍ത്തകള്‍ക്ക് മറുപടിയാണ് പുത്തന്‍ ഫീച്ചര്‍. ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതായിരുന്നു ഏറ്റവും ഒടുവിലായി പുറത്തുവന്ന വാര്‍ത്ത. പരസ്യകമ്പനികളെ സഹായിക്കാനാണിത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.

പുത്തന്‍ ഫീച്ചര്‍ പ്രകാരം

പുത്തന്‍ ഫീച്ചര്‍ പ്രകാരം നമുക്ക് ആവശ്യമില്ലാത്ത വാര്‍ത്തകളും പരസ്യങ്ങളും നിര്‍ത്തലാക്കാന്‍ സൗകര്യമുണ്ട്. മാത്രമല്ല ഭാവിയില്‍ ഇവ നിങ്ങളുടെ പ്രൊഫൈലില്‍ എത്തപ്പെടാതിരിക്കാനും ഫേസ്ബുക്ക് ഫീച്ചറിലൂടെ കഴിയും. തങ്ങള്‍ക്കെതിരായ വാര്‍ത്തകളുടെ മുനയൊടിക്കുന്നതിനായാണ് ഫേസ്ബുക്ക് ഈ ഫീച്ചറിനെ രംഗത്തെത്തിച്ചത്.

രംഗപ്രവേശനം നടത്തുന്നത്.

ഫേസ്ബുക്ക് ആപ്പില്‍ റാങ്കിംഗ് എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതിനുദ്ദാഹരണമാണ് പുത്തന്‍ സംവിധാനമെന്നും രമ്യ സേതുരാമന്‍ പറയുന്നു. മാത്രമല്ല വരും ദിവസങ്ങളില്‍ വൈ അയാം സീയിംഗ് ദിസ് എന്ന പുത്തന്‍ ഫീച്ചറിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ഇടപെടല്‍ നടത്തും. 2014ലാണ് ഈ ഫീച്ചര്‍ ആദ്യമായി രംഗപ്രവേശനം നടത്തുന്നത്.

ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്നത്.

വളരെ നല്ല പ്രതികരണമാണ് പുത്തന്‍ ഫീച്ചറിന് ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. വളരെ ലളിതവും സുരക്ഷിതവുമായ ഫേസ്ബുക്ക് സേവനമാണ് നിലവില്‍ ലഭ്യമാകുന്നതെന്നും പുത്തന്‍ ഫീച്ചര്‍ ഏവര്‍ക്കും ഉപകാരപ്രദമാണെന്നും രമ്യ സേതുരാമന്‍ വ്യക്തമാക്കി.


Read More About: facebook news technology

Have a great day!
Read more...

English Summary

Facebook launches ‘Why am I seeing this post?’ feature