വിന്‍ഡോസ് ഡെസ്‌ക്‌ടോപ് വേര്‍ഷനില്‍ ഫേസ്ബുക് മെസഞ്ചര്‍ നിര്‍ത്തലാക്കുന്നു


ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുകിന്റെ വിന്‍ഡോസ് ഡെസ്‌ക്‌ടോപ് വേര്‍ഷനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കുന്നു. മാര്‍ച് മൂന്നു മുതല്‍ വിന്‍ഡോസനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ലഭ്യമാവില്ല എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്കിന്റെ ഇ-മെയില്‍ ഫീച്ചര്‍ നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.

Advertisement

2012- മാര്‍ച്ചിലായിരുന്നു വിനഡോസിനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഫേസ്ബുക് ലോഞ്ച് ചെയ്തത്. ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാതെതന്നെ ഫ്രണ്ട്സ്ലിസ്റ്റില്‍ ഉള്ളവരുമായി ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനമായിരുന്നു ഇത്. എന്തുകൊണ്ടാണ് വിന്‍ഡോസ് ഡെസ്‌ക്‌ടോപ് വേര്‍ഷനുള്ള സപ്പോര്‍ട് പിന്‍വലിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Advertisement

അതേസമയം ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപകരണങ്ങളില്‍ തുടര്‍ന്നും ഫേസ്ബുക് മെസഞ്ചര്‍ ഉപയോഗിക്കാം. ഭാവിയില്‍ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ മെസഞ്ചര്‍ ആപ് ലഭ്യമാക്കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്.

Best Mobiles in India

Advertisement