ഒരിക്കലും വരരുതേ എന്ന് നിങ്ങൾ ആഗ്രഹിച്ച ആ കാര്യം ഫേസ്ബുക്ക് മെസ്സഞ്ചറിൽ എത്തുന്നു!


ഫേസ്ബുക്ക് മെസ്സഞ്ചറിൽ നിങ്ങൾക്ക് തീരെ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത ഒരു കാര്യം ഉടൻ ആരംഭിക്കുകയാണ്. ഇഷ്ടപ്പെടാൻ സാധ്യത ഇല്ല എന്നല്ല, ഇഷ്ടപ്പെടുകയേ ഇല്ല. സംഭവം പരസ്യങ്ങളാണ്. അതും വെറും പരസ്യങ്ങൾ അല്ല വീഡിയോ പരസ്യങ്ങളാണ് ഫേസ്ബുക്ക് ഇനി മുതൽ ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഉൾക്കൊള്ളിക്കാൻ പോകുന്നത്. അതും ഓട്ടോ പ്ലെ വീഡിയോ പരസ്യങ്ങൾ.

വരുമാനമില്ലാത്ത വെബ്‌സൈറ്റിന് എങ്ങനെ മുന്നോട്ട് പോകാനാകും

നമുക്കറിയാം ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ് അധിഷ്ഠിത സേവനങ്ങൾ, ആപ്പുകൾ എന്നിവയെ സംബന്ധിച്ചെടുത്തോളം ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണല്ലോ. ഗൂഗിൾ പരസ്യങ്ങളും അതല്ലാത്ത തേർഡ് പാർട്ടി പരസ്യങ്ങളുമായി ഏതൊരു വെബ്സൈറ്റിന്റെയും പ്രധാന വരുമാന മാർഗ്ഗം പരസ്യങ്ങളാകുമ്പോൾ ഫേസ്ബുക്കും ആ മാർഗ്ഗം പിന്തുടരുന്നതിൽ അതിശയമില്ല.

എന്നാൽ ഫേസ്ബുക്കിന് പരസ്യം കുത്തിനിറയ്ക്കാൻ സാധിക്കില്ല

എന്നാൽ മറ്റു പലരെയും പോലെ നിരന്തരം പരസ്യങ്ങൾ നൽകാനോ കാണുന്നിടത്തെല്ലാം പരസ്യങ്ങൾ കൊടുക്കാനോ ഫേസ്ബുക്കിന് സാധിക്കില്ല. കാരണം ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്വർക്കിങ്ങ് സൈറ്റ് ആയ ഫേസ്ബുക്ക് കോടിക്കണക്കിന് ആളുകൾ ദിനവും ഉപയോഗിക്കുമ്പോൾ അവർക്കെല്ലാം ബുദ്ധിമുട്ടാകുന്ന രീതിയിൽ പരസ്യങ്ങൾ മാറരുത് എന്നത് തന്നെ.

ഒന്ന് ആലോചിച്ചു നോക്കൂ..

നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.. ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇടണമെങ്കിൽ ഈ പരസ്യം 30 സെക്കൻഡ് കാണുക ശേഷം പോസ്റ്റ് ചെയ്യാം എന്ന രീതിയിൽ ഒരു പരസ്യം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്, അല്ലെങ്കിൽ ഒരാളുടെ പോസ്റ്റിന് കമന്റ് ഇടയനായി ഒരു മിനിറ്റ് നീളമുള്ള പരസ്യം കാണേണ്ട അവസ്ഥ.. അതാണ് പറഞ്ഞത് മറ്റുള്ളവരെ പോലെ ഫേസ്ബുക്കിൽ പരസ്യങ്ങൾ കുത്തിനിറയ്ക്കൽ പ്രാവർത്തികമായ കാര്യമല്ല.

ബാധിക്കുക ഫേസ്ബുക്കിന്റെ ജനപ്രിയതയെ

ഇത്തരത്തിൽ പരസ്യങ്ങൾ തിരുകിക്കയറ്റിയാൽ അത് ഫേസ്ബുക്കിന്റെ ജനപ്രിയതയെ കാര്യമായി ബാധിക്കും എന്ന് ഫേസ്ബുക്കിനും നല്ലപോലെ അറിയാം. എന്നാലും ചില മാർഗ്ഗങ്ങൾ വഴി ഫേസ്ബുക്ക് കാര്യമായി സമ്പാദിക്കുന്നുണ്ട്. ഫേസ്ബുക്ക് പേജ് പരസ്യങ്ങൾ, മറ്റു പരസ്യങ്ങൾ, പേജ് പ്രൊമോഷൻ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയെല്ലാം കോടികൾ ഫേസ്ബുക്കിന് ദിനവും വരുമാനമായി ലഭിക്കുന്നുണ്ട്. ഇതിലേക്കാണ് ഫേസ്ബുക്ക് മെസ്സഞ്ചറിൽ കൂടെയും ഇനി പരസ്യങ്ങൾ കൊടുക്കാൻ പോകുന്നത്.

