ഫേസ്ബുക്ക് മെസഞ്ചറില്‍ വാട്ട്‌സാപ്പിന്റെ ഈ വലിയ സവിശേഷത എത്തുന്നു..!


സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക്ക് പുതിയൊരു സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. അതും വാട്ട്‌സാപ്പിന്റെ ഏറ്റവും വലിയൊരു സവിശേഷത.

Advertisement

ചെറിയ മാറ്റങ്ങള്‍

അതായത് വാട്ട്‌സാപ്പിലുളളതു പോലെ ഫേസ്ബുക്ക് മെസഞ്ചറില്‍ 'unsend' ബട്ടണ്‍ ഉടന്‍ എത്തും. പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനി ഈ സവിശേഷത പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്. കൂടാതെ ചില ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമായിട്ടുമുണ്ട്. വാട്ട്‌സാപ്പില്‍ മെസേജ് അയച്ചു കഴിഞ്ഞാല്‍ അത് ആവശ്യമില്ലാത്തതാണെങ്കില്‍ ഒരു നിശ്ചിത സമയത്തിനുളളില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതു തന്നെയാണ് ഫേസ്ബുക്കിലും അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

Advertisement
ഫേസ്ബുക്ക് മെസഞ്ചര്‍

അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അണ്‍സെന്‍ഡ് ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താല്‍ നമ്മുടെ ഫോണില്‍ നിന്നും മാത്രമേ പോകൂ. എന്നാല്‍ അണ്‍സെന്‍ഡ് ആണെങ്കില്‍ രണ്ടു പേരുടേയും മെസഞ്ചറില്‍ നിന്നും പോകും. എന്നാല്‍ അവര്‍ ഈ സന്ദേശം കണ്ടു കഴിഞ്ഞാല്‍ പിന്നീട് ഡിലീറ്റ് ആകുകയും ഇല്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലുളള ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പുകളില്‍ ഈ സേവനം എത്തുമെന്നു പ്രതീക്ഷിക്കാം.

മെസഞ്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ ഈ സവിശേഷത ഉപയോഗിച്ചു കൊണ്ടുളള കുറച്ചു സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ടിപ്സ്റ്റര്‍ ജെയിന്‍ മാന്‍ചങ് വോങ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സവിശേഷത പരീക്ഷിച്ചു തുടങ്ങിയെങ്കിലും എപ്പോള്‍ ഇത് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വ്യക്തമല്ല.

ഇതുമായി വരുന്നത്.

സ്‌നാപ്പ് ചാറ്റ് കഴിഞ്ഞ ജൂണിലാണ് ഈ ഫീച്ചര്‍ അവരുടെ ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചത്. വാട്ട്‌സാപ്പിന്റേയും സ്‌നാപ് ചാറ്റിന്റേയും ഇൗ ഫീച്ചറിനെ ചുവടു പിടിച്ചാണ് ഇപ്പോള്‍ ഫേസ്ബുക്ക് ഇതുമായി കടന്നു വരുന്നത്.

ഗൂഗിള്‍ പ്ലസ് അടച്ചു പൂട്ടുന്നു..എങ്ങനെ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം?

Best Mobiles in India

English Summary

Facebook Messenger set to get WhatsApp's biggest feature