ഫേസ്ബുക് കണ്ടന്റുകള്‍ ഇനി സേവ് ചെയ്യാം


ഇനി മുതല്‍ നിങ്ങളുടെ ഫേസബുക് പ്രൊഫൈല്‍ പേജില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്‍ുകള്‍ സൗകര്യപ്രദമായ രീതിയില്‍ പിന്നീട് വായിക്കാം. അതിനായി ഫേസ്ബുക് 'സേവ്' എന്ന ഓപ്ഷന്‍ അവതരിപ്പിച്ചു. മീഡിയ ലിങ്കുള്‍, സിനിമ, സംഗീതം, ടി.വി. ഷോ എന്നിവ സംബന്ധിച്ച പോസ്റ്റുകളാണ് ഇത്തരത്തില്‍ സേവ് ചെയ്യാന്‍ സാധിക്കുക.

Advertisement

ഇതിനായി പോസ്റ്റിന്റെ വലിതുവശത്തു കാണുന്ന മോര്‍ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. സേവ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. പിന്നീട് ഇത് വായിക്കാനായി മൊബൈല്‍ ആപ്‌സളിക്കേഷനിലാണെങ്കില്‍ മോര്‍ എന്ന ബട്ടണും ഡെസ്‌ക്‌ടോപ്പിലാണെങ്കില്‍ ഫേസ്ബുക് പേജിന്റെ ഇടതുവശത്തുള്ള സേവ്ഡ് എന്ന ബട്ടണും ക്ലിക് ചെയ്താല്‍ മതി.

Advertisement

മൊബൈല്‍ ആപ്ലിക്കേഷനില്‍ സേവ് ചെയ്യുന്ന കണ്ടന്റുകള്‍ ഡെസ്‌ക്‌ടോപിലും തിരിച്ചും ആക്‌സസ് ചെയ്യാന്‍ സാധിക്കും. സേവ് ചെയ്ത കാര്യം മറന്നുപോയാല്‍ ഓര്‍മിപ്പിക്കാനായി റിമൈന്‍ഡറും പ്രത്യക്ഷപ്പെടും. അതേസമയം ഓഫ്‌ലൈന്‍ റീഡിംഗ് സാധ്യമാല്ല. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്ലിക്കേഷനുകളിലും ഇത് ലഭ്യമാണ്.

Best Mobiles in India

Advertisement

English Summary

Facebook lets you read stuff later with ‘Save’, Facebook Introduced 'save' Option, Facebook lets you read stuff later with ‘Save, Read More...