അതും ഓട്ടോ പ്ലെ പരസ്യങ്ങൾ

സാധാരണ പോസ്റ്റർ പരസ്യങ്ങൾ പോലും പലപ്പോഴും നമുക്ക് അരോചകമാകുമ്പോൾ നമ്മൾ സ്വകാര്യമായി ചാറ്റ് ചെയ്യുന്ന ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഇത്തരത്തിൽ നമുക്ക് നിർത്താൻ പറ്റാത്ത വീഡിയോ പരസ്യങ്ങൾ എത്തുന്നത് തീർത്തും ബുദ്ധിമുട്ട് തന്നെയാകും. എന്നാൽ ഇതും ഫേസ്ബുക്ക് ഓർത്തിരിക്കുമല്ലോ. എന്തെങ്കിലും രീതിയിലുള്ള ഒരു ഓപ്ഷനോട് കൂടിയായിരിക്കും ഇത് അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കാം.

പുതിയ സിം വാങ്ങുന്നവർ ഇനി DoTന്റെ ഈ നിയമങ്ങള്‍ തീർച്ചയായും പാലിക്കുക!

പുതിയ സിം കാര്‍ഡ് എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ DoT ന്റെ പുതിയ നിബന്ധനകള്‍ നിങ്ങള്‍ പാലിക്കേണ്ടതാണ്. പുതിയ സിം കാര്‍ഡ് ഇനി മുതല്‍ e-KYC പ്രക്രിയ ഉപയോഗിച്ചു മാത്രമായിരിക്കും ലഭിക്കുന്നത്. അതായത് ബയോമെട്രിക് സംവിധാനത്തിലൂടെയാകും. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാഭല്യത്തില്‍ വന്നു വന്നു തുടങ്ങി.

മുഴുവര്‍ ആധാര്‍ വിവരങ്ങളും ടെലികോം ഓപ്പറേറ്ററുമായി പങ്കുവയ്‌ക്കേണ്ടതില്ല

ഒരു പുതിയ സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല എന്ന് ഡോട്ട് അടുത്തിടെ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ e-KYC പ്രക്രിയ പരിഗണിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ പുതിയ സിം കാര്‍ഡ് ലഭ്യമാവുകയുളളൂ. കാരണം ബയോമെട്രിക് അംഗീകാരത്തിന് ആധാര്‍ കാര്‍ഡ് തന്നെ വേണം. ഇത്തവണ നിങ്ങളുടെ മുഴുവര്‍ ആധാര്‍ വിവരങ്ങളും ടെലികോം ഓപ്പറേറ്ററുമായി പങ്കുവയ്‌ക്കേണ്ടതില്ല. പകരം വെര്‍ച്ച്വല്‍ ഐഡി ഉപയോഗിച്ച് ഓപ്പറേറ്റര്‍ക്ക് ആവശ്യമുളള ഡേറ്റകള്‍ മാത്രം പങ്കിടുക.

എന്താണ് വെര്‍ച്ച്വല്‍ ഐഡിയും പരിമിത e-KYC യും?

ആധാര്‍കാര്‍ഡ് ഉടമകളുടെ സ്വകാര്യതകള്‍ കാത്തു സൂക്ഷിക്കാനാണ് വിര്‍ച്ച്വല്‍ ഐഡി UIDAI കൊണ്ടു വന്നത്. ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെര്‍ച്ച്വല്‍ ഐഡിയില്‍ ഉണ്ടാകുക. സിം വേരിഫിഫിക്കേഷന്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറിനു പകരം ഈ വെര്‍ച്ച്വല്‍ ഐഡി ഉപയോഗിക്കാം.

ഗുണങ്ങൾ

സിം കാര്‍ഡ് വേരിഫിക്കേഷന്‍ പോലുളള ആവശ്യങ്ങള്‍ക്ക് പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങള്‍ മാത്രമേ ആവശ്യമുളളൂ. വെര്‍ച്ച്വല്‍ ഐഡി വഴി ബന്ധപ്പെട്ട കമ്പനിക്ക് ഈ വിവരങ്ങള്‍ ലഭിക്കും. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാക്കും എന്നാതാണ് വെര്‍ച്ച്വല്‍ ഐഡിയുടെ പ്രത്യേകത. ഏതൊരു ഉപയോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വിര്‍ച്ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയ ഐഡികള്‍ സ്വമേധയ റദ്ദു ചെയ്യപ്പെടും.

