ഡെസ്‌ക്ടോപില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എത്തി



ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസ് 7 പിസികളിലെത്തി. ഈ ആപ്ലിക്കേഷനുപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനാകും. ജിടോക്ക്, യാഹൂ മെസഞ്ചര്‍ എന്നിവ പോലെ ഫെയ്‌സ്ബുക്ക് പേജിലേക്ക് പോകാതെ തന്നെ ഏതെല്ലാം സുഹത്തുക്കള്‍ ഓണ്‍ലൈന്‍ ഉണ്ടെന്ന് കാണാനും അവരുമായി ചാറ്റ് ചെയ്യാനും സാധിക്കും.

Advertisement

ചാറ്റ് ചെയ്യാനാകും എന്നത് മാത്രമല്ല ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ഉപയോഗം. അതോടൊപ്പം നോട്ടിഫിക്കേഷന്‍, ന്യൂസ് ഫീഡ് ഉള്‍പ്പടെ ഫെയ്‌സ്ബുക്കിലെ വിവിധ സൗകര്യങ്ങള്‍ ഇതിലൂടെയും ആക്‌സസ് ചെയ്യാം. എന്നാല്‍ സ്‌കൈപ് വഴിയുള്ള വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ് സൗകര്യങ്ങള്‍ ഇതിലുണ്ടാകില്ല.

Advertisement

2011 നവംബര്‍ മുതല്‍ ഈ ആപ്ലിക്കേഷന്‍ പരീക്ഷിച്ചുവരികയായിരുന്നു ഫേസ്ബുക്ക്. അതിനിടെ ഒരു ഇസ്രായേലി ബ്ലോഗ് ഡിസംബറില്‍ ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രസിദ്ധപ്പെടുകയുണ്ടായി. പക്ഷെ ടെസ്റ്റ് ലിങ്കായിരുന്നതിനാല്‍ കൂടുതല്‍ സവിശേഷതകള്‍ അതിലുണ്ടായിരുന്നില്ല.

ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഔദ്യോഗികമായി ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ഓപ്ഷന്‍ കണ്ടെത്താനായില്ലെങ്കില്‍ വിഷമിക്കണ്ട, ആഴ്ചകള്‍ക്കുള്ളില്‍ ഈ ഓപ്ഷന്‍ എല്ലാ പ്രൊഫൈലുകളിലും കമ്പനി കൊണ്ടുവരുന്നതാണ്.

ഇപ്പോള്‍ വിന്‍ഡോസ് 7ല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാനാകൂ. വിന്‍ഡോസ് വിസ്റ്റയിലും ഇത് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിന്‍ഡോസ് എക്‌സ്പി, മാക് തുടങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന പിസികള്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ ലഭിക്കുകയില്ല.

Advertisement

എല്ലാ പ്ലാറ്റ്‌ഫോമുകളേയും ഈ ആപ്ലിക്കേഷന്‍ പിന്തുണക്കുന്നതിനായുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരുന്നു.

Best Mobiles in India

Advertisement