ആപ് സ്‌റ്റോറില്‍ ഫേസ്ബുക് മെസഞ്ചര്‍ ഒന്നാമത്; റേറ്റിങ്ങില്‍ ഏറെ പിന്നില്‍!!!


അടുത്തിടെയാണ് ഫേസ്ബുക് മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ചാറ്റിംഗ് സംവിധാനം എടുത്തുകളഞ്ഞത്. പകരം ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ചാറ്റിംഗ് ലഭ്യമാവുമായിരുന്നുള്ളു. ഫേസ്ബുക് മെസഞ്ചറിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ആപ്ലിക്കേഷനില്‍ നിരവധി പരിഷ്‌കാരങ്ങളും കമ്പനി വരുത്തിയിരുന്നു.

Advertisement

എന്നാല്‍ ഇതിന് വേണ്ടത്ര മികച്ച പ്രതികരണമല്ല ലഭിക്കുന്നത് എന്നാണ് സൂചന. ആപ് സ്‌റ്റോറില്‍ മെസഞ്ചര്‍ ഒന്നാം സ്ഥാനത്താണെങ്കിലും റ്റേറ്റിംഗില്‍ ഏറെ പിന്നിലാണ് എന്നതാണ് ഈ വിലയിരുത്തലിനു കാരണം.

Advertisement

ഫേസ്ബുക് മെസഞ്ചറിന്റെ മുന്‍ വേര്‍ഷനുകള്‍ക്കെല്ലാം ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചപ്പോള്‍ പുതിയ വേര്‍ഷന് വണ്‍ സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ഉള്ളത്. അതേസമയം ആന്‍ഡ്രോയ്ഡില്‍ ഇപ്പോഴും ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ഉണ്ട്. അതിനു കാരണം എല്ലാ വേര്‍ഷനുകളുടെയും ശരാശരി എടുത്താണ് ആന്‍ഡ്രോയ്ഡില്‍ റേറ്റിംഗ് നിശ്ചയിക്കുന്നത്.

അതേസമയം ആപ് സ്‌റ്റോറില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ മാത്രമാണ് പരിഗണിക്കുക. ഉപഭോക്താക്കളില്‍ നിന്നും മോശം പ്രതികരണമാണ് ആപ്ലിക്കേഷന് ലഭിക്കുന്നത് എന്നതാണ് താഴ്ന്ന റേറ്റിംഗിനു കാരണം.

Best Mobiles in India

Advertisement

English Summary

Facebook Messenger Is No. 1 in App Store, Has One-Star Rating, Facebook Messenger Is No. 1 in App Store, Messenger app Has One-Star Rating in App store, Read More...