കൗമാരക്കാര്‍ക്ക് ഫേസ് ബുക്കിനേക്കാള്‍ താല്‍പര്യം ട്വിറ്റര്‍


കൗമാരക്കാര്‍ക്കിടയില്‍ ഫേസ് ബുകിനോടുള്ള പ്രതിപത്തി കുറഞ്ഞതായി അടുത്തിടെ പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്. ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമാണ് യുവ തലമുറയെ ഇപ്പോള്‍ സ്വാധീനിക്കുന്ന സോഷ്യല്‍ സൈറ്റുകളെന്നും സര്‍വേ സുചിപ്പിക്കുന്നു.

Advertisement

പൈപ്പര്‍ ജാഫ്‌റെ (Piper Jaffray) അമേരിക്കയിലെ കൗമാരക്കാരില്‍ നടത്തിയ സര്‍മവയിലാണ് ഫേസ് ബുക്കിന് നിരാശ നല്‍കുന്ന കണക്കുകള്‍ ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം ആളുകള്‍ മാത്രമാണ് ഫേസ് ബുക് ഇഷ്ടപ്പെടുന്നതായി പറഞ്ഞത്.

Advertisement

അതേസമയം 26 ശതമാനം കൗമാരക്കാര്‍ ട്വിറ്റര്‍ ഇഷ്ടപ്പെടുന്നതായി പറഞ്ഞു. ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിനാണ് രണ്ടാം സ്ഥാനം. ഇതിനു പുറമെ വൈന്‍, സ്‌നാപ്ചാര്‍ട് എന്നിവയും യുവാക്കള്‍ക്കിടയില്‍ പ്രിയപ്പെട്ടതാകുന്നുണ്ട്.

Best Mobiles in India

Advertisement