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിര്‍ച്ച്വല്‍ ഐഡി ഉണ്ടാക്കാനായി

ലിമിറ്റഡ് e-KYC എന്ന പ്രക്രിയയിലൂടെ ടെലികോം ഓപ്പറേറ്റര്‍ക്ക് നിങ്ങളുടെ വിലാസവും പേരും അറിയാന്‍ സാധിക്കും. ഈ പ്രക്രിയ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ പൂര്‍ത്തിയാകും. ഉപയോക്താവ് വിര്‍ച്ച്വല്‍ ഐഡി നല്‍കണം അതിനു ശേഷം ബയോമെട്രിക് സ്ഥിരീകരണ പ്രക്രിയ ഉപയോഗിച്ച് ആധികാരികത സ്ഥിരീകരിക്കപ്പെടും. നിങ്ങളുടെ പരിമിത ഡേറ്റ ഓപ്പറേറ്ററുമായി പങ്കിടുമ്പോള്‍ അതില്‍ ആധാര്‍ നമ്പര്‍ പ്രസിദ്ധീകരിക്കില്ല.

ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം?

ഡേറ്റ ലംഘനത്തെ കുറിച്ച് വളരെ ആകുലപ്പെടുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. ആധാറിലെ എല്ലാ വിവരങ്ങളും പങ്കു വയ്‌ക്കേണ്ട ആവശ്യമില്ല. കൂടാതെ ആധാര്‍ നമ്പര്‍ അജ്ഞാതമാക്കി വയ്ക്കുകയും ചെയ്യാം. കൂടാതെ വിര്‍ച്ച്വല്‍ ഐഡി ഉപയോഗിച്ച് ആധാര്‍ നമ്പര്‍ കണ്ടു പിടിക്കാനും കഴിയില്ല. നിങ്ങള്‍ ഓരോ പ്രാവശ്യം നിര്‍മ്മിക്കുന്ന വിര്‍ച്ച്വല്‍ ഐഡി 24 മണിക്കൂര്‍ മാത്രമേ നിലനിര്‍ക്കൂ. അതു കഴിഞ്ഞാല്‍ അടുത്ത ആവശ്യത്തിനു വേണ്ടി വീണ്ടും പുതിയതു സൃഷ്ടിക്കേണ്ടി വരും.

123 മില്യൺ ഡോളറിന്റെ വീട്ടിനുള്ളിൽ അരുവി, ബീച്ച്, ലൈബ്രറി, വിമാനം.. ബിൽ ഗെറ്റ്സിന്റെ സ്വത്തുക്കൾ കാണാം!

ടെക്ക് ഭീമനായ ബിൽ ഗേറ്റ്സിനെ സംബന്ധിച്ചെടുത്തോളം ലോകത്ത് പലർക്കും സ്വന്തമാക്കാൻ സാധിക്കാത്ത പല കാര്യങ്ങളും സ്വന്തമായി ഉള്ള ഒരു വ്യക്തിയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമയായ അദ്ദേഹം അത്തരത്തിൽ സ്വന്തമാക്കിയിട്ടുള്ള ചില കാര്യങ്ങൾ പറയുകയാണ് ഇവിടെ. ഓരോന്നും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്.

123 മില്യൺ ഡോളറിന്റെ വീട്

ബിൽ ഗേറ്റ്സിനെ സംബന്ധിച്ചെടുത്തോളം എല്ലാ നിലക്കും കോടീശ്വരൻ തന്നെയാണ് അദ്ദേഹം. അത് വീടിൽ നിന്നും തന്നെ തുടങ്ങാം. 2014 ലെ ഒരു കണക്ക് പ്രകാരം 123 മില്യൺ ആണ് അദ്ദേഹത്തിന്റെ വീടിന്റെ മൊത്തം വില വരുന്നത്. 7 വര്ഷമെടുത്താണ് ഈ വീട് പണികഴിപ്പിച്ചത്. 63 മില്യൺ ആയിരുന്നു പ്രാഥമിക ചിലവ്. ഇപ്പോൾ എല്ലാ വീട്ടിലെ വസ്തുക്കളും ഉൾപ്പെടെ വില 123 മില്യൺ. വര്ഷം ഒരു മില്യൺ ഈ വീടിന്റെ ടാക്സ് ഇനത്തിൽ മാത്രം ഇദ്ദേഹം അടയ്ക്കുന്നു.

ഒന്ന് തൊട്ടാൽ മാറുന്ന ആർട്ട് വർക്ക്

ബിൽ ഗേറ്റ്സ് താമസിക്കുന്ന വീട്ടിലെ ആർട്ട് വർക്കുകൾക്ക് വരെ പറയാൻ ആഡംബരത്തിന്റെയും സാങ്കേതികതയുടെയും കഥകൾ ഉണ്ട്. മെമ്മറിയിൽ സൂക്‌ഷിച്ചു വെച്ച ഓരോ പെയിന്റിങ്ങുകളും ചിത്രങ്ങളും ഒരു സ്പർശത്തിൽ തന്നെ മാറും.

