ഫെയ്‌സ്ബുക്കില്‍ ഇനി കമന്റ് എഡിറ്റ് ചെയ്യാം



സുഹൃത്തിന്റെ വിവാഹഫോട്ടോ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഫോട്ടോ കണ്ട സന്തോഷത്തില്‍ നിങ്ങള്‍ നല്‍കിയ കമന്റ് 'Hapy Married Life' എന്നായിപ്പോയി. ഇതിലെ അക്ഷരപ്പിശക് മാറ്റാന്‍ ഫെയ്‌സ്ബുക്കില്‍ ഉള്ള ആകെ സൗകര്യം കമന്റ് ഡിലീറ്റ് ചെയ്ത് പകരം ഒന്ന് പോസ്റ്റ് ചെയ്യുക മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ കമന്റ് എഡിറ്റ് ചെയ്യാനും ഫെയ്‌സ്ബുക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു.

ഇന്നലെ അതായത് വ്യാഴാഴ്ച മുതലാണ് ഫോട്ടോ കമന്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കൂടി ഫെയ്‌സ്ബുക്ക് ലഭ്യമാക്കിയത്. കമന്റിന് നേരെ മൗസ് പോയിന്റ് വെയ്ക്കുമ്പോള്‍ ചെറിയൊരു പെന്‍സില്‍ അടയാളം കാണാം. അതില്‍ രണ്ട് ഓപ്ഷനാണ് ഉണ്ടാകുക. ഫോട്ടോയ്ക്ക് മുമ്പ് നല്‍കിയ കമന്റ് എഡിറ്റ് ചെയ്യാനും വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. അതില്‍ എഡിറ്റ് ക്ലിക് ചെയ്താല്‍ അക്ഷരപ്പിശകുകള്‍ മാറ്റാം, വേണമെങ്കില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ആവാം.

Advertisement

കമന്റ് ചെയ്ത ആള്‍ക്ക് അയാള്‍ മുമ്പ് എഡിറ്റ് ചെയ്ത കമന്റിന് താഴെ എഡിറ്റഡ് എന്നും കാണാനാകും. അതില്‍ ക്ലിക് ചെയ്താല്‍ മുമ്പ് ആ കമന്റ് എങ്ങനെയാണ് എഡിറ്റ് ചെയ്തതെന്ന് മനസ്സിലാക്കാനും സാധിക്കും. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഈ സൗകര്യം ലഭിച്ചോ?

Best Mobiles in India

Advertisement