ഫേസ്ബുക്കിന് 100 കോടി മൊബൈല്‍ ഉപയോക്താക്കള്‍


ഒന്നര വര്‍ഷം മുമ്പാണ് ആകെ ഫേസ്ബുക് ഉപയോക്താക്കളുടെ എണ്ണം 100 കോടിയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു നാഴികക്കല്ലുകൂടി ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് പിന്നിടുന്നു. മൊബൈല്‍ ഉപയോക്താക്കളുടെ മാത്രം എണ്ണം നൂറുകോടി കഴിഞ്ഞതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ആകെ ഉപയോക്താക്കളുടെ എന്നം 1.28 കോടി ആയി ഉയരുകയും ചെയ്തു.

ഈ വര്‍ഷത്തെ ഒന്നാം പാദത്തിലെ റെക്കോഡ് വരുമാനവും ലാഭവും പുറത്തുവിട്ട ശേഷമാണ് ഇക്കാര്യം ഫേസ്ബുക് അറിയിച്ചത്. 2.5 ബില്ല്യന്‍ ഡോളര്‍ ആണ് ഒന്നാം പാദത്തിലെ കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേകാലഘട്ടത്തില്‍ നേടിയ വരുമാനത്തിനേക്കാള്‍ 72 ശതമാനം അധികമാണ് ഇത്.

എന്തായാലും ഈ വര്‍ഷം ആദ്യ പാദത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫേസ്ബുക്കിന്റെ വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍ ചുവടെ കൊടുക്കുന്നു.

#1

2012 ആദ്യപാദത്തില്‍ 1058 മില്ല്യന്‍ ഡോളര്‍ ആയിരുന്നു കമ്പനിയുടെ വരുമാനം. 2013 ആദ്യപാദമായപ്പോഴേക്കും ഇത് 1458 മില്ല്യന്‍ ഡോളര്‍ ആയി. 2014 ആദ്യപാദത്തില്‍ 2265 മില്ല്യന്‍ ഡോളര്‍ ആണ് വരുമാനം.

#2

യു.എസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്.

#3

2012 ആദ്യപാദത്തില്‍ 901 മില്ല്യന്‍.. 2014 ആദ്യപാദമായപ്പോഴേക്കും ഇത് 1276 മില്ല്യന്‍ ആയി..

#4

2012 ആദ്യപാദത്തില്‍ 488 മില്ല്യന്‍, 2014 ആദ്യപാദത്തില്‍ 1008 മില്ല്യന്‍.

#5

2012 ആദ്യപാദം-526 മില്ല്യന്‍, 2014 ആദ്യപാദം- 802 മില്ല്യന്‍

#6

2012-ല്‍ 266 മില്ല്യന്‍- 2014 ആദ്യപാദത്തില്‍ 609 മില്ല്യന്‍..

Most Read Articles
Best Mobiles in India

Have a great day!
Read more...