ഒരു ഫേസ്ബുക് പോസ്റ്റിന് വില അരക്കോടി രൂപ!!!


ഒരു ഫേസ്ബുക് പോസ്റ്റിന് എത്ര രൂപ വിലവരും.? ചോദ്യം കേട്ട് അന്തം വിടണ്ട. യു.എസിലെ ഒരു റിട്ടയേഡ് അധ്യപകന് ഏകദേശം അരക്കോടി രൂപയാണ് മകളുടെ ഫേസ്ബുക് പോസ്റ്റ് കാരണം നഷ്ടമായത്.

Advertisement

സംഗതി ഇതാണ്. ഗളിവര്‍ പ്രിപറേറ്ററി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായ പാട്രിക് സ്‌നേയും സ്‌കൂള്‍ അധികൃതരും തമ്മിള്‍ ഒരു കേസ് നിലനിന്നിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാവുകയും അതിന്റെ ഭാഗമായി സ്‌കൂള്‍ അധികൃതര്‍ പാട്രിക് സ്‌നേയ്ക്ക് 80,000 ഡോളര്‍ (ഏകദേശം അരക്കോടി രൂപ) നല്‍കാമെന്നും ഉടമ്പടിയുണ്ടാക്കി.

Advertisement

പാട്രിക് തന്റെ മകളോട് ഇക്കാര്യം പറയുകയും ഈ തുക ലഭിച്ചാല്‍ യൂറോപ്പിള്‍ അവധി ആഘോഷിക്കാന്‍ പോകാമെന്ന് വാക്കുനല്‍കുകയും ചെയ്തു. ഇതറിഞ്ഞ മകള്‍ ഉടന്‍തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ്് ചെയ്തു.

ഗളിവറിനെതിരായ കേസില്‍ രക്ഷിതാക്കള്‍ ജയിച്ചുവെന്നും സ്‌കൂള്‍ അധികൃതര്‍ തന്റെ അവധിക്കാലം ആഘോഷിക്കാനുള്ള തുക നല്‍കുമെന്നുമാണ് പാട്രികിന്റെ മകള്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ സ്‌കൂള്‍ അധികൃതരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പറയരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നുവെന്നും മകളുടെ ഫേസ്ബുക് പോസ്റ്റിലൂടെ പാട്രിക് ഈ വ്യവസ്ഥ ലംഘിച്ചു എന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തുക നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇക്കാര്യം കോടതിയും അംഗീകരിച്ചതോടെ പാട്രിക് സ്‌നേയ്ക്ക് നഷ്ടമായത് അരക്കോടി രൂപ.

Advertisement
Best Mobiles in India

Advertisement