60 അടി വിസ്തീർണ്ണമുള്ള സ്വിമ്മിങ് പൂള്

തന്റെ 3900 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീട്ടിൽ 60 അടിയുടെ ഒരു സ്വിമ്മിങ് പൂള് സ്ഥിതി ചെയ്യുന്നുണ്ട്. അതും വെള്ളത്തിനിടയിൽ മ്യൂസിക്ക് കേൾക്കാനുള്ള സൗകര്യത്തോട് കൂടിയും.

ഭീമൻ ട്രംപോലിൻ

തന്റെ കൊട്ടാര സദൃശ്യമായ വീട്ടിൽ ഒരു ഭീമൻ ട്രംപോലിൻ കൂടെ ബിൽ ഗേറ്റ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ജിം ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്ന ഇത് സൂക്ഷിച്ചിട്ടുള്ള മുറിയുടെ സീലിംഗ് തന്നെ ഇരുപത് അടി മുകളിലാണ്.

2100 ചതുരശ്ര അടിയുള്ള ഒരു ലൈബ്രറി

തന്റെ ഈ വീട്ടിൽ ഒരു പടുകൂറ്റൻ ലൈബ്രറിയും ബിൽ ഗേറ്റ്സ് ഒരുക്കിയിട്ടുണ്ട്. നീണ്ട ഷെൽഫുകളും രഹസ്യ അറകളും എല്ലാമായി നിലകൊള്ളുന്ന ഈ ലൈബ്രറിയിൽ പതിനാറാം നൂറ്റാണ്ടിലെ ലിയനാർഡോ ഡാവിഞ്ചിയുടെ മനുസ്ക്രിപ്റ്റുകൾ വരെയുണ്ട്. 1994 ൽ നടന്ന ഒരു ലേലത്തിൽ 30.8 മില്യൺ കൊടുത്താണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്.

വീട്ടിനുള്ളിലൊരു തീയേറ്റർ

ഇതിപ്പോൾ പല ആഡംബര വീടുകളിലും ഇന്നത്തെ കാലത്ത് തീയേറ്ററുകൾ ഉണ്ടെന്നതിനാൽ ഇത്ര മാത്രം അതിശയപ്പെടാൻ എന്തെന്ന് ചോദിക്കാൻ വരട്ടെ, കാരണം ബിൽ ഗേറ്റ്സിന്റെ വീട്ടിലെ പ്രത്യേകമായി ഡിസൈൻ ചെയ്ത തിയേറ്റർ ഏതൊരാളെയും ആകർഷിക്കുന്നതാണ്. 20 പേർക്കിരിക്കാനുള്ള സൗകര്യവും ഈ തിയേറ്ററിൽ ഉണ്ട്.

വീട്ടിനുള്ളിൽ ഒരു അരുവിയും ഒരു ബീച്ചും

വീട്ടിനുള്ളിൽ തന്നെ സ്വന്തമായി അരുവികളും ബീച്ചും ഉള്ള ആൾ കൂടെയാണ് ബിൽ ഗേറ്റ്സ്. കൃത്വിമമായി നിർമ്മിച്ച ഈ അരുവിയും അതിനോടൊപ്പമുള്ള ബീച്ചിന് സമാനമായ കാര്യങ്ങളും എല്ലാം തന്നെ മണൽ തരികൾ കൊണ്ടും കടൽ മൽസ്യങ്ങൾ കൊണ്ടുമെല്ലാം സമ്പന്നവുമാണ്.

ആർട്ട് വർക്കുകളുടെ ശേഖരം

ആർട്ട് വർക്കുകളെയും കരകൗശല വസ്തുക്കളെയും തുടങ്ങി അത്തരത്തിലുള്ള എന്തിനെയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ബിൽ ഗേറ്റ്സ്. അതിനാൽ തന്നെ തന്റെ വീട്ടിലും അതിന് നല്ലൊരു സ്ഥാനം നൽകിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായുള്ള പല തരത്തിലുള്ള ഇത്തരം ആർട്ട് വർക്കുകൾ അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്വന്തം വിമാനം

ലോകത്ത് ചുരുക്കം ആളുകൾക്ക് മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒന്നാണ് പ്രൈവറ്റ് ജെറ്റുകൾ. ഇന്ത്യയിൽ തന്നെ അംബാനിയെ പോലെ ചിലർക്ക് മാത്രമേ സ്വന്തമായി ഒരു ജെറ്റ് ഉള്ളൂ. ബോംബ് റൈഡർ BD 700 എന്ന ഈ വിമാനം നിലവിലുള്ള മറ്റു പല വിമാനങ്ങളെയും തോൽപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Facebook Place Ads Inside Messenger App